Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Copa America 2021: നെയ്മര്‍ X മെസ്സി, നേര്‍ക്കുനേര്‍ കണക്കില്‍ ആരാണ് കേമന്‍? കണക്കുകളിതാ

റിയോ ഡി ജനെയ്‌റോ: കോപ്പാ അമേരിക്കയുടെ കലാശപ്പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ സ്വപ്‌ന ഫൈനലായി അത് മാറും. തുടര്‍ച്ചയായി രണ്ടാം കിരീടം ലക്ഷ്യമിട്ട് ആതിഥേയരായ ബ്രസീല്‍ ഇറങ്ങുമ്പോള്‍ ദേശീയ ജഴ്‌സിയില്‍ ആദ്യ കിരീടമെന്ന ലക്ഷ്യത്തോടെയാണ് അര്‍ജന്റീന ഇറങ്ങുന്നത്.

മെസ്സി-നെയ്മര്‍

പ്രധാന മത്സരങ്ങളിലെ ഭാഗ്യക്കേട് അര്‍ജന്റീനയുടെ ശാപമാണ്. ഇത്തവണ കപ്പുയര്‍ത്തി ആ ഭാഗ്യക്കേടിന്റെ ചരിത്രം തിരുത്താനുറച്ചാവും മെസ്സിയും സംഘവും ഇറങ്ങുക. അര്‍ജന്റീന ബ്രസീല്‍ പോരാട്ടം എന്നതിലുപരിയായി ലയണല്‍ മെസ്സി-നെയ്മര്‍ പോരാട്ടത്തിന് കൂടിയാവും ഫൈനല്‍ വേദിയാവുന്നത്. ഇരുവരും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ ഏറ്റമുട്ടിയത് നാല് തവണ

നേര്‍ക്കുനേര്‍ ഏറ്റമുട്ടിയത് നാല് തവണ

അര്‍ജന്റീന-ബ്രസീല്‍ പോരാട്ടത്തില്‍ നെയ്മറും മെസ്സിയും നേര്‍ക്കുനേര്‍ എത്തിയത് നാല് തവണയാണ്. 2010ലായിരുന്നു ആദ്യ പോരാട്ടം. ഈ മത്സരത്തില്‍ മെസ്സിയുടെ അവസാന മിനുട്ടിലെ ഗോള്‍ നേട്ടത്തില്‍ ബ്രസീലിനെ 1-0ന് അര്‍ജന്റീന തോല്‍പ്പിച്ചു. നെയ്മറിന് ഈ മത്സരത്തില്‍ കാര്യമായി ശോഭിക്കാനായില്ല. 2012ലെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിലാണ് ഇരുവരും തമ്മില്‍ രണ്ടാമതായി ഏറ്റുമുട്ടിയത്. മെസ്സി ഹാട്രിക്കുമായി മത്സരത്തില്‍ നിറഞ്ഞാടിയ മത്സരത്തില്‍ 4-3ന് അര്‍ജന്റീന ബ്രസീലിനെ തോല്‍പ്പിച്ചു.

നേര്‍ക്കുനേര്‍ ഏറ്റമുട്ടിയത് നാല് തവണ

2014 ലും ഇരു സൂപ്പര്‍ താരങ്ങളും നേര്‍ക്കുനേര്‍ എത്തി. അന്ന് ഭാഗ്യം നെയ്മറിനൊപ്പമായിരുന്നു. അര്‍ജന്റീനയെ മത്സരത്തില്‍ ബ്രസീല്‍ തോല്‍പ്പിക്കുകയും ചെയ്തു. 2016ലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. ഈ മത്സരത്തിലാണ് നെയ്മര്‍ അര്‍ജന്റീനയ്‌ക്കെതിരേ ആദ്യ ഗോള്‍ നേടിയത്. മത്സരത്തില്‍ 3-0ന്റെ അനായാസ ജയം അര്‍ജന്റീനക്കെതിരേ ബ്രസീല്‍ നേടുകയും ചെയ്തു.

ചിരവൈരികളല്ല,സുഹൃത്തുക്കള്‍

ചിരവൈരികളല്ല,സുഹൃത്തുക്കള്‍

അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം ആരാധകര്‍ക്കെന്നും അതിരുകളില്ലാത്ത ആവേശമാണ്. സ്വപ്‌ന ഫൈനല്‍ തീരുമാനമായത് മുതല്‍ പരസ്പരം കണക്കുകള്‍ നിരത്തി നെയ്മര്‍-മെസ്സി ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റുമുട്ടുകയാണ്. എന്നാല്‍ ഈ ശത്രുത മെസ്സിയും നെയ്മറും തമ്മിലില്ല. ബാഴ്‌സലോണയില്‍ ഏറെ നാള്‍ ഒന്നിച്ച് കളിച്ച ഇരുവരും തമ്മില്‍ അടുത്ത സുഹൃത് ബന്ധമാണുള്ളത്.

ചിരവൈരികളല്ല,സുഹൃത്തുക്കള്‍

ഫൈനലില്‍ അര്‍ജന്റീനയെ എതിരാളികളായി ലഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് നെയ്മര്‍ നേരത്തെ അഭിപ്രായപ്പെടുകയും ചെയ്തത് പോരാട്ടത്തെ കൂടുതല്‍ ആവേശകരമാക്കുന്നു. നാല് ഗോളും അഞ്ച് അസിസ്റ്റുമായി നിറഞ്ഞുകളിക്കുന്ന മെസ്സിയെ പൂട്ടാന്‍ ബ്രസീല്‍ പ്രതിരോധം നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും.

Story first published: Saturday, July 10, 2021, 15:54 [IST]
Other articles published on Jul 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+