Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പ അമേരിക്ക: നെയ്മറില്ല, നെഞ്ചിടിപ്പോടെ ബ്രസീല്‍

ഒര്‍ലാന്‍ഡോ: കോപ്പ അമേരിക്കയിലെ ഗ്ലാമര്‍ ടീമായ ബ്രസീല്‍ ഇത്തവണ ടൂര്‍ണമെന്‍റിനെത്തുന്നത് സൂപ്പര്‍താരമായ നെയ്മറെ കൂടാതെയാണ്. ദേശീയ ടീമിനു വേണ്ടി കളിയ്ക്കാന്‍ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ നെയ്മറിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണിത്. ചിര വൈരികളായ ലോക ഫുട്ബോളര്‍ അര്‍ജന്‍റീന ലയണല്‍ മെസ്സിയടക്കമുള്ള തകര്‍പ്പന്‍ ടീമുമായാണ് പോരാട്ടത്തിനെത്തുന്നത്. നെയ്മറുടെ അഭാവം മഞ്ഞപ്പടയുടെ ആരാധകരെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തുന്നത്.

Read more:

കോപ്പ അമേരിക്കയിലോ ഒളിമ്പിക്‌സിലോ ഏതെങ്കിലും ഒന്നില്‍ മാത്രമേ നെയ്മറിനെ മത്സരിക്കാനായി വിട്ടുനല്‍കാനാവൂ എന്ന ബാഴ്‌സയുടെ നിലപാടാണ് ബ്രസീലിന് തിരിച്ചടിയായിട്ടുള്ളത്. ഇതോടെ ഒളിമ്പിക്‌സില്‍ കളിക്കാന്‍ നെയ്മര്‍ തീരുമാനിക്കുകയായിരുന്നു. മിഡ്ഫീല്‍ഡര്‍ ഓസ്‌കാറിന്റേയും നെയ്മറിന്റേയും അഭാവത്തിലാണ് ബ്രസീല്‍ ടീം മത്സരിക്കാനിറങ്ങുന്നത്.

neymar

1919, 1922, 1949, 1989 എന്നീ വര്‍ഷങ്ങള്‍ക്ക് പുറമേ 1997ലും 1999ലും കോപ്പ അമേരിക്ക കിരീടങ്ങള്‍ സ്വന്തമാക്കിയ ബ്രസീല്‍ 2004ലും 2007ലും വിജയം ആവര്‍ത്തിച്ചു. 1989ലെ കോപ്പ അമേരിക്ക മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച ബ്രസീല്‍ ആ വര്‍ഷത്തെ കിരീടം സ്വന്തമാക്കി. 1970ലെ ലോകകപ്പിന് ശേഷമുള്ള ബ്രസീലിന്റെ ആദ്യത്തെ കിരീടമായിരുന്നു 1989ലേത്. 1997നും 2007നും ഇടയില്‍ അഞ്ചില്‍ നാല് കോപ്പ അമേരിക്ക കിരീടങ്ങളും ബ്രസീല്‍ സ്വന്തമാക്കി. മത്സരം എട്ട് വര്‍ഷം നീണ്ട ഇടവേളക്കൊടുവില്‍ 1975ന് ശേഷമാണ് കോപ്പ അമേരിക്ക മത്സരങ്ങള്‍ കൃത്യമായി നടത്താന്‍ തുടങ്ങിയത്. 1916ല്‍ അര്‍ജന്റീനയുടെ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷത്തിനായി സംഘടിപ്പിച്ച ചതുര്‍രാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റാണ് പില്‍ക്കാലത്ത് കോപ്പ അമേരിക്ക മത്സരങ്ങളുടെ പിറവിക്ക് കാരണമായത്.

ബി ഗ്രൂപ്പില്‍ ഇക്വഡോറിനും ഹെയ്ത്തിക്കും പെറുവിനുമൊപ്പമാണ് ബ്രസീലുള്ളത്. ജൂണ്‍ നാലിന് ഇക്വഡോറിനെതിരെ കാലിഫോര്‍ണിയയിലെ പസദേനയിലാണ് ബ്രസീലിന്റെ ആദ്യ മത്സരം.

Story first published: Tuesday, May 31, 2016, 14:45 [IST]
Other articles published on May 31, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+