Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Copa America 2021: അര്‍ജന്റീന X ബ്രസീല്‍, സ്വപ്‌ന ഫൈനലിന് മണിക്കൂറുകള്‍ മാത്രം, സമ്പൂര്‍ണ്ണ വിവരമിതാ

റിയോ ഡി ജനെയ്‌റോ: ലോക ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇനി നെഞ്ചിടിപ്പിന്റെ മണിക്കൂര്‍. കോപ്പാ അമേരിക്കയുടെ കലാശപ്പോരാട്ടത്തില്‍ ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആഘോഷിക്കുവാന്‍ ഇതില്‍ പരം എന്തുവേണം. ഇന്ത്യന്‍ സമയം നാളെ (11-7-2021) പുലര്‍ച്ചെ 5.30നാണ് മത്സരം നടക്കുന്നത്. സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാനാവും.

ലയണല്‍ മെസ്സി-നെയ്മര്‍

ലയണല്‍ മെസ്സി-നെയ്മര്‍ നേര്‍ക്കുനേര്‍ എത്തുന്നു എന്ന സവിശേഷതയും മത്സരത്തിനുണ്ട്. ദേശീയ ജഴ്‌സിയില്‍ മെസ്സി കിരീടമുയര്‍ത്തുന്നതുകാണാന്‍ അര്‍ജന്റീന ആരാധകര്‍ കാത്തിരിക്കുമ്പോള്‍ തുടര്‍ച്ചയായ രണ്ടാം കോപ്പാ അമേരിക്ക അലമാരയിലെത്തിക്കാനാവും ബ്രസീല്‍ ശ്രമിക്കുക. തട്ടകത്തിന്റെ ആനുകൂല്യം ബ്രസീലിന് അവകാശപ്പെടാമെങ്കിലും ശക്തമായ പോരാട്ടവീര്യത്തോടെ ഫൈനല്‍ ടിക്കറ്റെടുത്ത അര്‍ജന്റീനയെ വീഴ്ത്തുക എളുപ്പമാവില്ല.

ബ്രസീലിന്റെ ഫൈനലിലേക്കുള്ള വഴി

ബ്രസീലിന്റെ ഫൈനലിലേക്കുള്ള വഴി

ഗ്രൂപ്പ് ബിയില്‍ മൂന്ന് ജയവും ഒരു സമനിലയും ഉള്‍പ്പെടെ ചാമ്പ്യന്മാരായാണ് ടീം ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തത്.ഇക്വഡോറിനോട് സമനില വഴങ്ങിയപ്പോള്‍ കൊളംബിയ,ബ്രസീല്‍,പെറു ടീമുകളെ പരാജയപ്പെടുത്തി. ക്വാര്‍ട്ടറില്‍ ചിലിയെ 1-0ന് തകര്‍ത്ത ബ്രസീല്‍ സെമിയില്‍ പെറുവിനെ 1-0ന് തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്. രണ്ട് ഗോള്‍ നേടുകയും മൂന്ന് ഗോളിന് വഴിയൊരുക്കുകയും ചെയ്ത നെയ്മറാണ് ബ്രസീലിന്റെ കുന്തമുന.ഫിര്‍മിനോ,അലക്‌സാന്‍ഡ്രോ,റിച്ചാര്‍ലിസന്‍ തുടങ്ങിയവരും അക്കൗണ്ട് തുറന്നവരാണ്.

സസ്‌പെന്‍ഷനിലുള്ള ഗെബ്രിയേല്‍ ജെസ്യൂസ് ഫൈനലിനുണ്ടാവില്ല. അലക്‌സ് സാന്‍ഡ്രോ കളിക്കുന്ന കാര്യവും സംശയമാണ്. എന്നാല്‍ ഇത് ബ്രസീലിനെ കാര്യമായി ബാധിച്ചേക്കില്ല.ഏറ്റവും മികച്ച ടീമിനെത്തന്നെ അണിനിരത്താന്‍ ബ്രസീലിനാവും. മികച്ച ബെഞ്ച് കരുത്തും ബ്രസീലിനുണ്ട്. ഫൈനലില്‍ ബ്രസീല്‍ കോച്ച് ടിറ്റെ കരുതിവെച്ചിരിക്കുന്ന തന്ത്രമെന്തെന്നത് കണ്ടുതന്നെ അറിയാം.

