For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കോപ്പ അമേരിക്ക; മെസ്സി ഉള്‍പ്പെടെ വമ്പന്മാരുമായി അര്‍ജന്റീന ടീം

By Anwar Sadath

ബ്യൂണസ് ഐറിസ്: അമേരിക്കയില്‍ നടക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. ലയണല്‍ മെസ്സി, സെര്‍ജിയോ അഗ്യൂറോ എന്നിവരെ 23 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ കാര്‍ലോസ് ടെവസിനെ കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോ ടീമിലെടുത്തില്ല.

Messi

കഴിഞ്ഞ 23 വര്‍ഷമായി മേജര്‍ ടൂര്‍ണമെന്റുകളില്‍ കിരീടം നേടാന്‍ ബുദ്ധിമുട്ടുന്ന അര്‍ജന്റീന ഇത്തവണ കോപ്പ അമേരിക്ക നേടുമെന്നുറച്ചാണ് അമേരിക്കയിലേക്ക് പോകുന്നത്. 2014ലെ ലോകകപ്പ് ഫുട്‌ബോളിലും കഴിഞ്ഞവര്‍ഷം നടന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിലും ഫൈനലിലെത്തിയെങ്കിലും അര്‍ജന്റീനയ്ക്ക കിരിടം നേടാന്‍ കഴിഞ്ഞിരുന്നില്ല.

സാധാരണ രീതിയില്‍ 4 വര്‍ഷത്തില്‍ ഒരിക്കലാണ് ലാറ്റിനമേരിക്കയിലെ ഫുട്‌ബോള്‍ ചാമ്പ്യന്മാരെ കണ്ടെത്താന്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്റ് നടത്തുന്നത്. കോപ്പയുടെ 100ാം വാര്‍ഷികത്തില്‍ നടക്കുന്ന പ്രത്യേക ടൂര്‍ണമെന്റാണ് ഇക്കുറി നടക്കുന്നത്. അമേരിക്കയും മെക്‌സിക്കോയും ഉള്‍പ്പെടെ കോണ്‍കാഫില്‍ നിന്നുള്ള 4 ടീമുകള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞതവണത്തെ ചാമ്പ്യന്മാരായ ചിലി, പനാമ, ബൊളീവിയ എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ലോക ഒന്നാംനമ്പര്‍ ടീമായ അര്‍ജന്റീനയും. സൂപ്പര്‍താരം നെയ്മര്‍ ഇല്ലാതെയാണ് ബ്രസീല്‍ ടൂര്‍ണമെന്റിനെത്തുന്നത്. ഒളിമ്പിക്‌സില്‍ പങ്കെടുക്കേണ്ടതിനാല്‍ നെയ്മറെ ബാഴ്‌സലോണ കോപ്പ അമേരിക്കയില്‍ കളിക്കുന്നതില്‍ നിന്നും തടയുകയായിരുന്നു. ജൂണ്‍ മൂന്നിനാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ജൂണ്‍ 26നാണ് ഫൈനല്‍.

Story first published: Sunday, May 22, 2016, 6:55 [IST]
Other articles published on May 22, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+