Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊളംബിയയെ തകര്‍ത്ത് ചിലി; കോപ്പ അമേരിക്ക ഫൈനലില്‍ ചിലി-അര്‍ജന്റീന പോരാട്ടം....

ഷിക്കാഗോ: കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചിലി ഫൈനലില്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കൊളംബിയയെ തകര്‍ത്താണ് ചിലി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. മികച്ച പ്രകടനത്തോടെ എത്തുന്ന അര്‍ജന്റീനയാണ് ഫൈനലില്‍ ചിലിയെ നേരിടുന്നത്. ഫൈനലില്‍ ചിലി കപ്പുയര്‍ത്തി 2015 ആവര്‍ത്തിക്കുമോ, അതോ അര്‍ജന്റീന ചിലിയെ തകര്‍ത്ത് പ്രതികാരം വീട്ടുമോ..?

കൊളംബിയക്കെതിരെ വ്യക്തമായ ആധിപത്യം സ്ഥാപിച്ചാണ് ചിലി ഫൈനലിലേക്ക് പ്രവേശിച്ചത്. അക്രമിച്ച് മുന്നേറിയ ചിലി എഴാം മിനിറ്റില്‍ കൊളംബിയയെ ഞെട്ടിച്ച് ഗോള്‍ വല കുലുക്കി. ചാള്‍സ് അരാഗ്യുസ് കൊളംബിയയുടെ പ്രതിരോധം തകര്‍ത്ത് പന്ത് വലയ്ക്കുള്ളിലാക്കി.

Cile Colombia

11-ാം മിനിറ്റില്‍ ചിലി അടുത്ത ഗോള്‍ ലക്ഷ്യം കണ്ടു. ഫ്യൂന്‍സാലിഡയുടെ ക്രോസ് വാര്‍ഗാസ് പോസ്റ്റിലേക്ക് വഴിതിരിച്ചുവിട്ടു. കൊളംബിയന്‍ ഗോളി ഒസ്പിനയെ കബളിപ്പിച്ച് പന്ത് വലയിലേക്ക്. 71-ാം മിനിറ്റില്‍ കൊളംബിയന്‍ നായകന്‍ ഹാമാസ് റോഡ്രിഗസിന്റെ മികച്ച മുന്നേറ്റം ഗോളിലെത്തുമെന്ന് ചിലി ഭയന്നുവെങ്കിലും ഗോളി ബ്രോവോ രക്ഷകനായി.

മഴയെയും മിന്നലിനെയും വകവയ്ക്കാതെ ആദ്യപകുതിയില്‍ തന്നെ കൊളംബിയന്‍ വല നിറച്ച് രണ്ട ഗോളുകള്‍ പായിച്ചു കളിയില്‍ ആധിപത്യം നേടുകയായിരുന്നു ചിലി. കളിയുടെ ആദ്യമിനിറ്റുകളില്‍ ഗോള്‍ വഴങ്ങിയതോടെ സമ്മര്‍ദ്ദത്തിലായ കൊളംബിയയ്ക്ക് പിന്നീട് മുന്നേറാനായില്ല. മികച്ച പ്രകടനം കാള്ച വയ്ക്കാനാതെ കൊളംബിയന്‍ നിര തളര്‍ന്നു. ആദ്യപകുതി കഴിഞ്ഞതോടെ ഇരു ടീമുകളും അക്രമിച്ച് കളിക്കാന്‍ തുടങ്ങി. ഇതോടെ മഞ്ഞകാര്‍ഡ് കണ്ടുതുടങ്ങി.

അക്രമിച്ച കളിച്ച ഇരു ടീമുകള്‍ക്കും മഞ്ഞക്കാര്‍ഡിന്റെ പെരുമഴയായിരുന്നു. 56-ാം മിനിറ്റില്‍ ചിലിയുടെ അരാന്‍ഗ്യൂസിനെ ഫൗള്‍ ചെയ്തതിന് രണ്ടാമതും മഞ്ഞക്കാര്‍ഡ് വാങ്ങിയതോടെ സാഞ്ചസ് ചുവപ്പുകാര്‍ഡുമായി പുറത്തേക്ക്. ഇതോടെ കൊളംബിയ പത്ത് പേരായി ചുരുങ്ങി. 89-ാം മിനിറ്റില്‍ ചിലിയുടെ കോട്ടെസിനെ ഫൗല്‍ ചെയ്തതിന് കൊളംബിയയുടെ അര്‍തുറോ ബാക്കയ്ക്ക് മഞ്ഞകാര്‍ഡ്. 90 മിനിറ്റില്‍ കൊളംബിയന്‍ ക്യാപ്റ്റന്‍ ഹാമസ് റോഡ്രിഗസും മഞ്ഞക്കാര്‍ഡ് വാങ്ങി.

മഴയായതിനാല്‍ വൈകിയാണ് മത്സരം ആരംഭിച്ചത്. കനത്ത മഴയില്‍ വെള്ളം നിറഞ്ഞ ഗ്രൗണ്ടില്‍ എങ്ങിനെ കളിക്കുമെന്ന് കാണികള്‍ വരെ സംശയിച്ചു. അവര്‍ തങ്ങളുടെ ആശങ്ക ട്വീറ്റ് ചെയ്തു. എന്നാല്‍ മഴയല്‍പ്പം ശമിച്ചതോടെ കളി ആരംഭിച്ചു. കനത്ത മഴയെ തുടര്‍ന്ന് ആദ്യ പകുതി അവസാനിപ്പിച്ചപ്പോള്‍ കളി നിര്‍ത്തി വച്ചിരുന്നു.

തിങ്കളാഴ്ചയാണ് കോപ്പ അമേരിക്ക ശതാബ്ദി ഫുഡ്‌ബോള്‍ ടൂര്‍ണമെന്‍ന്‍റിലെ ഫൈനല്‍ നടക്കുന്നത്. അര്‍ജന്റീനയ്ക്കും ചിലിയ്ക്കും ഇത് അഭിമാന പോരാട്ടമാണ്. കഴിഞ്ഞ വര്‍ഷം അര്‍ജന്റീനയെ തകര്‍ത്താണ് ചിലി കപ്പുയര്‍ത്തിയത്. ചാമ്പ്യന്‍മാര്‍ക്ക് കപ്പ് നിലനിര്‍ത്താനുള്ള പോരാട്ടവും അര്‍ജന്റീനയ്ക്ക് പകരം വീട്ടാനുള്ള അഭിമാന പോരാട്ടവും. പുലര്‍ച്ചെ അഞ്ചു മണിയ്ക്ക് നടക്കുന്ന ഫൈനല്‍ മത്സരത്തിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഫുഡ്‌ബോള്‍ ആരാധകര്‍.

Story first published: Thursday, June 23, 2016, 12:43 [IST]
Other articles published on Jun 23, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+