Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Copa America 2021: കൂടുതല്‍ കിരീടം, ഗോള്‍ഡന്‍ ബൂട്ട് ജേതാക്കള്‍, പ്രധാന റെക്കോഡുകള്‍ എല്ലാമറിയാം

റിയോ ഡി ജനെയ്‌റോ: കോപ്പാ അമേരിക്ക 2021ന്റെ കലാശപ്പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. നാളെ പുലര്‍ച്ചെ 5.30നാണ് ലോകം കാത്തിരിക്കുന്ന അര്‍ജന്റീന-ബ്രസീല്‍ സ്വപ്‌ന ഫൈനല്‍. നെയ്മറും മെസ്സിയും നേര്‍ക്കുനേര്‍ പോരടിക്കുമ്പോള്‍ ജയം ആര്‍ക്കൊപ്പമെന്ന് കണ്ടറിയാം. ബ്രസീല്‍ കിരീടം നിലനിര്‍ത്തുമോ അതോ മെസ്സി അര്‍ജന്റീന ജഴ്‌സിയില്‍ ആദ്യമായി സൂപ്പര്‍ കിരീടം സ്വന്തമാക്കുമോയെന്ന് കാത്തിരുന്ന് കാണാം. കോപ്പയുടെ ചരിത്രത്തില്‍ ഇതുവരെ കിരീടം നേടിയവരെയും ഗോള്‍ഡന്‍ ബൂട്ട് ജേതാക്കളെയും ടൂര്‍ണമെന്റിലെ പ്രധാന റെക്കോഡുകളുമറിയാം.


കൂടുതല്‍ കിരീടം ഉറുഗ്വേയ്ക്ക്

കൂടുതല്‍ കിരീടം ഉറുഗ്വേയ്ക്ക്

കോപ്പാ അമേരിക്കയില്‍ കൂടുതല്‍ കിരീടമെന്ന റെക്കോഡ് ഉറുഗ്വേയ്ക്കാണ്. 15 തവണയാണ് അവര്‍ കിരീടം ഉയര്‍ത്തിയത്. രണ്ടാം സ്ഥാനത്ത് 14 കിരീടവുമായി അര്‍ജന്റീനയാണ്. ഇത്തവണത്തെ ഫൈനലില്‍ ബ്രസീലിനെ തോല്‍പ്പിച്ചാല്‍ അര്‍ജന്റീനക്ക് കൂടുതല്‍ കിരീടം നേടിയവരുടെ റെക്കോഡില്‍ ഉറുഗ്വേയ്‌ക്കൊപ്പമെത്താം. 10ാം കിരീടമാണ് ബ്രസീല്‍ ലക്ഷ്യമിടുന്നത്. 11 തവണ അവര്‍ റണ്ണേഴ്‌സപ്പുമായിട്ടുണ്ട്. പരാഗ്വേ,ചിലി,പെറു ടീമുകള്‍ രണ്ട് തവണ വീതവും കൊളംബിയ,ബൊളീവിയ ടീമുകള്‍ ഓരോ തവണ വീതവും കിരീടം നേടിയിട്ടുണ്ട്.

