Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയുമായുള്ള 'വൈരാഗ്യം' തുറന്നുപറഞ്ഞ് റൊണാള്‍ഡോ

മെസ്സിയുമായി സൗഹൃദമില്ല തുറന്ന് പറഞ്ഞ് റൊണാള്‍ഡോ

ടൂറിന്‍: ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി — ആധുനിക ഫുട്‌ബോളിലെ രണ്ടു ഇതിഹാസങ്ങള്‍. റൊണാള്‍ഡോയോ മെസ്സിയോ — കൂടുതല്‍ കേമനെന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. ഇരുവര്‍ക്കും കാല്‍പ്പന്ത് ലോകത്ത് ആരാധകരേറെ. കളത്തിന് പുറത്ത് മെസ്സിയും റൊണാള്‍ഡോയും തമ്മില്‍ വലിയ സൗഹൃദമില്ലെങ്കിലും ഇപ്പോള്‍ മെസ്സിയെ കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് മുന്‍ റയല്‍ മഡ്രിഡ് സൂപ്പര്‍ സ്‌ട്രൈക്കര്‍ റൊണാള്‍ഡോ.

വൈരാഗ്യം ആസ്വദിച്ചു

വൈരാഗ്യം ആസ്വദിച്ചു

'മെസ്സിയുമായി പുലര്‍ത്തിയ മത്സരം എന്നെ മികച്ച കളിക്കാരനാക്കി മാറ്റി', ഒരു രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പറഞ്ഞു. സ്പാനിഷ് ലീഗില്‍ മെസ്സിക്കെതിരെ കൊണ്ടുനടന്ന 'ആരോഗ്യകരമായ' വൈരാഗ്യം താനെന്നും ആസ്വദിച്ചിരുന്നതായും റൊണാള്‍ഡോ വെളിപ്പെടുത്തി. തന്നെ പോലെ മെസ്സിയും ഈ വൈരാഗ്യം ആസ്വദിച്ചിട്ടുണ്ടാകണമെന്ന് താരം അഭിപ്രായപ്പെട്ടു.

കപ്പുയർത്തുന്നത് കണ്ടുനിൽക്കാനാവില്ല

കപ്പുയർത്തുന്നത് കണ്ടുനിൽക്കാനാവില്ല

നേരത്തെ റയല്‍ മഡ്രിഡില്‍ നിന്നും ഇറ്റാലിയന്‍ ക്ലബ് യുവന്റസിലേക്ക് ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളം മാറിയപ്പോള്‍ മെസ്സി നിരാശ പ്രകടിപ്പിച്ചിരുന്നു. നിലവില്‍ അഞ്ചു തവണ ഇരു താരങ്ങളും ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.

'ഓരോ തവണ മെസ്സി കപ്പുയര്‍ത്തുമ്പോഴും മനസ്സില്‍ വാശി കൂടും. അടുത്തതവണ ആ നേട്ടം സ്വന്തമാക്കാന്‍ ഞാന്‍ കൂടുതല്‍ അധ്വാനിക്കും. തിരിച്ചും ഇതുതന്നെയാണ് സ്ഥിതി; ഞാന്‍ കപ്പുയര്‍ത്തുന്നത് കണ്ടുനില്‍ക്കാന്‍ മെസ്സിക്കാവില്ല', റൊണാള്‍ഡോ വ്യക്തമാക്കി.

റൊണാള്‍ഡോ വിരമിക്കുന്നു!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇതിഹാസം... അധികകാലമില്ല

ഇനി സൗഹൃദമാവാം

ഇനി സൗഹൃദമാവാം

കഴിഞ്ഞ 15 വര്‍ഷം തങ്ങളിരുവരുടെയും കരിയര്‍ ഒരേ സന്ദര്‍ങ്ങള്‍ പങ്കിട്ടാണ് കടന്നുപോയതെന്ന് റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കളത്തിന് പുറത്ത് ഇതുവരെ മെസ്സിയുമായി സൗഹൃദം സ്ഥാപിക്കാന്‍ തനിക്കായിട്ടില്ല. എന്നാല്‍ മെസ്സിയുമായുള്ള സൗഹൃദത്തിന് ഇനി മുളപൊട്ടാമെന്ന് യുവന്റസ് താരം സൂചിപ്പിച്ചു. 2018 -ലാണ് പോര്‍ച്ചുഗീസ് താരം റൊണാള്‍ഡോ റയല്‍ വിടുന്നത്. റയല്‍ മഡ്രിഡില്‍ നിന്നും താരത്തെ യുവന്റസ് ഏറ്റുവാങ്ങി.

നെയ്മറിനെ വായ്പയെടുക്കാന്‍ ബാഴ്‌സ, വഴങ്ങുമോ പിഎസ്ജി?

കളി മതിയാക്കുന്നു

കളി മതിയാക്കുന്നു

നിലവില്‍ യുവന്റസിന്റെ മിന്നും സ്‌ട്രൈക്കറാണ് റൊണാള്‍ഡോ. യുവന്റസ് പങ്കെടുക്കുന്ന സീരി എ ഇറ്റാലിയന്‍ ലീഗില്‍ ഇതിനോടകം നിരവധി റെക്കോര്‍ഡുകള്‍ റൊണാള്‍ഡോ സ്വന്തമാക്കിക്കഴിഞ്ഞു. ഇതേസമയം, റൊണാള്‍ഡോയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ കായിക ലോകത്ത് ഇപ്പോള്‍ സജീവമായി കേള്‍ക്കാം. അടുത്തവര്‍ഷം കളി മതിയാക്കാനുള്ള ആലോചനയിലാണ് 34 -കാരന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. മുന്‍പ് 40 ആം വയസ്സുവരെ ബൂട്ടണിഞ്ഞ് ഗ്രൗണ്ടിലിറങ്ങുമെന്ന് റൊണാള്‍ഡോ സൂചിപ്പിച്ചിരുന്നു.

Story first published: Thursday, August 22, 2019, 11:43 [IST]
Other articles published on Aug 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+