For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കൂടുമാറ്റ മോഹം നടന്നില്ല, അല്‍ നാസറുമായി കരാര്‍ പുതുക്കി റൊണാള്‍ഡോ; ടീമില്‍ തുടരും

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൂടുമാറ്റ റിപ്പോര്‍ട്ടുകള്‍ സമീപകാലത്തായി വലിയ ചര്‍ച്ചാ വിഷയമായിരുന്നു. സൗദി ക്ലബ്ബായ അല്‍ നാസര്‍ വിട്ട് റൊണാള്‍ഡോ സൂപ്പര്‍ ടീമുകളിലൊന്നിലേക്ക് ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുണ്ടായിരുന്നത്. അത്‌ലറ്റികോ മാഡ്രിഡ്, ചെല്‍സി ടീമുകളിലേക്കെല്ലാം റൊണാള്‍ഡോ കൂടുമാറ്റത്തിന് ശ്രമിക്കുന്നുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ അല്‍ നാസര്‍ ക്ലബ്ബുമായി റൊണാള്‍ഡോ കരാര്‍ പുതുക്കിയിരിക്കുകയാണ്.

ഒരു വര്‍ഷത്തെ കരാറിലാണ് റൊണാള്‍ഡോ ഒപ്പിട്ടിരിക്കുന്നത്. 40കാരനായ റൊണാള്‍ഡോയെ പ്രായം തളര്‍ത്തുന്നുണ്ട്. എന്നാല്‍ ഒരു വര്‍ഷം കൂടി ടീമിനൊപ്പം തുടരാന്‍ റൊണാള്‍ഡോ തീരുമാനിക്കുകയായിരുന്നു. 2023 ജനുവരിയിലായിരുന്നു റൊണാള്‍ഡോ സൗദി ക്ലബ്ബിലേക്കെത്തിയത്. റൊണാള്‍ഡോ കരാര്‍ പുതുക്കില്ലെന്നായിരുന്നു റിപ്പോര്‍ട്ടെങ്കിലും പിന്നീട് ടീമില്‍ തുടരാന്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍ റൊണാള്‍ഡോയുടെ കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് അല്‍ നാസര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

റൊണാള്‍ഡോക്ക് പകരക്കാരനെ അല്‍ നാസര്‍ നോട്ടമിട്ടിരുന്നു. ചില യുവതാരങ്ങളെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഈ കൂടുമാറ്റങ്ങളൊന്നും നടന്നില്ല. ഇതോടെയാണ് റൊണാള്‍ഡോയെ ഒരു വര്‍ഷം കൂടി ടീമില്‍ തുടരാന്‍ അല്‍ നാസര്‍ അനുവദിച്ചിരിക്കുന്നത്. റൊണാള്‍ഡോ ഇപ്പോഴും ഉയര്‍ന്ന താരമൂല്യമുള്ള താരമാണ്. വലിയ പ്രതിഫലം തന്നെ അദ്ദേഹം വാങ്ങുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ റൊണാള്‍ഡോയെ ഇനിയൊരു സീസണില്‍ കൂടി കളിപ്പിക്കുകയെന്നത് അല്‍ നാസറിന് നഷ്ട കച്ചവടമാണ്.

റൊണാള്‍ഡോ അടുത്ത ലോകകപ്പ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. പോര്‍ച്ചുഗല്‍ ടീമിനൊപ്പം അടുത്ത ലലോകകപ്പ് കളിക്കാന്‍ റൊണാള്‍ഡോക്ക് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

cristiano ronaldo

വൈകാതെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് റൊണാള്‍ഡോ കഴിഞ്ഞിടെ സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ശേഷം ലോകകപ്പ് കളിക്കാന്‍ താല്‍പര്യമുണ്ടെന്ന് അദ്ദേഹം തുറന്ന് പറയുകയായിരുന്നു. പക്ഷെ ഇതിന് പോര്‍ച്ചുഗല്‍ പരിശീലകനും മാനേജ്‌മെന്റും അനുവദിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

റൊണാള്‍ഡോ മികച്ച റെക്കോഡുള്ള താരമാണെങ്കിലും ഇപ്പോള്‍ പഴയ മികവില്ല. അല്‍ നാസറുമായുള്ള കരാര്‍ അവസാനിപ്പിച്ചാല്‍ റൊണാള്‍ഡോ എങ്ങോട്ട് പോകുമെന്നത് വലിയ ചോദ്യമാണ്. അതുകൊണ്ടുതന്നെ റൊണാള്‍ഡോ കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് പറയാം. പ്രായത്തെ മറികടന്ന് ഇനിയൊരു ശക്തമായ തിരിച്ചുവരവ് റൊണാള്‍ഡോക്ക് എളുപ്പമാവില്ല. എന്തായാലും ഒരു വര്‍ഷം കൂടി സൗദി ക്ലബ്ബില്‍ തുടരാനാവുന്നത് റൊണാള്‍ഡോയ്ക്ക് താല്‍ക്കാലികമായി ആശ്വാസമാണെന്ന് തന്നെ പറയാം.

Story first published: Thursday, February 13, 2025, 17:00 [IST]
Other articles published on Feb 13, 2025
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+