ഗോള്‍ഡന്‍ ബൂട്ട് ജേതാക്കളെ അറിയാം

ഗോള്‍ഡന്‍ ബൂട്ട് ജേതാക്കളെ അറിയാം

ടോയിഡോറോ ഫെര്‍ണാണ്ടസ് (1939), ജുവാന്‍ മാര്‍വീസി (1941), ജോസ് മാനുവല്‍ മൊറീനോ (1942), ഹെര്‍മിനോ മസാന്റോണിയോ (1942), ഹെലീനോ ഡി ഫ്രീറ്റാസ് (1945), നോബര്‍ട്ടോ മെന്‍ഡസ് (1945), ജോസ് മരിയ മെദീന (1946), നിക്കോളാസ് ഫലീരോ (1947), ജെയ്ര്‍ ഡാ റോസാ പിന്റോ (1949), ഫ്രാന്‍സിസ്‌കോ മോലിന (1953), റൊഡോല്‍ഫോ മിച്ചിലി (1955), എന്റിക് ഹോംസാബല്‍ (1956), ജാവിയര്‍ ആംബ്രോസ് (1957), ഹംബര്‍ട്ടോ മാസിയോ (1957), ജോസ് സന്‍ഫ്‌ളിപ്പോ (1959), പെലെ (1959), കാര്‍ലോസ് ആല്‍ബെര്‍ട്ടോ റാഫോ (1963), ലൂയിസ് ആര്‍ട്ടൈം (1967), ഏര്‍ണസ്‌റ്റോ ഡിയാസ് (1975), ലിയോപോല്‍ഡോ ലുക്യു (1975), യുഗ്യുനിയോ മോറല്‍ (1979), ജോര്‍ജി പെറീഡോ (1979), കാര്‍ലോസ് അഗ്യുലീറ (1983), റോബര്‍ട്ടോ ഡിനാമൈറ്റ് (1983), അര്‍ണോള്‍ഡോ ഇഗ്യുറാന്‍ (1987), ബിബീറ്റോ (1989), ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂറ്റ (1991), ലൂയിസ് ഡോല്‍ഗീറ്റ (1993), ലൂയിസ് ഗാര്‍ഷ്യ (1995), ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂറ്റ (1995), ലൂയിസ് ഹെര്‍ണാണ്ടസ് (1997), റൊണാള്‍ഡോ (1999), റിവാല്‍ഡോ (1999), വിക്ടര്‍ അരിറ്റ്‌സാബല്‍ (കൊളംബിയ), അഡ്രിയാനോ (2004), റോബീഞ്ഞോ (2007), പോളോ ഗുരീറോ (2011), എഡ്വാര്‍ഡോ വര്‍ഗാസ് (2015), പോളോ ഗുരീറോ (2015), എഡ്വാര്‍ഡോ വര്‍ഗാസ് (2016), എവര്‍ട്ടന്‍ സോയാറസ് (2019).

മറ്റ് പ്രധാന റെക്കോഡുകള്‍

മറ്റ് പ്രധാന റെക്കോഡുകള്‍

കൂടുതല്‍ തവണ കോപ്പാ അമേരിക്ക ഫൈനല്‍ കളിച്ച ടീം അര്‍ജന്റീനയാണ് (28). കൂടുതല്‍ സെമി കളിച്ചത് അര്‍ജന്റീനയും ഉറുഗ്വേയുമാണ് (35),കൂടുതല്‍ ജയം നേടിയ ടീം അര്‍ജന്റീനയാണ് (124),കൂടുതല്‍ തോല്‍വി ചിലിയുടെ പേരില്‍ (87),കൂടുതല്‍ ഗോള്‍ നേടിയ ടീം അര്‍ജന്റീനയാണ്. ഒരു സീസണില്‍ കൂടുതല്‍ ജയം ബ്രസീലാണ് നേടിയത്. 1949ല്‍ ഏഴ് ജയം. ഇതേ വര്‍ഷം 46 ഗോള്‍ അടിച്ചെടുത്ത ബ്രസീല്‍ കൂടുതല്‍ ജയമെന്ന റെക്കോഡും സ്വന്തം പേരിലാക്കി. തുടര്‍ച്ചായി കൂടുതല്‍ കിരീടമെന്ന റെക്കോഡ് അര്‍ജന്റീനയുടെ പേരിലാണ്. 1945,1946,1947 എന്നീ വര്‍ഷങ്ങളിലാണ് ടീം കിരീടം നേടിയത്. തുടര്‍ച്ചയായി കൂടുതല്‍ ഫൈനല്‍ (7),തുടര്‍ച്ചയായി കൂടുതല്‍ റണ്ണേഴ്‌സപ്പ് (4) എന്നീ നേട്ടങ്ങളും അര്‍ജന്റീനയുടെ പേരിലാണ്.

Story first published: Saturday, July 10, 2021, 14:51 [IST]
Other articles published on Jul 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+