Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പാ അമേരിക്കയ്ക്ക് നാളെ കിക്കോഫ്; ഉദ്ഘാടന മത്സരത്തില്‍ ബ്രസീല്‍ വെനസ്വേലയ്‌ക്കെതിരേ

സാവോ പോളോ: യൂറോ കപ്പിന്റെ ആവേശത്തിന് പിന്നാലെ ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തി കോപ്പാ അമേരിക്ക. നാളെ പുലര്‍ച്ചെ 2.30ന് ബ്രസീലും വെനസ്വേലയും തമ്മിലുള്ള മത്സരത്തോടെയാണ് കോപ്പാ അമേരിക്കയ്ക്ക് തുടക്കമാവുന്നത്. രാവിലെ 5.30ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ കൊളംബിയ ഇക്വഡോറിനെയും നേരിടും.

അര്‍ജന്റീനയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റായിരുന്നെങ്കിലും കോവിഡ് സാഹചര്യം പരിഗണിച്ച് മത്സര വേദി ബ്രസീലിലേക്ക് മാറ്റുകയായിരുന്നു. സോണി ടെന്‍ 2,സോണി സിക്‌സ്,സോണി ടെന്‍ 4 എന്നീ ചാനലുകളിലാണ് മത്സരം തത്സമയം കാണാനാവുക. ജിയോ ടിവിയിലും സോണി ലൈവിലും ഓണ്‍ലൈനായും മത്സരം കാണാം.

രണ്ട് ഗ്രൂപ്പുകളായി 10 ടീമുകളാണ് ദക്ഷിണ അമേരിക്കയുടെ ലോകകപ്പെന്ന് വിശേഷിപ്പിക്കാവുന്ന കോപ്പാ അമേരിക്കയില്‍ പങ്കെടുക്കുന്നത്. ഗ്രൂപ്പ് എയില്‍ കരുത്തരായ അര്‍ജന്റീനയ്‌ക്കൊപ്പം പരാഗ്വെ,ബൊളീവിയ,ഉറുഗ്വേ,ചിലി ടീമുകള്‍ ഉള്‍പ്പെടുമ്പോള്‍ ഗ്രൂപ്പ് ബിയില്‍ ബ്രസീലിനൊപ്പം ഇക്വഡോര്‍,പെറു,വെനസ്വേല,കൊളംബിയ എന്നിവരാണുള്ളത്. ജൂലൈ 6,7ഉും സെമി ഫൈനലും ജൂലൈ 11ന് ഫൈനലും നടക്കും.

copaamerics2021

നിലവിലെ ജേതാക്കളായ ബ്രസീല്‍ ഇത്തവണയും സജീവ കിരീട പ്രതീക്ഷയിലാണ്. ഏറ്റവും മികച്ച ടീം തന്നെയാണ് ബ്രസീലിനൊപ്പമുള്ളത്. ഗോള്‍വല കാക്കാന്‍ അലിസന്‍ ബെക്കര്‍ ഇറങ്ങുമ്പോള്‍ നെയ്മര്‍,ഫിര്‍മിനോ,കാസമിറോ,റിച്ചാര്‍ലിസന്‍,ഫ്രഡ്,ഗബ്രിയേല്‍ ജീസസ്,വിനീഷ്യസ് ജൂനിയര്‍,എവര്‍ട്ടന്‍ തുടങ്ങിയവരെല്ലാം ടീമിലുണ്ട്. തിയാഗോ സില്‍വയാണ് ടീമിന്റെ നായകന്‍.

അര്‍ജന്റീനയുടെ ആദ്യ മത്സരം 15 ന് പുലര്‍ച്ചെ 2.30ന് ചിലിക്കെതിരെയാണ്. ലയണല്‍ മെസ്സിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇത്തവണയും അര്‍ജന്റീന വലിയ പ്രതീക്ഷയിലാണ്. ഏഞ്ചല്‍ ഡി മരിയ,നിക്കോളാസ് ഗോള്‍സാലസ്,നിക്കോളാസ് ഒറ്റമെന്‍ഡി,ലൗട്ടാറോ മാര്‍ട്ടിനെസ്,സെര്‍ജിയോ അഗ്യൂറോ തുടങ്ങിയവരെല്ലാം അര്‍ജന്റീന നിരയിലുണ്ട്.

ഉറുഗ്വെയ്ക്കും ഇത്തവണ ശക്തമായ നിരയുണ്ട്. ഡീഗോ ഗോഡിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇറങ്ങുന്ന ഉറുഗ്വേയില്‍ ലൂയിസ് സുവാരസ്,ഫെഡറിക്കോ വാല്‍വര്‍ഡെ,എഡിന്‍സന്‍ കവാനി,ഫാക്കുന്‍ഡോ ടോറസ് തുടങ്ങിയവരെല്ലാമുണ്ട്. 19ന് നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീനയാണ് ഉറുഗ്വേയുടെ ആദ്യ എതിരാളികള്‍. മെസ്സിയും സുവാരസും നേര്‍ക്കുനേര്‍ എത്തുന്ന പോരാട്ടം ആരാധകര്‍ക്ക് ഇരട്ടി ആവേശമാവും.

വെനസ്വേലയ്‌ക്കെതിരേ ജയത്തോടെ തുടങ്ങാനുറച്ചാവും ബ്രസീലിന്റെ വരവ്. ഒമ്പത് തവണ ചാമ്പ്യന്മാരായ ബ്രസീല്‍ 10ാം കിരീടമാണ് ലക്ഷ്യംവെക്കുന്നത്. ഇതുവരെ ഒരു തവണ മാത്രമാണ് ബ്രസീല്‍ കോപ്പാ അമേരിക്കയിലെ ആദ്യ മത്സരം തോറ്റത്. ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയ അവസാന അഞ്ച് മത്സരത്തില്‍ നാലിലും ബ്രസീല്‍ ജയിച്ചപ്പോള്‍ ഒരു മത്സരം മാത്രം സമനിലയിലായി.

(മെസ്സി, നെയ്മര്‍,സുവാരസ് ചിത്രങ്ങള്‍ ഉപയോഗിക്കാം,അല്ലെങ്കില്‍ ബ്രസീല്‍ പരിശീലന ചിത്രവും പരിഗണിക്കാം)

Story first published: Sunday, June 13, 2021, 12:03 [IST]
Other articles published on Jun 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+