Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകന്‍ റോബര്‍ട്ട് ജാര്‍നിയെ പുറത്താക്കി

ന്യൂഡല്‍ഹി: ഐഎസ്എല്‍ ആറാം സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകന്‍ റോബര്‍ട്ട് ജാര്‍നിയെ പുറത്താക്കി. ജംഷേദ്പൂര്‍ എഫ്‌സിയുമായി കഴിഞ്ഞ ദിവസം ടീം 3-3 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞതിന് പിന്നാലെയാണ് പരിശീലകന്റെ പുറത്താകല്‍. സീസണ്‍ തുടക്കത്തില്‍ തിളങ്ങിയെങ്കിലും നോര്‍ത്ത് ഈസ്റ്റിന് പിന്നീട് തുടര്‍തോല്‍വികളായിരുന്നു ഫലം.

പരിശീലകനും പരിശീലക സംഘവുമായി വേര്‍പിരിയുകയാണെന്ന് ക്ലബ്ബ് അറിയിച്ചു. ഇരു വിഭാഗവും തമ്മിലുള്ള പൊതുവായ ധാരണ പ്രകാരമാണ് തീരുമാനം. ക്ലബ്ബിന്റെ സമീപകാല പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ജാര്‍നിക്കും അദ്ദേഹത്തിന്റെ സംഘത്തിനും നന്ദി അറിയിക്കുന്നതായും ക്ലബ്ബ് വ്യക്തമാക്കി. സീസണില്‍ പുതിയ പരിശീലകനെ നിയമിച്ചേക്കില്ല. മൂന്ന് കളികള്‍ മാത്രമാണ് ഇത്തവണ നോര്‍ത്ത് ഈസ്റ്റിന് ശേഷിക്കുന്നത്. സഹപരിശീലകനായിരുന്ന ഖാലിദ് ജമാലിനെ താത്കാലിക പരിശീലകനായി നിയമിക്കും.

robert jarni

നിലവില്‍ 15 കളികളില്‍നിന്നും 13 പോയന്റുമായി നോര്‍ത്ത് ഈസ്റ്റ് ഒന്‍പതാം സ്ഥാനത്താണ്. അസമോവ ഗ്യാന്‍ ഉള്‍പ്പെടെയുള്ളവര്‍ പരിക്കേറ്റ് മടങ്ങിയത് ടീമിന് തിരിച്ചടിയായിരുന്നു. പ്രതിരോധത്തിലും മുന്നേറ്റത്തിലും ടീം നിറംമങ്ങി. ഇത്തവണ ഐഎസ്എല്‍ പാതിവഴിയില്‍ ജോലി നഷ്ടമാകുന്ന മൂന്നാമത്തെ പരിശീലകനാണ് ജാര്‍നി, ഹൈദരാബാദ് പരിശീലകന്‍ ഫില്‍ ബ്രൗണ്‍, ചെന്നൈയിന്റെ ജോണ്‍ ഗ്രിഗറി തുടങ്ങിയവര്‍ക്കും നേരത്തെ സ്ഥാനം നഷ്ടമായി.

Story first published: Tuesday, February 11, 2020, 9:14 [IST]
Other articles published on Feb 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+