Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Copa America 2021: കളം നിറഞ്ഞ് മെസ്സി, അര്‍ജന്റീന സെമിയില്‍, കൊളംബിയയോട് തോറ്റ് ഉറുഗ്വേ പുറത്ത്

ബ്രസീലിയ: കോപ്പാ അമേരിക്കയില്‍ ഗംഭീര ജയത്തോടെ സെമി ടിക്കറ്റെടുത്ത് അര്‍ജന്റീന. ഇക്വഡോറിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന സെമി സീറ്റുറപ്പിച്ചത്. ഒരു ഗോളടിക്കുകയും രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്ത അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സിയാണ് ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്. അതേ സമയം കൊളംബിയയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റാണ് ഉറുഗ്വേ പുറത്തായത്.

ഇക്വഡോറിന്റെ 4-2-3-1 ഫോര്‍മേഷനെ 4-3-3 ഫോര്‍മേഷനില്‍ നേരിട്ട അര്‍ജന്റീന തുടക്കം മുതല്‍ ആക്രമിച്ചാണ് കളിച്ചത്. പന്തടക്കത്തില്‍ 54 ശതമാനം ഇക്വഡോര്‍ മുന്നിട്ട് നിന്നപ്പോള്‍ 10നെതിരേ 21 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ അര്‍ജന്റീന മുന്നിട്ട് നിന്നു. രണ്ടാം മിനുട്ടില്‍ ലൗട്ടാരോ മാര്‍ട്ടിനെസും നാലാം മിനുട്ടില്‍ ലോ സെന്‍സോയും ഗോളവസരം നഷ്ടപ്പെടുത്തി. 14ാം മിനുട്ടില്‍ മാര്‍ട്ടിനസിന് ലഭിച്ച സുവര്‍ണ്ണാവസരം ഇക്വഡോര്‍ പ്രതിരോധ താരം ആര്‍ബൊലെഡയുടെ ഇടപെടല്‍ മൂലം വലയിലെത്തിക്കാനായില്ല.

messi

23ാം മിനുട്ടില്‍ അക്കൗണ്ട് തുറക്കാന്‍ മെസ്സിക്ക് മുന്നില്‍ സുവര്‍ണ്ണാവസരം. എന്നാല്‍ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. 24ാം മിനുട്ടില്‍ ഇക്വഡോറിന്റെ ജെഗസണ്‍ മെന്‍ഡസിന്റെ ഷോട്ട് അര്‍ജന്റീന ഗോളി മാര്‍ട്ടിനെസ് തടുത്തു. 40ാം മിനുട്ടില്‍ അര്‍ജന്റീന സ്‌കോര്‍ബോര്‍ഡ് തുറന്നു. മെസ്സിയുടെ മുന്നേറ്റത്തിലൂടെ ലഭിച്ച പന്തിനെ റോഡ്രിഗോ ഡീപോള്‍ വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ഇക്വഡോര്‍ ശക്തമായ ആക്രമണം കാഴ്ചവെച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി.

84ാം മിനുട്ടില്‍ അര്‍ജന്റീന ലീഡുയര്‍ത്തി. ഇക്വഡോറിന്റെ പ്രതിരോധത്തില്‍ സംഭവിച്ച പാളിച്ച മുതലെടുത്ത് മെസ്സി നല്‍കിയ പാസ് മാര്‍ട്ടിനെസാണ് വലയിലെത്തിച്ചത്. ഏഞ്ചല്‍ ഡി മരിയയെ ഫൗള്‍ ചെയ്ത ഇക്വഡോറിന്റെ പിയെറോ ഫിന്‍കാപിയയ്ക്ക് ചുവപ്പുകാര്‍ഡ് നല്‍കി. ഇതിനെത്തുടര്‍ന്ന് ലഭിച്ച ഫ്രീ കിക്ക് വലയിലെത്തിച്ച് മെസ്സി അര്‍ജന്റീനയ്ക്ക് മൂന്നാം ഗോളും സമ്മാനിച്ചു.

അതേ സമയം കൊളംബിയയോട് കളി മറന്ന ഉറുഗ്വേക്ക് ക്വാര്‍ട്ടറില്‍ മടക്ക ടിക്കറ്റ് ലഭിച്ചു.നിശ്ചിത സമയത്ത് ഇരു ടീമും ഗോള്‍രഹിത സമനില നേടി തുല്യത പുലര്‍ത്തിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. കൊളംബിയക്കായി ഡുവാന്‍ സപാറ്റ,സാഞ്ചസ,യെറി മിന,മിഗ്വെല്‍ ബോര്‍ഹ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഉറുഗ്വേയുടെ ജോസ് മരിയ,ഗിമ്മെനസ്,മത്തിയാസ് എന്നിവരുടെ കിക്കുകള്‍ കൊളംബിയ ഗോളി ഒസ്പിന തടുത്തിട്ടതോടെ ഉറുഗ്വേക്ക് മടക്ക ടിക്കറ്റും കൊളംബിയക്ക് സെമി ടിക്കറ്റും ലഭിക്കുകയായിരുന്നു.

4-4-2 ഫോര്‍മേഷനിലിറങ്ങിയ കൊളംബിയയെ 4-3-1-2 ഫോര്‍മേഷനിലാണ് ഉറുഗ്വേ നേരിട്ടത്. തണുപ്പന്‍ പ്രകടനമാണ് ആദ്യ പകുതിയില്‍ കണ്ടത്. ഉറുഗ്വെയെക്കാള്‍ പന്തടക്കത്തിലും ആക്രമണത്തിലും കൊളംബിയ മുന്നിട്ട് നിന്നു. മുന്നേറ്റങ്ങള്‍ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ ഇരു ടീമും പരാജയപ്പെട്ടു. ലൂയിസ് സുവാരസും എഡിന്‍സന്‍ കവാനിയും മികവിനൊത്ത് ഉയരാത്തതാണ് ഉറുഗ്വേക്ക് തിരിച്ചടിയായത്.

Story first published: Sunday, July 4, 2021, 10:06 [IST]
Other articles published on Jul 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+