For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കൊളംബിയ ദേശീയ ഫുട്‌ബോള്‍ താരത്തിനുനേരെ വെടിവെയ്പ്

ബൊഗോട്ട: കൊളംബിയന്‍ ദേശീയ ഫുട്‌ബോള്‍താരം യുവാന്‍ സെബാസ്റ്റിയന്‍ ക്വിന്റേറോയ്ക്ക് നേരെ വെടിവെയ്പ്. ഡിപ്പോര്‍ട്ടീവോ കാലിയുടെ കളിക്കാരനായ ക്വിന്റേറോയ്ക്ക് നേരെ രണ്ടുപേര്‍ ആക്രമണം നടത്തുകയായിരുന്നു. ഭാഗ്യംകൊണ്ടുമാത്രമാണ് താരം രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഡിപ്പോര്‍ട്ടീവോ ഫസ്റ്റ് ഡിവിഷന്‍ പ്ലേ ഓഫിന് സ്ഥാനം നേടാത്തതിനെ തുടര്‍ന്നാണ് ആക്രമണം.

പാസ്‌തോയുമായുള്ള കളിക്കുശേഷം സഹോദരനുമൊത്തം താരം ഫ്‌ളാറ്റിലേക്ക് കാറോടിച്ച് തിരികെ പോവുകയായിരുന്നു. ഇതിനിടെ രണ്ടുപേര്‍ മോട്ടോര്‍ സൈക്കിളിലെത്തി വെടിവെയ്ക്കുകയായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാറിനെടുത്തെത്തിയ ബൈക്ക് യാത്രികര്‍ ഡോറില്‍ മുട്ടുമ്പോള്‍ തോക്കുകണ്ടതോടെ താന്‍ അതിവേഗം വാഹനം ഓടിക്കുകയായിരുന്നു. ബുള്ളറ്റുകള്‍ ഡോറില്‍ കൊണ്ടെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെന്ന് ക്വിന്റേറോയും പറഞ്ഞു.

juan

ഇത്തരം അക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഫുട്‌ബോള്‍ ഒരു കളിമാത്രമാണ്. ഇന്ന് താനാണെങ്കില്‍, നാളെ മറ്റൊരാളായിരിക്കും ആക്രമണത്തിനിരയാവുകയെന്നും താരം പറയുന്നുണ്ട്. സ്പാനിഷ് ക്ലബ്ബ് സ്‌പോര്‍ട്ടിങ് ജിജോണിനായി കഴിഞ്ഞ സീസണില്‍ അഞ്ചു മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് ക്വിന്റേറോ. 1994 ലോകകപ്പില്‍ അമേരിക്കയ്‌ക്കെതിരെ സെല്‍ഫ് ഗോള്‍ നേടിയതിനെ തുടര്‍ന്ന് കൊളംബിയന്‍ താരം ആന്ദ്രെ എസ്‌കോബാറിനെ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിനുശേഷം കളിക്കാര്‍ക്കുനേരെ വാതുവെപ്പ് മാഫിയകളുടെ ഭീഷണി പതിവാണ്.

Story first published: Wednesday, November 14, 2018, 11:43 [IST]
Other articles published on Nov 14, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+