ഇന്ത്യയ്ക്ക് എന്തുകൊണ്ട് ജയിക്കാനാകുന്നില്ല?; കൃത്യമായ മറപടിയുമായി പരിശീലകന്‍
മസ്‌കറ്റ്: ഒമാനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ തോറ്റതോടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു. ശേഷിക്കുന്ന മൂന്നു മത്സരങ്ങളും ജയിച്ചാല്‍ മാത്രമേ നേരിയ പ്രതീക്ഷപോലും ഇന്ത്യയ്ക്ക് പുലര്‍ത്താനാകൂ. മസ്‌കറ്റില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഒമാന്റെ വിജയം. ഒട്ടേറെ അവസരങ്ങള്‍ ഉണ്ടാക്കിയെടുത്തിട്ടും ഇന്ത്യയ്ക്ക് ഗോള്‍ നേടാനാകാത്തത് തിരിച്ചടിയായി.
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ രണ്ട് തോല്‍വിയും മൂന്നു സമനിലയുമാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയ്ക്ക് ജയിക്കാനാകാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്. ഗോളിക്കാര്‍ ഇല്ലാത്തതാണ് ഇന്ത്യയുടെ പ്രധാന പോരായ്മയെന്ന് പരിശീലകന്‍ പറയുന്നു. ഒമാനെതിരായ തോല്‍വിയില്‍ നിരാശ പ്രകടിപ്പിച്ച സ്റ്റിമാച്ച് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചെന്നും അഭിപ്രായപ്പെട്ടു.

മത്സരത്തില്‍ ഒമാന്‍ ആണ് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത്. അവര്‍ വിജയം അര്‍ഹിച്ചിരുന്നു. തങ്ങള്‍ ഗോള്‍നേടാനായി കിണഞ്ഞു പരിശ്രമിച്ചു. എന്നാല്‍, വിജയിച്ചില്ല. രണ്ടാം പകുതിയില്‍ തങ്ങള്‍ക്കായിരുന്നു മേല്‍ക്കൈ. കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും ഗോള്‍ നേടുന്നതില്‍ പരാജയപ്പെടുന്നു. മികച്ച ഗോള്‍ സ്‌കോറര്‍മാര്‍ ഇല്ലാത്തതാണ് ഇതിന് കാരണം. സെറ്റ് പീസുകളില്‍നിന്നു മാത്രമാണ് തങ്ങള്‍ക്ക് ഗോള്‍നേടാന്‍ കഴിയുന്നതെന്നും പരിശീലകന്‍ ചൂണ്ടിക്കാട്ടി.

ഒമാനെപ്പോലുള്ള വലിയ ടീമുമായി പോരാടാന്‍ കഴിയുമെന്ന് തങ്ങള്‍ തെളിയിച്ചു. ഭാവിയില്‍ മികച്ച ഫലങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. ആദ്യ പകുതിയില്‍തന്നെ രണ്ട് കളിക്കാര്‍ക്ക് പരിക്കേറ്റതും ക്ഷീണമായി. പരിശീലകനായി എത്തിയശേഷം ഇന്ത്യന്‍ ടീമില്‍ പ്രകടമായ മാറ്റങ്ങളുണ്ടാക്കാനായിട്ടുണ്ട്. നീളന്‍ പാസുകളില്‍ ഇന്ത്യ ചില നീക്കങ്ങള്‍ നടത്തിയത് ശുഭകരമാണ്. പന്ത് അനാവശ്യമായി നീട്ടിയടിക്കുന്നുണ്ടെങ്കിലും ഇത് പഠനാവസരമായി കരുതാനാണ് താത്പര്യപ്പെടുന്നത്. ഇന്ത്യയ്ക്ക് വരും മത്സരങ്ങളില്‍ മികവുകാട്ടാനാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications