Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മറ്റൊരു കിരീടനേട്ടത്തിലേക്ക് കണ്ണുനട്ട് ലിവര്‍പൂള്‍; ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പ് ഇന്ന്

ദോഹ: ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലീഷ് ടീം ലിവര്‍പൂളും ബ്രസീലിയന്‍ ടീം ഫ് ളെമെംഗോയും ശനിയാഴ്ച ഏറ്റുമുട്ടും. ദോഹയില്‍ നടക്കുന്ന മത്സരത്തില്‍ മറ്റൊരു കിരീടനേട്ടത്തിലേക്കാണ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ലിവര്‍പൂള്‍ നോട്ടമിടുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മകിച്ച ടീമുകളൊന്നാണ് ഇപ്പോഴത്തേത്. യര്‍ഗന്‍ ക്ലോപ്പിന്റെ പരിശീലന മികവില്‍ ലോകത്തെ ഏറ്റവും കരുത്തരായ ടീമായി ലിവര്‍പൂള്‍ മാറിക്കഴിഞ്ഞു.

ദോഹ ഖലീഫ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം രാത്രി പതിനൊന്നിനാണ് മത്സരം. സെമിയില്‍ മെക്സിക്കന്‍ ക്ലബ് മോണ്ടെറിയെ 2-1ന് കീഴടക്കിയാണ് ലിവര്‍പൂള്‍ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. കോപ ലിബര്‍ട്ടഡോറസ് കിരീടം നേടിയ ഫ്ളെമെംഗോയെ തോല്‍പ്പിക്കുക എളുപ്പമാകില്ല. 1981ല്‍ ക്ലബ് ലോകകപ്പിന്റെ മുന്‍രൂപമായ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ലിവര്‍പൂളിനെ കീഴടക്കി ഫ് ളെമെംഗോ കിരീടം നേടിയിരുന്നു.

flamengo

സൗദി ക്ലബ്ബ് അല്‍ ഹിലാലിനെ 3-1ന് തോല്‍പ്പിച്ചാണ് ഫ് ളെമെംഗോയുടെ വരവ്. ഗബ്രിയേല്‍ ബാര്‍ബോസ, ബ്രൂണോ ഹെന്റിക്വെ എന്നിവരാണ് ബ്രസീല്‍ ടീമിന്റെ ഗോളടിക്കാര്‍. ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ലിവര്‍പൂള്‍ ഇക്കുറി പ്രീമിയര്‍ ലീഗില്‍ വമ്പന്‍ കുതിപ്പാണ് നടത്തുന്നത്. ലീഗ് പാതിവഴിയിലെത്തുന്നതിന് മുന്‍പ് ലിവര്‍പൂള്‍ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. സാദിയോ മാനെയും റോബര്‍ട്ട് ഫിര്‍മിനോയും മുഹമ്മദ് സലായും ഉള്‍പ്പെട്ട മുന്നേറ്റ നിരയെ തളയ്ക്കുക എളുപ്പമാകില്ല. പ്രതിരോധത്തില്‍ വിര്‍ജില്‍ വാന്‍ ഡൈക്ക് പരിക്കിനെ തുടര്‍ന്ന് കളിക്കില്ലെന്ന് സൂചനയുണ്ട്. ക്ലബ് ലോകകപ്പില്‍ ഇതുവരെ കിരീടം നേടാന്‍ കഴിയാത്ത ലിവര്‍പൂളിന് തന്നെയാണ് മത്സരത്തില്‍ സാധ്യത.

Story first published: Saturday, December 21, 2019, 11:19 [IST]
Other articles published on Dec 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+