Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിറച്ചുജയിച്ച് റയല്‍ മാഡ്രിഡ്; ന്യൂകാസിലിനെ തകര്‍ത്ത് ലിവര്‍പൂള്‍

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ലെവന്റെയെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ്. സ്വന്തം തട്ടകത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളിനാണ് റയലിന്റെ ജയം.ആദ്യ പകുതിയില്‍ മൂന്ന് ഗോളിന് മുന്നിട്ട് നിന്ന റയല്‍ രണ്ടാം പകുതിയില്‍ കളി കൈവിടുമെന്ന് തോന്നിച്ചെങ്കിലും ഒരു ഗോള്‍ വ്യത്യാസത്തില്‍ വിജയം സ്വന്തമാക്കി. നാല് കളികളില്‍ നിന്ന് രണ്ട് വീതം ജയവും സമനിലയും നേടിയ റയല്‍ എട്ട് പോയിന്റോടെ രണ്ടാം സ്ഥാനത്താണ്.

കരിം ബെന്‍സേമയെ മുഖ്യ സ്‌ട്രൈക്കറാക്കി 4-1-4-1 ഫോര്‍മേഷനിലാണ് സിദാന്‍ റയലിനെ വിന്യസിച്ചത്. ആദ്യ പകുതിയില്‍ ലെവന്റെ നിര ചിത്രത്തിലേ ഇല്ലായിരുന്നു.25ാം മിനുട്ടില്‍ റയല്‍ ലീഡെടുത്തു. ഡാനി കര്‍വാചലിന്റെ അസിസ്റ്റില്‍ കരിം ബെന്‍സേമയാണ് വലകുലുക്കിയത്. 31ാം മിനുട്ടില്‍ ബെന്‍സേമയിലൂടെ റയല്‍ ലീഡുയര്‍ത്തി.ഇത്തവണ റോഡ്രിഗസാണ് അസിസ്റ്റ് നല്‍കിയത്. 40ാം മിനുട്ടില്‍ വിനീഷ്യസ് ജൂനിയറിന്റെ അസിസ്റ്റില്‍ കാസമിറോ വലകുലുക്കിയതോടെ ആദ്യ പകുതിയില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് റയല്‍ മുന്നില്‍.

liverpool

എന്നാല്‍ രണ്ടാം പകുതിയില്‍ ലെവന്റെ ശക്തമായി തിരിച്ചടിച്ചു.49ാം മിനുട്ടില്‍ ബോര്‍ജ മയോറല്‍ ലെവന്റയ്ക്കായി ആദ്യ ഗോള്‍ നേടി. 60ാം മിനുട്ടില്‍ റയലില്‍ അഴിച്ചുപണി നടത്തിയ സിദാന്‍ കാസമിറോയ്്ക്ക് പകരം ഏദന്‍ ഹസാര്‍ഡിന് അവസരം നല്‍കി.സെര്‍ജിയോ റാമോസിന് പകരം മിലിറ്റാവോയ്ക്കും അവസരം ലഭിച്ചു.75ാം മിനുട്ടില്‍ മെലീറോയിലൂടെ ലെവന്റെ രണ്ടാം ഗോളും നേടിയതോടെ കളി ആവേശത്തിലായി.അവസാന മിനുട്ടുകളില്‍ ലെവന്റെ കടന്നാക്രമിച്ചെങ്കിലും മികച്ച പ്രതിരോധം തീര്‍ത്ത് റയല്‍ വിജയം പിടിച്ചെടുത്തു.

കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍. ന്യൂകാസിലിനെ ഒന്നിനെതിരേ മൂന്ന് ഗോളിന് തകര്‍ത്തതോടെ സീസണിലെ അഞ്ചാം ജയവുമായി ലിവര്‍പൂള്‍ ലീഗിന്റെ തലപ്പത്ത് തുടരുകയാണ്.സ്വന്തം തട്ടകത്തില്‍ ഗോള്‍വഴങ്ങിയാണ് ലിവര്‍പൂള്‍ തുടങ്ങിയത്. ഏഴാം മിനുട്ടില്‍ വില്യംസാണ് ന്യൂകാസിലിനായി ഗോള്‍ നേടിയത്. 28ാം മിനുട്ടില്‍ സാദിയോ മാനെയിലൂടെ ലിവര്‍പൂള്‍ ആദ്യ ഗോള്‍ മടക്കിയപ്പോള്‍ 40ാം മിനുട്ടില്‍ മാനയിലൂടെത്തന്നെ ലീഡും സ്വന്തമാക്കി. 72ാം മിനുട്ടില്‍ മുഹമ്മദ് സലാഹാണ് ലിവര്‍പൂളിനായി മൂന്നാം ഗോള്‍ നേടിയത്. 15 പോയിന്റാണ് ലിവര്‍പൂളിനുള്ളത്.രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 10 പോയിന്റും.

Story first published: Sunday, September 15, 2019, 8:52 [IST]
Other articles published on Sep 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+