Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെന്നൈയ്ക്ക് ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ തിരിച്ചടി; ഐ ലീഗ് ഫോട്ടോ ഫിനിഷിലേക്ക്

പനജി: ഒരു മത്സരം ശേഷിക്കെ തന്നെ ഐ ലീഗ് കിരീടമുയര്‍ത്താമെന്ന ചെന്നൈ എഫ്‌സിയുടെ മോഹത്തിന് തിരിച്ചടി നല്‍കി ചര്‍ച്ചില്‍ ബ്രദേഴ്‌സ്. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ചര്‍ച്ചില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ചെന്നൈയെ തോല്‍പ്പിച്ചു. ഇതോടെ അവസാന മത്സരം കഴിയാതെ ലീഗ് ചാമ്പ്യന്മാരെ നിശ്ചിയിക്കാന്‍ കഴിയില്ല.

Churchill Brothers

അവസാന മത്സരത്തില്‍ മിനര്‍വ പഞ്ചാബിനെതിരെ ചൈന്നയ്ക്ക് ജയമോ സമനിലയോ അനിവാര്യമാണ്. രണ്ടാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാള്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ മികച്ച ഗോള്‍ ശരാശരിയോടെ ജയിക്കുകയും ചെന്നൈ അവസാന മത്സരം തോല്‍ക്കുകയും ചെയ്താല്‍ ഈസ്റ്റ് ബംഗാള്‍ കിരീട ജേതാക്കളാകും. 19 മത്സരങ്ങളില്‍നിന്നും ചെന്നൈയ്ക്ക് 40 പോയന്റും 18 മത്സരങ്ങളില്‍നിന്നും ഈസ്റ്റ് ബംഗാളിന് 36 പോയന്റുമുണ്ട്.

വില്ലിസ് പ്ലാസയുടെ ഇരട്ടഗോളുകളാണ് ചര്‍ച്ചില്‍ ബ്രദേഴ്‌സിന് തുണയായത്. 38, 70 മിനിറ്റുകളിലായിരുന്നു വില്ലീസിന്റെ ഗോളുകള്‍. ക്രിസ്റ്റ് റെമി 49-ാം മിനിറ്റില്‍ ടീമിനായി ഗോള്‍ നേടി. സാന്‍ഡ്രോ റോഡ്രിഗസ്(29), പെഡ്രോ മാന്‍സി(69) എന്നിവരാണ് ചെന്നൈയുടെ സ്‌കോറര്‍മാര്‍. ജയത്തോടെ 19 മത്സരങ്ങളില്‍ നിന്നും 34 പോയന്റുമായി ചര്‍ച്ചില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.

Story first published: Saturday, March 2, 2019, 10:52 [IST]
Other articles published on Mar 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+