Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Copa America 2021: ചിലിയെ തകര്‍ത്ത് ക്വാര്‍ട്ടറിലേക്ക് പരാഗ്വേ, ബൊളീവിയയെ തോല്‍പ്പിച്ച് ഉറുഗ്വേ

റിയോ ഡി ജനെയ്‌റോ: കോപ്പാ അമേരിക്ക ഗ്രൂപ്പ് എ പോരാട്ടത്തില്‍ ചിലിയെ തകര്‍ത്ത് ക്വാര്‍ട്ടര്‍ ഉറപ്പിച്ച് പരാഗ്വേ. എതിരില്ലാത്ത രണ്ട് ഗോളിനാണ് ചിലിയെ പരാഗ്വേ തോല്‍പ്പിച്ചത്. ചിലി നേരത്തെ തന്നെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. മറ്റൊരു മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത രണ്ട് ഗോളിന് ഉറുഗ്വേയും തോല്‍പ്പിച്ചു. എന്നാല്‍ ആദ്യ മത്സരങ്ങളില്‍ പ്രതീക്ഷക്കൊത്ത് ഉയരാനാവാത്ത ഉറുഗ്വേയ്ക്ക് പരാഗ്വേയ്‌ക്കെതിരായ അടുത്ത മത്സരം നിര്‍ണ്ണായകമാണ്.

4-3-3 ഫോര്‍മേഷന്‍ ചിലിയും 4-4-2 ഫോര്‍മേഷന്‍ പരാഗ്വേയും പിന്തുടര്‍ന്ന മത്സരത്തില്‍ പന്തടക്കത്തില്‍ ചിലി മുന്നിട്ട് നിന്നപ്പോള്‍ ആക്രമണത്തില്‍ പരാഗ്വേയാണ് മുന്നിട്ട് നിന്നത്. 15ാം മിനുട്ടില്‍ പരാഗ്വേയുടെ മത്തിയാസ് വില്ലസാന്റിയുടെ ഷോട്ട് ക്ലൗഡിയോ ബ്രാവോ തടുത്തു. 21ാം മിനുട്ടില്‍ ചിലിയുടെ ബെന്‍ ബ്രെരട്ടന് അക്കൗണ്ട് തുറക്കാന്‍ അവസരം ലഭിച്ചെങ്കിലും താരത്തിന് മുതലാക്കാനായില്ല.

paraguayvschile

33ാം മിനുട്ടിലാണ് പരാഗ്വേ ലീഡെടുത്തത്. ബ്രയാന്‍ സമുദിയോയാണ് പരാഗ്വേയെ മുന്നിലെത്തിച്ചത്. മിഗ്വല്‍ അല്‍മിറോന്റെ കോര്‍ണര്‍ കിക്കിനെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ബ്രയാന്‍ സമുദിയോ ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. ചിലി പ്രതിരോധത്തിന്റെ പിഴവിനെ മുതലാക്കുന്ന ഗോളായിരുന്നു ഇത്. ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ ചിലിക്ക് ഗോള്‍ മടക്കാന്‍ അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാന്‍ ബെന്‍ ബ്രെരട്ടനായില്ല.

ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് നിലനിര്‍ത്തി മടങ്ങിയ പരാഗ്വേ 58ാം മിനുട്ടിലാണ് രണ്ടാം ഗോള്‍ നേടിയത്. പരാഗ്വേയുടെ കാര്‍ലോസ് ഗോണ്‍സാലസിനെ ചിലയുടെ ഗാരി മെഡല്‍ ഫൗള്‍ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി വലയിലാക്കി മിഗ്വല്‍ അല്‍മിറോണാണ് പരാഗ്വേയ്ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചത്. മൂന്ന് മത്സരത്തില്‍ രണ്ട് ജയവും ഒരു തോല്‍വിയുമാണ് പരാഗ്വേക്കുള്ളത്.

അതേ സമയം ബൊളീവിയക്കെതിരേ സര്‍വാധിപത്യ പ്രകടനമാണ് ഉറുഗ്വേ കാഴ്ചവെച്ചത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ജയം. ലഭിച്ച പല അവസരങ്ങളും നഷ്ടപ്പെടുത്തിയെങ്കിലും ഭാഗ്യം ഉറുഗ്വേയെ തുണച്ചു. 40ാം മിനുട്ടില്‍ ബൊളീവിയ ഗോളി കാര്‍ലോസ് ലാംപെയുടെ സെല്‍ഫ് ഗോളിലാണ് ഉറുഗ്വേ മുന്നിലെത്തിയത്. ഉറുഗ്വേയുടെ ജോര്‍ജിയന്‍ ഡി അരാസ്‌കെയറ്റയുടെ ക്രോസിനെ തടുക്കാനുള്ള ബൊളീവിയന്‍ പ്രതിരോധ താരം ജെയ്‌റോ ക്വിന്റെറോസിന്റെ ശ്രമം ഗോളി കാര്‍ലോസ് ലാംപെയുടെ ദേഹത്ത് തട്ടി വലയിലെത്തുകയായിരുന്നു.

നിരവധി സുവര്‍ണ്ണാവസരങ്ങള്‍ പാഴാക്കിയ എഡിന്‍സന്‍ കവാനി 79ാം മിനുട്ടില്‍ ഗോള്‍ നേടി. കൗണ്ടര്‍ അറ്റാക്കില്‍ ഫകുണ്ടോ ടോറസിന്റെ പാസ് കവാനി വലയിലെത്തിച്ചു. ബൊളീവിയ ഗോളി കാര്‍ലോസ് ലാംപെ ഉറുഗ്വേയുടെ നിരവധി ഗോളവസരങ്ങളാണ് തട്ടിതെറിപ്പിച്ചത്. ഗ്രൂപ്പ് എയില്‍ നാല് പോയിന്റുമായി നാലാം സ്ഥാനത്താണ് ഉറുഗ്വേ.

Story first published: Friday, June 25, 2021, 9:12 [IST]
Other articles published on Jun 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+