ആരടിക്കും 'കോപ്പ'; ട്രന്റായി ആരാധക പോരാട്ടം, ബ്രസീല്‍ X അര്‍ജന്റീന സ്വപ്‌ന ഫൈനലിലൂടെ
ലോകത്തിന്റെ കായിക വികാരമാണ് ഫുട്‌ബോള്‍. കുമ്മായവരകള്‍ക്കുള്ളിലെ തുകല്‍ പന്തിലേക്ക് പ്രതീക്ഷകളും സ്വപ്‌നങ്ങളും നിറച്ച് കുതിച്ച് പായുന്നവര്‍ എന്നും കായിക പ്രേമികളുടെ സിരകളെ ആവേശം കൊള്ളിക്കാറുണ്ട്. കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ആവേശത്തിന് അതിര്‍വരമ്പുകള്‍ നിശ്ചയിക്കപ്പെട്ടപ്പോള്‍ ഉണ്ടായ വീര്‍പ്പുമുട്ടല്‍ ആര്‍പ്പ് വിളിച്ച് അവസാനിപ്പിക്കാന്‍ ലോക ഫുട്‌ബോള്‍ ആരാധകര്‍ക്ക് ലഭിച്ചിരിക്കുന്ന അവസരമാണ് കോപ്പാ അമേരിക്കയിലെ ബ്രസീല്‍-അര്‍ജന്റീന പോരാട്ടം.

ഇരു ടീമും നേര്‍ക്കുനേര്‍ എത്തുന്ന സ്വപ്‌ന ഫൈനലിനായി ലോകം കാത്തിരിക്കുന്നു. 11ാം തീയ്യതി പുലര്‍ച്ചെ 5.30നാണ് ലോകം കാത്തിരിക്കുന്ന കലാശപ്പോരാട്ടം. ഫൈനലില്‍ ബ്രസീല്‍-അര്‍ജന്റീന നേര്‍ക്കുനേര്‍ പോരാട്ടമാണെന്ന് ഉറപ്പായത് മുതല്‍ ആരാധകര്‍ തമ്മിലുള്ള പോരാട്ടവും ശക്തമാണ്. ട്രോളുകളും പരിഹാസങ്ങളും കണക്കുകളുമായി സാമൂഹ്യ മാധ്യമങ്ങള്‍ ആരാധകര്‍ കൈയടക്കിയിരിക്കുകയാണ്.

യൂറോ കപ്പിനെ മുക്കിയ കോപ്പാ
കോപ്പാ അമേരി,യൂറോ കപ്പ് പോരാട്ടം ഏകദേശം ഒരേ സമയത്താണ് എത്തപ്പെട്ടത്. യൂറോപ്പിലെ അതിവേഗം ഫുട്‌ബോള്‍ മത്സരങ്ങളോടും അത്യാധുനിക സാങ്കേതിക വിദ്യകളോടും കിടപിടിക്കാന്‍ പലപ്പോഴും കോപ്പാ അമേരിക്ക ടൂര്‍ണമെന്റുകള്‍ക്ക് സാധിക്കാറില്ല. കോപ്പാ അമേരിക്കയേക്കാള്‍ കൂടുതല്‍ ആളുകള്‍ യൂറോ കപ്പിനെ വീക്ഷിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകളും വ്യക്തമാക്കുന്നത്.

എന്നാല്‍ ഇത്തവണ ബ്രസീല്‍-അര്‍ജന്റീന കോപ്പാ അമേരിക്ക ഫൈനല്‍ എത്തിയതോടെ യൂറോ കപ്പിന്റെ ഫൈനല്‍ ചിത്രത്തിലേ ഇല്ലാതായിരിക്കുന്നു. ഇറ്റലി-ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലുകള്‍ക്ക് ചര്‍ച്ചകളില്‍ ഇടമില്ല. എങ്ങും അര്‍ജന്റീന-ബ്രസീല്‍ കോപ്പാ അമേരിക്ക പോരാട്ടം മാത്രം. ഫുട്‌ബോളിന്റെ പാരമ്പര്യം ഒരുപാട് പറയാന്‍ ഇരു രാജ്യങ്ങള്‍ക്കുമുണ്ട്. അതിനാല്‍ ഈ ആവേശ ഫൈനലിനെ സ്വപ്‌ന ഫൈനല്‍ എന്ന് തന്നെ വിശേഷിപ്പിക്കം.

'നാലാള് കൂടുന്നിടത്ത് കിട്ടണം നിന്നെ',ട്രന്റാകുന്ന നെയ്മര്‍-മെസ്സി പോരാട്ടം
ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ഹിറ്റ് ചിത്രമാണ് ആറാം തമ്പുരാന്‍. ഈ ചിത്രത്തില്‍ വില്ലന്‍ നായകനായ മോഹന്‍ ലാലിനോട് 'നാലാള് കൂടുന്നിടത്ത് നിന്നെ കിട്ടണം' എന്നൊരു ഡയലോഗ് അടിക്കുന്നുണ്ട്. കിട്ടിയാല്‍ നീയെന്ത് ചെയ്യുമെന്ന അര്‍ത്ഥത്തില്‍ മോഹന്‍ ലാല്‍ കലക്കന്‍ ഒരു മറുപടിയും നല്‍കുന്നുണ്ട്.

ഈ ഡയലോഗ് ചേര്‍ത്തുള്ള മെസ്സി ആരാധകരുടെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ കൂടുതല്‍ വൈറലാവുന്നത്. ഇതിഹാസങ്ങളുടെ പട്ടികയില്‍ പേരു ചേര്‍ന്ന താരമാണെങ്കിലും ഇതുവരെ ദേശീയ ടീമിനൊപ്പം വലിയൊരു കിരീടം നേടാന്‍ മെസ്സിക്കായിട്ടില്ല. അതിനാല്‍ത്തന്നെ മെസ്സിക്ക് അത്രമാത്രം പ്രിയപ്പെട്ടതാണ് ഈ കോപ്പാ കിരീടം. ഇത് വ്യക്തമായി മനസിലാക്കുന്ന ആരാധകരും മെസ്സിയെന്ന പേരിനൊപ്പം സ്വപ്‌നം കാണുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications