Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇഞ്ചുറിടൈം പെനല്‍റ്റിയില്‍ ഗോകുലം കീഴടങ്ങി... ചര്‍ച്ചിലിന് ത്രസിപ്പിക്കുന്ന ജയം

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോള്‍ പോയിന്റ് പട്ടികയിലെ അവസാന രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള മല്‍സരത്തില്‍ കേരളത്തിന്റെ ഏക പ്രതീക്ഷയായ ഗോകുലം എഫ്‌സിക്ക് തോല്‍വി. ഹോംഗ്രൗണ്ടായ കോഴിക്കോട് ഇംഎംഎസ് സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സാണ് ഗോകുലത്തെ കീഴടക്കിയത്. അഞ്ചു ഗോളുകള്‍ കണ്ട ത്രില്ലറില്‍ ചര്‍ച്ചില്‍ 3-2ന് ഗോകുലത്തെ മറികടക്കുകയായിരുന്നു.

1

മല്‍സരം 2-2ന് സമനിലയില്‍ കലാശിക്കുമെന്ന് ഏവരും ഉറപ്പിച്ചിരിക്കവെയായിരുന്നു അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്. ഇഞ്ചുറിടൈമില്‍ ഗോകുലത്തിനെതിരേ റഫറി പെനല്‍റ്റി വിധിക്കുകയായിരുന്നു. മെക്കാക് കോഫി പെനല്‍റ്റി ഗോളാക്കിയതോടെ ഗോകുലം അക്ഷരാര്‍ഥത്തില്‍ സ്തബ്ധരായി. സമനില ഗോള്‍ മടക്കാനുള്ള സമയം ലഭിക്കുമുമ്പ് റഫറി ഫൈനല്‍ വിസില്‍ മുഴക്കിയതോടെ മറ്റൊരു തോല്‍വി കൂടി ഗോകുലത്തിന്റെ പേരില്‍ കുറിക്കപ്പെട്ടു. തുടരെ ഏഴു മല്‍സരങ്ങളിലാണ് ഗോകുലം തോറ്റു തൊപ്പിയിട്ടത്.

ഇരട്ടഗോള്‍ നേടിയ കലു ഒഗ്ബയാണ് ചര്‍ച്ചിലിന്റെ വിജയശില്‍പ്പിയായത്. 0-1നു പിറകില്‍ നിന്ന ശേഷം ഒരു ഘട്ടത്തില്‍ ഗോകുലം 2-1ന് ലീഡ് ചെയ്‌തെങ്കിലും ഇതു കാത്തുസൂക്ഷിക്കാനായില്ല. 74ാം മിനിറ്റില്‍ കലുവിന്റെ ഗോളിലാണ് ചര്‍ച്ചില്‍ സമനില കൈകലാക്കിയത്. നേരത്തേ 15ാം മിനിറ്റിലാണ് കലു ചര്‍ച്ചിലിന്റെ അക്കൗണ്ട് തുറക്കുന്നത്. രണ്ടാംപകുതിയില്‍ കളിയിലേക്കു തിരിച്ചുവന്ന ഗോകുലം ഡാനിയേല്‍ അഡ്ഡോ (59), ഇമ്മാനുവല്‍ ചിഗോസി (70) എന്നിവരിലൂടെയാണ് 2-1ന്റെ ലീഡ് നേടുന്നത്.

Story first published: Monday, January 15, 2018, 22:47 [IST]
Other articles published on Jan 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+