ലണ്ടന്‍/പാരിസ്: എഫ്എ കപ്പില്‍ മുന്‍ ജേതാക്കളും നിലവിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്മാരുമായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍മഴ. മൂന്നാംറൗണ്ടില്‍ റോഥര്‍ഹാം യുനൈറ്റഡിനെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് സിറ്റി തരിപ്പണമാക്കുകയായിരുന്നു. ഹോംഗ്രൗണ്ടില്‍ റഹീം സ്റ്റെര്‍ലിങ്, ഫില്‍ ഫോഡെന്, ഗാബ്രിയേല്‍ ജീസസ്, റിയാദ് മഹ്റേഷ്, നികോളാസ് ഒട്ടാമെന്‍ഡി, ലിയോറി സാനെ എന്നിവരാണ് സിറ്റിക്കു വേണ്ടി വലക്കുലുക്കിയത്.
റയലിന് ഷോക്ക്, പഞ്ഞിക്കിട്ടത് സോസിഡാഡ്... മെസ്സി, സുവാറസ് ഗോളില്‍ ബാഴ്സ മുന്നോട്ട്
സിറ്റി പട്ടികയിലെ ഒരു ഗോള്‍ റോഥര്‍ഹാം താരത്തിന്റെ സംഭാവനയായിരുന്നു. ടൂര്‍ണമെന്റിലെ മറ്റു പ്രധാന മൂന്നാംറൗണ്ട് മല്‍സരങ്ങളില്‍ ഓള്‍ഡാം അത്ലറ്റിക് 2-1ന് ഫുള്‍ഹാമിനെയും മില്വാള് 2-1ന് ഹള്‍ സിറ്റിയെയും ന്യൂപോര്‍ട്ട് 2-1ന് ലെസ്റ്റര്‍ സിറ്റിയെയും ഞെട്ടിച്ചു. ഫ്രഞ്ച് നാഷന്‍സ് കപ്പില്‍ (കോപ്പ ഡി ഫ്രാന്‍സ്) നിലവിലെ ചാംപ്യന്മാരായ പിഎസ്ജിയും തകര്‍പ്പന്‍ ജയത്തോടെ മുന്നേറ്റം നടത്തി. റൗണ്ട് 64ല്‍ പിഎസ്ജി 4-0ന് പോന്റിവിയെ തകര്‍ക്കുകയായിരുന്നു.
സൂപ്പര്‍ താരങ്ങളായ നെയ്മര്‍, എംബാപ്പെ, ഡ്രാക്സിയര്‍ എന്നിവരാണ് പിഎസ്ജിക്കു വേണ്ടി ലക്ഷ്യംകണ്ടത്. പിഎസ്ജിയുടെ ആദ്യ ഗോള്‍ സെല്‍ഫ് ഗോള്‍ സംഭാവനയായിരുന്നു. പിഎസ്ജിക്കു വേണ്ടി നെയ്മറിന്റെ 50ാം മല്‍സരം കൂടിയായിരുന്നു ഇത്.