Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Copa America 2024: 3ല്‍ ജയിച്ചത് 1 മാത്രം, എന്നിട്ടും ബ്രസീല്‍ ക്വാര്‍ട്ടറില്‍; ഡ്രീം ഫൈനല്‍ വരുന്നു !

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മുന്‍ ചാംപ്യന്‍മാരായ ബ്രസീല്‍ ഒരുവിധം ക്വാര്‍ട്ടര്‍ ഫൈനില്‍ കടന്നുകൂടി. ഗ്രൂപ്പ് ഡിയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ കരുത്തരായ കൊളംബിയയുമായി മഞ്ഞപ്പടയ്ക്കു 1-1ന്‍റെ സമനില വഴങ്ങേണ്ടി വന്നു. എങ്കിലും ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായി ബ്രസീല്‍ നോക്കൗട്ട് റൗണ്ടില്‍ കടന്നു. കൊളംബിയയാണ് ഗ്രൂപ്പ് ജേതാക്കളായത്. മൂന്നു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ മഞ്ഞപ്പട ജയിച്ചിട്ടുള്ളൂ. ശേഷിച്ച രണ്ടിലും സമനില കൊണ്ടു തൃപ്തിപ്പെടുകയായിരുന്നു.

BRAZIL-COLUMBIA MATCH

photo credit

കൊളംബിയക്കെതിരേ ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമാണ് ബ്രസീല്‍ സമനിലയുമായി പോയിന്റ് പങ്കിട്ടത്. 12ാം മിനിറ്റില്‍ ബാഴ്‌സലോണ വിങ്ങര്‍ റഫീഞ്ഞയാണ് മഞ്ഞപ്പടയുടെ അക്കൗണ്ട് തുറന്നത്. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറിടൈമില്‍ ഡാനിയേല്‍ മ്യൂനോസിന്റെ ഗോളില്‍ കൊംബിയ സമനില പിടിച്ചുവാങ്ങുകയായിരുന്നു. ഇതോടെ ഗ്രൂപ്പുഘട്ട മല്‍സരങ്ങളും പൂര്‍ത്തിയായിരിക്കുകയാണ്.

ബ്രസീല്‍ ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായതോടെ ചിരവൈരികളായ അര്‍ജന്റീനയുമായുള്ള ഡ്രീം ഫൈനലിലാണ് വഴിയൊരുങ്ങിയത്. ക്വാര്‍ട്ടര്‍ ഫൈനലും സെമി ഫൈനലും കടന്ന് മുന്നേറിയാല്‍ അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള ക്ലാസിക്ക് ഫൈനലാണ് ഫുട്‌ബോള്‍ പ്രേമികളെ കാത്തിരിക്കുന്നത്. ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികള്‍ മുന്‍ ചാംപ്യന്‍മാരായ ഉറുഗ്വേയാണ്. അര്‍ജന്റീനയാവട്ടെ ഇക്വഡോറിനെയും നേരിടും. മറ്റു ക്വാര്‍ട്ടറുകളില്‍ വെനസ്വേല കാനഡയെയും കൊളംബിയ പാനമയെയും നേരിടും.

കൊളംബിയക്കെതിരേ 4-2-3-1 എന്ന കോമ്പിനേഷനാണ് ബ്രസീല്‍ പരീക്ഷിച്ചത്. കൊളംബിയയാവട്ടെ 4-3-3 എന്ന കോമ്പിനേഷനിലും കളിക്കാനിറങ്ങി. ബ്രസീലിന്റെ മുന്നേറ്റത്തോടെയാണ് കളിയാരംഭിച്ചത്. ആദ്യ മിനിറ്റില്‍ തന്നെ വലതു വിങിലൂടെ പന്തുമായി പറന്നെത്തി ബോക്‌സിനു കുറുകെ റഫീഞ്ഞ ക്രോസ് നല്‍കിയെങ്കിലും കണക്ട് ചെയ്യാന്‍ ആരുമുണ്ടായില്ല. തുടര്‍ന്നും അറ്റാക്കിങ് ഫുട്‌ബോളിലൂടെ മഞ്ഞപ്പട എതിരാളികളെ മുള്‍മുനയില്‍ നിര്‍ത്തി.

