Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോള്‍: സിറ്റി, ചെല്‍സി, ലിവര്‍പൂള്‍... റയല്‍, യുവന്റസ്, ബയേണ്‍ ടീമുകള്‍ക്ക് വിജയത്തേരോട്ടം

ലണ്ടന്‍/മാഡ്രിഡ്/റോം/മ്യൂണിക്ക്: ലീഗ് ഫുട്‌ബോളില്‍ വമ്പന്‍മാര്‍ വിജയത്തോടെ മുന്നേറ്റം തുടരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ഗ്ലാമര്‍ ക്ലബ്ബുകളായ ചെല്‍സി, ലിവര്‍പൂള്‍, സ്പാനിഷ് ലീഗില്‍ മുന്‍ ജേതാക്കളായ റയല്‍ മാഡ്രിഡ്, ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ കിരീട വിജയികളായ യുവന്റസ് വമ്പന്‍മാരായ ഇന്റര്‍മിലാന്‍, ജര്‍മന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് എന്നിവരെല്ലാം വിജയത്തോടെ കരുത്തുകാണിച്ചു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്

മാഞ്ചസ്റ്റര്‍ സിറ്റി 2-1ന് ന്യൂകാസില്‍ യുനൈറ്റഡിനെയും ചെല്‍സി 2-0ന് ബേണ്‍മൗത്തിനെയും ലിവര്‍പൂള്‍ 2-1ന് ലെസ്റ്റര്‍ സിറ്റിയെയും വോള്‍വ്‌സ് 1-0ന് വെസ്റ്റ്ഹാമിനെയും സതാംപ്റ്റണ്‍ 2-0ന് ക്രിസ്റ്റല്‍ പാലസിനെയും തോല്‍പ്പിച്ചപ്പോള്‍ ബ്രൈറ്റണ്‍-ഫുള്‍ഹാം (2-2), എവര്‍ട്ടന്‍-ഹഡേര്‍സ്ഫീല്‍ഡ് (1-1) മല്‍സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.

സിറ്റിക്കു വേണ്ടി റഹീം സ്റ്റെര്‍ലിങ് (എട്ടാം മിനിറ്റ്), കെയ്ല്‍ വാള്‍ക്കര്‍ (52) എന്നിവര്‍ ലക്ഷ്യംകണ്ടപ്പോള്‍ ഡിഹാന്ദ്രെ യെഡ്‌ലിന്‍ (30) ന്യൂകാസിലിന്റെ ഏക ഗോള്‍ മടക്കി. നാല് റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിജയവും ഒരു സമനിലയും ഉള്‍പ്പെടെ 10 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണ് സിറ്റി.

ബേണ്‍മൗത്തിനെതിരേ പെഡ്രോയും (72ാം മിനിറ്റ്) ഈഡന്‍ ഹസാര്‍ഡുമാണ് (85) ചെല്‍സിക്കു വേണ്ടി സ്‌കോര്‍ ചെയ്തത്. സാഡിയോ മാനെയും (10ാം മിനിറ്റ്) റോബര്‍ട്ടോ ഫിര്‍മിനോയും (45) ലിവര്‍പൂളിനായി ലക്ഷ്യംകണ്ടപ്പോള്‍ റാച്ചിഡ് ഗെസ്സാല്‍ (63) ലെസ്റ്ററിന്റെ ഗോള്‍ തിരിച്ചടിച്ചു. ചെല്‍സിയുടെയും ലിവര്‍പൂളിന്റെ തുടര്‍ച്ചയായ നാലാം വിജയം കൂടിയാണിത്. ഗോള്‍ശരാശരിയില്‍ ലിവര്‍പൂള്‍ ലീഗില്‍ ഒന്നാംസ്ഥാനത്ത് തുടരുമ്പോള്‍ ചെല്‍സിയാണ് രണ്ടാമത്.

സ്പാനിഷ് ലീഗ്

സ്പാനിഷ് ലീഗ്

മൂന്നാംറൗണ്ട് മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് 4-1ന് ലെഗാനെസിനെ തരിപ്പണമാക്കിയപ്പോള്‍ ശക്തരായ അത്‌ലറ്റികോ മാഡ്രിഡിനെ 0-2ന് സെല്‍റ്റ വീഴ്ത്തി.

ഇരട്ട ഗോള്‍ നേടിയ കരീം ബെന്‍സെമയുടെ ചിറകിലേറിയാണ് ലീഗ് സീസണില്‍ റയല്‍ ഹാട്രിക്ക് വിജയം ആഘോഷിച്ചത്. 48, 61 മിനിറ്റുകളിലായിരുന്നു ബെന്‍സെമയുടെ ഗോള്‍നേട്ടം. ഗരെത് ബേല്‍ (17ാം മിനിറ്റ്), സെര്‍ജിയോ റാമോസ് (66) എന്നിവരാണ് റയലിന്റെ മറ്റു സ്‌കോറര്‍മാര്‍. മൂന്നു മല്‍സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റുമായി നിലവില്‍ പട്ടികയില്‍ തലപ്പത്താണ് റയല്‍.

എന്നാല്‍, മാക്‌സിമിലാനോ ഗോമസ് (46ാം മിനിറ്റ്), ഇയാഗോ അസ്പാസ് (52) എന്നിവരാണ് അത്‌ലറ്റികോയ്‌ക്കെതിരേ സെല്‍റ്റയ്ക്ക് ഗോളും വിജയനേട്ടവും സമ്മാനിച്ചത്.

ഇറ്റാലിയന്‍ ലീഗ്... ജര്‍മന്‍ ലീഗ്

ഇറ്റാലിയന്‍ ലീഗ്... ജര്‍മന്‍ ലീഗ്

ഇറ്റാലിയന്‍ ലീഗില്‍ യുവന്റസ് 2-1ന് പാര്‍മയെയും ഇന്റര്‍മിലാന്‍ 3-0ന് ബൊലാഗ്നയെയും തോല്‍പ്പിക്കുകയായിരുന്നു. മരിയോ മാന്‍ഡ്യൂകിച്ച് (രണ്ടാം മിനിറ്റ്), ബ്ലയ്‌സ് മാറ്റിയുഡി (58) എന്നിവര്‍ യുവന്റസിനായി ലക്ഷ്യംകണ്ടപ്പോള്‍ ഗെര്‍വീഞ്ഞോ (33ാം മിനിറ്റ്) പാര്‍മയുടെ ഏക ഗോള്‍ മടക്കി.

ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്ക് 3-0ന് സ്റ്റുഗര്‍ട്ടിനെയാണ് പരാജയപ്പെടുത്തിയത്. ലിയോണ്‍ ഗൊറെസ്‌ക (37ാം മിനിറ്റ്), റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി (62), തോമസ് മുള്ളര്‍ (76) എന്നിവരാണ് ബയേണിന്റെ സ്‌കോറര്‍മാര്‍.

Story first published: Sunday, September 2, 2018, 12:52 [IST]
Other articles published on Sep 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+