Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരു ബിയര്‍ കഴിച്ചാല്‍ ഗോളടി സൂപ്പറാകും! സംശയമുണ്ടെങ്കില്‍ ഡിയഗോ കോസ്റ്റയോട് ചോദിക്കൂ

മിലാന്‍: ഒരു ബിയര്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ ? ഒരിക്കലുമല്ല, ആല്‍ക്കഹോള്‍ അംശമുള്ള ബിയറും ആരോഗ്യത്തിന് ഹാനികരം തന്നെ. കര്‍ശനമായ ഭക്ഷണക്രമീകരണവും നിയന്ത്രണവുമൊക്കെയുള്ള പ്രൊഫഷണല്‍ ക്ലബ്ബ് ഫുട്‌ബോളില്‍ സൂപ്പര്‍ താരങ്ങള്‍ പാര്‍ട്ടികളില്‍ പതഞ്ഞ് പൊന്തുന്ന ബിയര്‍ കുപ്പികളുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ അടുത്തിടെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

ഒന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വെയിന്‍ റൂണിയാണ്. മോശം ഫോമില്‍ തുടരുന്നതിനിടെയാണ് റൂണി മദ്യപിച്ച് ലക്ക് കെട്ട് നില്‍ക്കുന്ന ചിത്രം ബ്രിട്ടീഷ് പത്രം പ്രസിദ്ധീകരിച്ചത്. റൂണി വിവാദത്തിലായി. സംഭവത്തില്‍ റൂണി ക്ഷമ ചോദിക്കുകയും ചെയ്തു. അടുത്ത സംഭവം അല്പം വ്യത്യസ്തമാണ്. ചെല്‍സി സ്‌ട്രൈക്കര്‍ ഡിയഗോ കോസ്റ്റയാണ് കേന്ദ്രകഥാപാത്രം. വെസ്റ്റ്‌ബ്രോമിനെതിരെ വിജയഗോള്‍ നേടിയതിന്റെ സന്തോഷത്തില്‍ കോസ്റ്റ ഡ്രസിംഗ് റൂമില്‍ വെച്ച് ബിയര്‍ കഴിച്ചു. അതിന്റെ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതും വിവാദമായി. ഒരു പ്രൊഫഷണല്‍ പ്ലെയര്‍ ഈ വിധം മദ്യപാനം ആഘോഷമാക്കുന്നത് ശരിയാണോ എന്നതായിരുന്നു പല കോണുകളില്‍ നിന്നും ഉയര്‍ന്ന ചോദ്യം.ഫിറ്റ്‌നെസ് നിര്‍ബന്ധമുള്ള ഗെയിമില്‍ കളിക്കാര്‍ ബിയര്‍ കഴിക്കുന്നത് ക്ലബ്ബിന്റെ റിസള്‍ട്ടിനെ ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. എന്നാല്‍, ഡിയഗോ കോസ്റ്റ കുലുങ്ങിയില്ല. ചെല്‍സി കോച്ച് അന്റോണിയോ കോന്റെയുടെ മുന്നിലെത്തി വിഷയം.

costa

കോസ്റ്റ ബിയറടിച്ചത് ക്ലബ്ബ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായല്ലേ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. എന്നാല്‍, കോന്റെ തന്റെ താരത്തെ പ്രതിരോധിച്ചു. കളി കഴിഞ്ഞ ഉടനെ തന്നെ കോളയോ ബിയറോ കഴിക്കുന്നത് നല്ലതാണ്. അത് അധികമാകാന്‍ പാടില്ല, ഒരു മണിക്കൂറിനുള്ളില്‍ തന്നെയാകണം ഡ്രിങ്ക്‌സ്. മത്സരം കഴിയുമ്പോള്‍ കളിക്കാരുടെ ശരീരം നിര്‍ജലീകരണാവസ്ഥയിലായിരിക്കും. എത്രയും പെട്ടെന്ന് ഒരു ബിയര്‍ കഴിച്ചാല്‍ അത് റീഹൈഡ്രേഷന് ഏറ്റവും നല്ലതാണ് - കോന്റെ പറഞ്ഞു.

താനൊരു പ്രൊഫഷണല്‍ കോച്ചാണ്. തന്റെ ക്ലബ്ബിലെ അംഗങ്ങളോട് ചെറിയ കുട്ടികളോട് പറയുന്നത് പോലെ അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നൊന്നും പറയാന്‍ സാധിക്കില്ല.ചെല്‍സി ടീമിലുള്ള വളരെ ഉത്തരവാദിത്വബോധമുള്ള പ്രൊഫഷണല്‍ താരങ്ങളാണ്. അവര്‍ക്കറിയാം എന്താണ് ശരിയെന്നും തെറ്റെന്നും - കോന്റെ പറഞ്ഞു.

ഇതോടെ, മറ്റ് താരങ്ങള്‍ക്കും മത്സരശേഷം ബിയര്‍ കഴിക്കാനുള്ള ലൈസന്‍സായി ! എല്ലാത്തിനും നന്ദി പറയേണ്ടത് ഡിയഗോ കോസ്റ്റയോടാണ്.

Story first published: Thursday, December 22, 2016, 19:15 [IST]
Other articles published on Dec 22, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+