For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Copa America 2021: ജയം തുടരാന്‍ ബ്രസീല്‍ കൊളംബിയക്കെതിരേ, പെറുവിന്റെ എതിരാളി ഇക്വഡോര്‍

റിയോ ഡീ ജനയ്‌റോ: കോപ്പാ അമേരിക്കയിലെ നാളെ രണ്ട് മത്സരങ്ങള്‍. രാവിലെ 2.30ന് നടക്കുന്ന മത്സരത്തില്‍ പെറുവും ഇക്വഡോറും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ 5.30ന് നടക്കുന്ന മത്സരത്തില്‍ ബ്രസീലിന്റെ എതിരാളി കൊളംബിയയാണ്. ഗ്രൂപ്പ് ബിയില്‍ നടക്കുന്ന ആവേശ പോരാട്ടങ്ങള്‍ സോണി ചാനലുകളില്‍ തത്സമയം കാണാനാവും.

ഇതിനോടകം പ്ലേ ഓഫില്‍ സീറ്റുറപ്പിച്ചാണ് ബ്രസീല്‍ കൊളംബിയക്കെതിരേ ഇറങ്ങുന്നത്. ആതിഥേയരായ ബ്രസീല്‍ പൊതുവേ അപകടകാരികളാണ്. തട്ടകത്തിന്റെ അധിപത്യം കൂടിയാവുമ്പോള്‍ ബ്രസീലിന്റെ കരുത്ത് ഇരട്ടിക്കുന്നു. വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിനും പെറുവിനെ മടക്കമില്ലാത്ത നാല് ഗോളിനും തോല്‍പ്പിച്ചാണ് ബ്രസീല്‍ പ്ലേ ഓഫ് ഉറപ്പിച്ചത്. സൂപ്പര്‍ താരങ്ങളെല്ലാം മികച്ച ഫോമിലാണെന്നതും മികച്ച ബെഞ്ച് കരുത്തുള്ളതും ബ്രസീലിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. നെയ്മര്‍,ജീസസ്,ഫ്രഡ്,എവര്‍ട്ടന്‍ തുടങ്ങി പ്രതിഭാശാലികളുടെ വലിയ നിരയാണ് ഇത്തവണത്തെ ബ്രസീല്‍ ടീം.

brazilvscolombia

കൊളംബിയക്ക് ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്. ഇക്വഡോറിനെതിരേ ജയിച്ച കൊളംബിയ വെനസ്വേലക്കെതിര് ഗോള്‍രഹിത സമനില നേടിയപ്പോള്‍ പെറുവിനോട് 2-1ന് തോറ്റ ക്ഷീണത്തിലാണ് ബ്രസീലിനെ നേരിടുന്നത്. നിലവില്‍ രണ്ടാം സ്ഥാനത്തുണ്ടെങ്കിലും ഇന്ന് തോല്‍ക്കാതെ നോക്കേണ്ടത് പ്ലേ ഓഫ് പ്രവേശനത്തിന് കൊളംബിയക്ക് അത്യാവശ്യമാണ്. ബ്രസീലിനോട് കൊളംബിയ തോറ്റാല്‍ പെറു-ഇക്വഡോര്‍ മത്സരഫലം നിര്‍ണ്ണായകമാവും. അവസാനമായി ഇരു ടീമും 2019ലാണ് ഏറ്റുമുട്ടിയത്. അന്ന് മത്സരം 2-2 സമനിലയിലാണ് അവസാനിച്ചത്.

മറ്റൊരു മത്സരത്തില്‍ പെറുവിന്റെ വഴിമുടക്കാന്‍ പെറുവിന് സാധിക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.ഒരു തോല്‍വിയും ഒരു സമനിലയും വഴങ്ങിയ ഇക്വഡോര്‍ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്. ഒരു തോല്‍വിയും ജയവും നേടിയ പെറു മൂന്നാം സ്ഥാനത്തും. കൊളംബിയ ബ്രസീലിനോട് തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്യുകയും ഇക്വഡോറിനെ പെറു തോല്‍പ്പിക്കുകയും ചെയ്താല്‍ പെറുവിന് പ്ലേ ഓഫ് ടിക്കറ്റെടുക്കാനാവും.

ഇരു ടീമും ഈ വര്‍ഷം ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഏറ്റുമുട്ടിയിരുന്നു. 2-1ന് ജയം പെറുവിനൊപ്പമായിരുന്നു. ഈ മികവ് ആവര്‍ത്തിക്കാനായാല്‍ പെറുവിന് പ്ലേ ഓഫിലിടവും സ്വപ്‌നം കാണാം. പെറുവിന് മികച്ച വെല്ലുവിളി ഉയര്‍ത്താന്‍ ഇക്വഡോറിന് കെല്‍പ്പുള്ളതിനാല്‍ത്തന്നെ പോരാട്ടം കടുക്കും.

ഗ്രൂപ്പ് എയില്‍ ആരാധകരുടെ ആവേശമുയര്‍ത്തി അര്‍ജന്റീന പ്ലേ ഓഫ് ഉറപ്പിച്ചു. മൂന്ന് മത്സരത്തില്‍ രണ്ടിലും ജയിച്ച അര്‍ജന്റീന ഒരു സമനിലയും നേടി. രണ്ടാം സ്ഥാനക്കാരായി ചിലിയും പ്ലേ ഓഫില്‍ കടന്നു. ഗ്രൂപ്പില്‍ ഉറുഗ്വേയ്ക്കാണ് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാതെ പോയത്. നിലവില്‍ നാലാം സ്ഥാനത്തുള്ള ഉറുഗ്വേയ്ക്ക് ഇനി പ്ലേ ഓഫ് യോഗ്യത നേടിയെടുക്കുക വലിയ പ്രയാസമാവും.

Story first published: Wednesday, June 23, 2021, 10:06 [IST]
Other articles published on Jun 23, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+