Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി മാജിക്കില്‍ വീണ്ടും, വെനിസ്വേല വീണു, അര്‍ജന്റീന-അമേരിക്ക സെമിഫൈനല്‍

ചിക്കാഗോ: കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീനയ്ക്ക് 4-1ന്റെ തകര്‍പ്പന്‍ ജയം. വെനിസ്വേലയ്‌ക്കെതിരേയുള്ള മത്സരത്തില്‍ രണ്ടു ഗോളുകള്‍ക്ക് വഴിമരുന്നിടുകയും ഒരു ഗോള്‍ നേടുകയും ചെയ്ത ലയണല്‍ മെസ്സി എന്ന സൂപ്പര്‍താരം വിസ്മയമായി. സെമിഫൈനല്‍ പോരാട്ടത്തില്‍ ആതിഥേയരായ അമേരിക്കയാണ് അര്‍ജന്റീനയുടെ എതിരാളി.

തുടക്കം മുതല്‍ മെസ്സി കളിയ്ക്കാനിറങ്ങിയത് ആദ്യമായിട്ടായിരുന്നു. ആദ്യ ഗോള്‍ പിറന്നത് എട്ടാം മിനിറ്റിലായിരുന്നു. വലതുമൂലയില്‍ നിന്നും മെസ്സി പെനല്‍റ്റി ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പാസ്സിനെ ഗോണ്‍സാലോ ജെറാര്‍ഡോ ഹിഗ്വെയ്ന്‍ മനോഹരമായി തന്നെ വലയിലേക്ക് പ്ലേസ് ചെയ്തു.

Copa Quarter Final

28ാം മിനിറ്റില്‍ അര്‍ജന്റീന ലീഡുയര്‍ത്തി. പ്രതിരോധത്തില്‍ വന്ന പിഴവില്‍ നിന്നായിരുന്നു ഗോള്‍. ബാക്ക് പാസ് സമര്‍ത്ഥമായി തട്ടിയെടുത്ത ഹിഗ്വെയ്‌നിനു മുന്നില്‍ പ്രതിരോധം തീര്‍ക്കാന്‍ ഗോളി പോലും ഉണ്ടായിരുന്നില്ല.

60ാം മിനിറ്റിലാണ് മെസ്സിയുടെ ഗോള്‍ പിറന്നത്. രാജ്യത്തിനുവണ്ടി മെസ്സി നേടുന്ന 54ാം ഗോളായിരുന്നു അത്. ഇതോടെ രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയുടെ റെക്കോര്‍ഡിനൊപ്പം മെസ്സിയും എത്തി. നിക്കോളാസ് ഫാബിയാന്‍ ഗെയ്റ്റന്‍ നല്‍കിയ ബോളിനെ ക്ലോസ് റേഞ്ചില്‍ നിന്നും മെസ്സി വലയിലെത്തുകയായിരുന്നു.

വെനിസ്വേലയുടെ ആശ്വാസഗോള്‍ 70ാം മിനിറ്റിലായിരുന്നു. മോറല്‍സിന്റെ പാസ്സില്‍ നിന്നും റോണ്ടന്റെ ചെത്തിയിട്ട ഹെഡ്ഡര്‍. മനോഹരമായ പ്ലേസിങ്. എന്നാല്‍ ഒരു മിനിറ്റിനുള്ളില്‍ എറിക് ലാമെലയിലൂടെ അര്‍ജന്റീന തിരിച്ചടിച്ചു. മെസ്സി നല്‍കിയ പാസ്സിനെ ലാമെല അതിവേഗതയില്‍ പോസ്റ്റിലേക്ക് പായിച്ചു. ഗോളിയുടെ കൈകളെ തൊട്ടുരുമ്മി കൊണ്ടെന്ന വണ്ണം പന്ത് വലയിലേക്ക് ഇടിച്ചുകയറി.

Story first published: Sunday, June 19, 2016, 7:37 [IST]
Other articles published on Jun 19, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+