അര്‍ജന്റീനയുടെ ഫൈനലിലേക്കുള്ള കുതിപ്പ്

അര്‍ജന്റീനയുടെ ഫൈനലിലേക്കുള്ള കുതിപ്പ്

ഗ്രൂപ്പ് എയില്‍ ചാമ്പ്യന്മാരായാണ് അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടന്നത്. കളിച്ച നാല് മത്സരവും അവര്‍ ജയിച്ചു. ക്വാര്‍ട്ടറില്‍ ഇക്വഡോറിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചപ്പോള്‍ സെമിയില്‍ കരുത്തരായ കൊളംബിയയെ 2-1നാണ് പരാജയപ്പെടുത്തിയത്. ലയണല്‍ മെസ്സിയെന്ന ഇതിഹാസത്തിന്റെ തോളിലേറിയാണ് അര്‍ജന്റീനയുടെ കുതിപ്പ്. നാല് ഗോളും അഞ്ച് അസിസ്റ്റുമായി ഗോള്‍വേട്ടക്കാരില്‍ തലപ്പത്താണ് മെസ്സി.

മൂന്ന് ഗോള്‍ നേടിയ മാര്‍ട്ടിനസും അര്‍ജന്റീനയുടെ പ്രതീക്ഷകളെ സജീവമാക്കുന്നു.ഗോമസും റോഡ്രിഗസും ഡി പോളുമെല്ലാം വഴിത്തിരിവുകള്‍ സൃഷ്ടിക്കാന്‍ മിടുക്കന്‍മാരാണ്. പകരക്കാരനായി ഇറങ്ങി അര്‍ജന്റീനയുടെ മാലാഖയാവുന്ന ഏഞ്ചല്‍ ഡി മരിയക്ക് ഫൈനലിലും ഈ മികവ് ആവര്‍ത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കാം. അര്‍ജന്റൈന്‍ ഗോളി എമിലിയാനോ മാര്‍ട്ടിനെസിന്റെ മികവും ടീമിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നു. നിലവില്‍ അര്‍ജന്റൈന്‍ താരങ്ങളിലാര്‍ക്കും പരിക്ക് റിപ്പോര്‍ട്ട് ചെയ്തട്ടില്ലാത്തതിനാല്‍ പൂര്‍ണ്ണ ആത്മവിശ്വാസത്തോടെയാവും മെസ്സിയും സംഘവും ഇറങ്ങുക.

നേര്‍ക്കുനേര്‍ കണക്കുകള്‍

നേര്‍ക്കുനേര്‍ കണക്കുകള്‍

ഇതുവരെ 111 മത്സരങ്ങളില്‍ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ബ്രസീല്‍ 46 മത്സരത്തില്‍ ജയിച്ചു. 40 മത്സരം തോറ്റപ്പോള്‍ 25 മത്സരം സമനിലയായി. അവസാനമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ 1-0ന്റെ ജയം അര്‍ജന്റീനക്കായിരുന്നു. അന്ന് ഗോള്‍ നേടിയത് മെസ്സിയായിരുന്നു. ഈ ആത്മവിശ്വാസം അര്‍ജന്റീനക്ക് ഫൈനലില്‍ ഗുണം ചെയ്‌തേക്കും. ബ്രസീല്‍ 4-2-3-1 ഫോര്‍മേഷനിലും അര്‍ജന്റീന 4-3-3 ഫോര്‍മേഷനിലും ഇറങ്ങാനാണ് സാധ്യത.

Story first published: Saturday, July 10, 2021, 10:29 [IST]
Other articles published on Jul 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+