For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Copa America 2021: ബ്രസീലിനെ സമനിലയില്‍ പൂട്ടി ഇക്വഡോര്‍ ക്വാര്‍ട്ടറില്‍, വെനസ്വേല പുറത്ത്

ഗോയിയാനിയ: കോപ്പാ അമേരിക്കയിലെ ആവേശ പോരാട്ടത്തില്‍ കരുത്തരായ ബ്രസീലിനെ 1-1 സമനിലയില്‍ തളച്ച് ഇക്വഡോര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ മറ്റൊരു മത്സരത്തില്‍ പെറുവിനോട് ഏക പക്ഷീയമായ ഒരു ഗോളിന് തോറ്റ് വെനസ്വേല പുറത്തുപോയി. ഗ്രൂപ്പ് ബിയില്‍ തുടര്‍ച്ചയായി മൂന്ന് ജയത്തിന് ശേഷമാണ് ഇക്വഡോറിനോട് ബ്രസീല്‍ സമനില വഴങ്ങിയത്. ബ്രസീലിനായി എഡെര്‍ മിലിട്ടാവോയും ഇക്വഡോറിനായി എംഗര്‍ മീനയും വലകുലുക്കി.

Copa America : കരുത്തന്മാരായ Brazilനെ സമനിലയില്‍ തളച്ച് Ecuador | Oneindia Malayalam

4-4-2 ഫോര്‍മേഷനിലിറങ്ങിയ ഇക്വഡോറിനെ 4-2-3-1 ഫോര്‍മേഷനിലാണ് ബ്രസീല്‍ നേരിട്ടത്. നേരത്തെ തന്നെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചതിനാല്‍ നെയ്മര്‍,ഗെബ്രിയേല്‍ ജെസ്യൂസ് എന്നിവര്‍ക്ക് വിശ്രമം നല്‍കിയാണ് ബ്രസീല്‍ ഇറങ്ങിയത്. പന്തടക്കത്തില്‍ തുടക്കം മുതല്‍ ബ്രസീല്‍ ആധിപത്യം കാട്ടിയപ്പോള്‍ ഇക്വഡോര്‍ ആക്രമണത്തില്‍ മികച്ച് നിന്നു.10ാം മിനുട്ടില്‍ ഇക്വഡോറിന്റെ വലന്‍സിയയുടെ ഷോട്ട് ബ്രസീലിനെ ഭയപ്പെടുത്തി പോസ്റ്റിന് മുകളിലൂടെ പോയി. 14ാം മിനുട്ടില്‍ ബ്രസീലിന്റെ ലൂക്കാസ് പക്വേറ്റയുടെ ലോങ്‌റേഞ്ചര്‍ ഇക്വഡോറിന്റെ ഗോളി ഗലിന്‍ഡെസ് തട്ടിയകറ്റി.

brazilvsecuador

17ാം മിനുട്ടില്‍ ബ്രസീലിന്റെ ബാര്‍ബോസയ്ക്ക് ലീഡെടുക്കാന്‍ അവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന് ലക്ഷ്യം കാണാനായില്ല. ഒടുവില്‍ 37ാം മിനുട്ടില്‍ ബ്രസീല്‍ ലീഡെടുത്തു. എവര്‍ട്ടന്‍ മിലിട്ടാവോയുടെ ഫ്രീ കിക്കിനെ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ പ്രതിരോധതാരം എഡെര്‍ മിലാട്ടാവോ വലയിലെത്തിക്കുകയായിരുന്നു. താരത്തിന്റെ ബ്രസീല്‍ ജഴ്‌സിയിലെ ആദ്യ ഗോളാണിത്.

രണ്ടാം പകുതിയിലും ആക്രമണം തുടര്‍ന്ന ഇക്വഡോര്‍ 53ാം മിനുട്ടില്‍ സമനില പിടിച്ചു. പകരക്കാരനായി ഇറങ്ങിയ എംഗല്‍ മീനയാണ് ഇക്വഡോറിനായി വലകുലുക്കിയത്. സമനില പിടിച്ചതോടെ പ്രതിരോധം ശക്തിപ്പെടുത്തിയ ഇക്വഡോറിന് മുന്നില്‍ ബ്രസീല്‍ വിയര്‍ത്തു. 66ാം മിനുട്ടില്‍ ബ്രസീലിന് മുന്നിലെത്താന്‍ ലഭിച്ച സുവര്‍ണ്ണാവസരം വിനീഷ്യസ് ജൂനിയര്‍ കളഞ്ഞ് കുളിച്ചു. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ആവേശ സമനിലയോടെ ഇക്വഡോര്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു.

10 പോയിന്റോടെ ബ്രസീലാണ് ഗ്രൂപ്പ് ചാമ്പ്യന്മാര്‍. മൂന്ന് സമനിലയും ഒരു തോല്‍വിയുമടക്കം മൂന്ന് പോയിന്റോടെയാണ് ഇക്വഡോര്‍ ക്വാര്‍ട്ടറില്‍ കടന്നത്. ഒരു മത്സരം പോലും ജയിക്കാതെയാണ് ഇക്വഡോറിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം.

മറ്റൊരു നിര്‍ണ്ണായക മത്സരത്തില്‍ പെറുവിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് വെനസ്വേല ക്വാര്‍ട്ടര്‍ കാണാതെ പുറത്തുപോയി. 48ാം മിനുട്ടില്‍ ആന്‍ഡ്രേ കാറിയോയാണ് പെറുവിന്റെ വിജയ ഗോള്‍ നേടിയത്. ഏഴ് പോയിന്റുള്ള പെറു രണ്ടാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറില്‍ കടന്നത്. അതേ സമയം തോല്‍വിയോടെ രണ്ട് വീതം സമനിലയും തോല്‍വിയും വഴങ്ങിയ വെനസ്വേലക്ക് പുറത്തുപോകേണ്ടി വന്നു.

Story first published: Monday, June 28, 2021, 9:23 [IST]
Other articles published on Jun 28, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+