ഏഴാം മിനിറ്റിലാണ് കൊളംബിയയുടെ ആദ്യത്തെ നീക്കം കണ്ടത്. പക്ഷെ അതു ഷോട്ടിലേക്കു എത്തിയില്ല. അതിനു മുമ്പ് തന്നെ ഹാമിഷ് റോഡ്രിഗസിനെ ബ്രസീലിന്റെ വിനീഷ്യസ് ജൂനിയര്‍ ഫൗള്‍ ചെയ്യുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം മഞ്ഞക്കാര്‍ഡോടെ അദ്ദേഹത്തിനു ക്വാര്‍ട്ടറും നഷ്ടമായി. ഫൗളിനെ തുടര്‍ന്നു ലഭിച്ച ഫ്രീകിക്കില്‍ റോഡ്രിഗസിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു.

RAHINHA

12ാം മിനിറ്റില്‍ റഫീഞ്ഞയിലൂടെ ബ്രസീല്‍ ലീഡ് പിടിച്ചുവാങ്ങി. കിടിലനൊരു ഫ്രീകിക്കില്‍ നിന്നായിരുന്നു ഈ ഗോള്‍. ഫൗളിനെ തുടര്‍ന്നു മികച്ചൊരു പൊസിഷനില്‍ നിന്നും ലഭിച്ച ഫ്രീകിക്ക് ഗോള്‍കീപ്പര്‍ വര്‍ഗാസിനെ നിസ്സഹായനാക്കി റഫീഞ്ഞ വലയുടെ ഇടതു മൂലയിലേക്കു പായിക്കുകയായിരുന്നു. ലീഡ് വഴങ്ങേണ്ടി വന്നെങ്കിലും കൊളംബിയ പ്രതിരോധത്തിലേക്കു വലിഞ്ഞില്ല. പകരം സമനില നേടി ആക്രമണാത്മക ഫുട്‌ബോള്‍ കാഴ്ചവച്ചു.

17ാം മിനിറ്റില്‍ റോഡ്രിഗസിനു സമനില ഗോളിനായുള്ള അവസരം. ഇടതു വിങില്‍ നിന്നും ബോക്‌സിലേക്കുവന്ന ക്രോസില്‍ ഫസ്റ്റ് ടൈം വോളിയാണ് റോഡ്രിഗസ് പരീക്ഷിച്ചത്. പക്ഷെ അതു ക്രോസ് ബാറിനു മുകളിലൂടെ പോയതോടെ ബ്രസീലിനു ആശ്വാസം. 19ാം മിനിറ്റില്‍ റോഡ്രിഗസിന്റെ ഫ്രീകിക്കിനൊടുവില്‍ ഹെഡ്ഡറിലൂടെ സാഞ്ചസ് ബ്രസീലിന്റെ വലയില്‍ പന്തെത്തിച്ചിരുന്നു. പക്ഷെ വാര്‍ പരിശോധനനയ്‌ക്കൊടുവില്‍ അതു ഓഫ്‌സൈഡ് വിധിക്കപ്പെടുകയായിരുന്നു.

ഒടുവില്‍ ഇഞ്ചുറിടൈമിന്റെ രണ്ടാം മിനിറ്റില്‍ കൊളംബിയ സമനില ഗോള്‍ പിടിച്ചുവാങ്ങുകയും ചെയ്തു. കോര്‍ഡോബയുടെ പാസില്‍ നിന്നും ബോക്‌സിനുള്ളില്‍ വച്ചാണ് ഗോളി അലിസണിനെ നിസ്സഹായനാക്കി മ്യുനോസ് വലയിലേക്കു ഷോട്ടുതിര്‍ത്തത്.

Story first published: Wednesday, July 3, 2024, 10:09 [IST]
Other articles published on Jul 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+