വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കോപ്പ അമേരിക്ക...ലൂസേഴ്‌സ് ഫൈനലില്‍ ആതിഥേയരെ തകര്‍ത്ത് കൊളംബിയ...

By Vishnu

അരിസോണ: കോപ്പ അമേരിക്ക ശദാബ്ദി ഫുഡ്‌ബോള്‍ ടൂര്‍ണമെന്റില്‍ ലൂസേഴ് ഫൈനലില്‍ അതിഥേയരായ അമേരിക്കയെ തകര്‍ത്ത് കൊളംബിയ. ഏകപക്ഷീയമായ ഒരുഗോളിന് അമേരിക്കയെ പരാജയപ്പെടുത്തിയ കൊളംബിയ ഗൂര്‍ണമമെന്റില്‍ മൂന്നാം സ്ഥാനം നേടിയത്.

സ്ന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ നാലാം സ്ഥാന്തതേക്ക് പിന്തള്ളപ്പെട്ട അമേരിക്കയ്ക്ക് തലകുനിച്ച് മടങ്ങേണ്ടി വന്നു. മൂന്നാം സ്ഥാനം നേടി തല ഉയയര്‍ത്തിപ്പിടിക്കണമെന്ന ആവേശത്തോടെയാണ് അമേരിക്ക കളിച്ചത്. വീറോടെ പൊരുതിയ അമേരിക്കന്‍ താരങ്ങള്‍ ഗോള്‍ പോസ്റ്റിനു മുന്നില്‍ കളി മറന്ന അവസ്ഥയാണ് കാണാനായത്.

Copa America

തുടക്കം മുതല്‍ ഗോള്‍ ലക്ഷ്യം വച്ച് കളിച്ച കൊളംബിയക്കു വേണ്ടി വിജയ ഗോള്‍ നേടിയത് കാര്‍ലോസ് ബാക്കയാണ്. 31-ാം മിനിറ്റില്‍ കാര്‍ലോസ് നേടിയ ഗോള്‍ വിജയഗോളായി. മികച്ച കളിയിലൂടെ പെനാല്‍റ്റി ബോക്‌സിലെത്തിയ പന്ത് റോഡ്രിഗസ് സാന്റിയാഗോ അരിയാസ് ഹെഡ് ചെയ്തു. പന്ത് നിലത്തു തട്ടുന്നതിന് ഓടിയെത്തിയ കാര്‍ലോസ് പന്ത് ചിപ് ചെയ്ത് വലയിലേക്കെത്തിച്ചു.

2001ല്‍ കോപ്പ അമേരിക്ക കിരീടം ചൂടിയത് കൊളംബിയയാണ്. അതിനു ശേഷം മികച്ച പ്രകടനം കാവ്ച വയ്ക്കാന്‍ അവര്‍ക്കായില്ല. യുഎസിന് മല്‍സരത്തിലുടനീളം ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചത്. എന്നാല്‍ ലക്ഷ്യം കാണാനാകാതെ അമേരിക്കന്‍ താരങ്ങള്‍ കളി കൈ വിടുകയായിരുന്നു. ബ്രാഡ്‌ലിയും ബേബിവുഡും ചേര്‍ന്ന് ഒരുക്കിയെടുത്ത അവസരങ്ങല്‍ കൊളംബിയന്‍ ഗോളി ഡേവിഡ് ഒസ്പിനയു
ടെ കൈക്കുള്ളിലൊതുങ്ങി.

ആദ്യപകുതിയില്‍ ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. എന്നാല്‍ കളിയുടെ അവസാനം പരുക്കന്‍ പ്രകടനം. അവാസന മിനിറ്റില്‍ കൊളംബിയയുടെ ഹരിയാസും അമേരിക്കയുടെ ഒരോസുകോയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയും ചിലിയുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഇരു ടീമുകള്‍ക്കും അഭിമാന മത്സരമാണിത്. കഴിഞ്ഞ തവണ കൈവിട്ട കപ്പ് പിടിച്ചടക്കാന്‍ മെസ്സിയും കൂട്ടരും പൊരുതുമ്പോള്‍ ചിലിക്ക് കപ്പ് നില നിര്‍ത്താനുള്ള അഭിമാന മത്സരമാകും. തിങ്കളാഴ്ച രാവി 5.30ന് ആണ് ഫൈനല്‍.

Story first published: Sunday, June 26, 2016, 10:43 [IST]
Other articles published on Jun 26, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X