Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെയ്‌ലിനെ കൈമാറാമെന്ന് റയല്‍ സമ്മതിച്ചു, അവസാന നിമിഷം കാലുമാറി; വെളിപ്പെടുത്തി ചൈനീസ് ലീഗ് കോച്ച്

മാഡ്രിഡ്: വെയ്ല്‍സ് സ്‌ട്രൈക്കര്‍ ഗാരത് ബെയ്‌ലിനെ കൈമാറാന്‍ റയല്‍ മാഡ്രിഡ് സമ്മതിച്ചിരുന്നെങ്കിലും പിന്നീട് കാലുമാറിയെന്ന് വെളിപ്പെടുത്തി ചൈനീസ് സൂപ്പര്‍ ലീഗ് ക്ലബ്ബ് ജിയാന്‍സു സൂനിങ് കോച്ച് കോസ്മിന്‍ ഒലാറിയു രംഗത്ത്. ബെയ്‌ലിനെ വില്‍ക്കാന്‍ റയലിന്റെ ഭാഗത്ത് നിന്ന് നീക്കമുണ്ടായപ്പോള്‍ തന്നെ സമീപിച്ചിരുന്നുവെന്നും കൈമാറ്റത്തിന് തൊട്ടടുത്ത് വരെ എത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സീസണിന്റെ തുടക്കത്തിലായിരുന്നു സംഭവം. കൈമാറ്റത്തിനുള്ള ധാരണകള്‍ 90 ശതമാനം പൂര്‍ത്തിയായപ്പോള്‍ റയല്‍ കാലുമാറി. ആദ്യംഫ്രീ ട്രാന്‍സ്ഫറെന്ന് പറഞ്ഞെങ്കിലും പിന്നീട് കൈമാറ്റതുക ആവശ്യപ്പെട്ടതാണ് കൈമാറ്റം മുടങ്ങാന്‍ പ്രധാന കാരണം. പിന്നീട് സൗഹൃദ മത്സരത്തില്‍ റയല്‍ തുടര്‍ച്ചയായി തോറ്റപ്പോള്‍ അവര്‍ക്ക് മനം മാറ്റമുണ്ടായി കൈമാറേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

garethbale

കൂടാതെ പ്രതിഫലത്തില്‍ വലിയ വര്‍ധനവ് ആവശ്യപ്പെട്ടത് ഞങ്ങളുടെ ബഡ്ജറ്റിനും മുകളിലാകുമായിരുന്നു. ഇക്കാരണത്താല്‍ പിന്നീട് അദ്ദേഹത്തിന്റെ പിന്നാലെ പോയില്ല. അദ്ദേഹത്തെ ടീമിലെത്തിക്കുക വലിയ ചിലവേറിയ കാര്യമായിരുന്നു. ചൈനയില്‍ താരങ്ങളെ കളിക്കാരായി മാത്രം അല്ല പരിഗണിക്കുന്നത്. അവര്‍ ആ കുടുംബത്തിലെ അംഗമായാണ് കാണുന്നത്. നിലവില്‍ റയലിനൊപ്പം ബെയ്ല്‍ സന്തോഷവാനാണെന്നാണ് കരുതുന്നത്. കരാര്‍ കഴിയുന്നത് വരെ അദ്ദേഹത്തിന് അവിടെ തുടരാന്‍ കഴിയട്ടെയെന്നും അദ്ദേഹം അശംസിച്ചു.

2013ല്‍ ടോട്ടനത്തില്‍ നിന്ന് റെക്കോഡ് തുകയ്ക്കാണ് റയല്‍ ബെയ്‌ലിനെ സ്വന്തമാക്കിയത്. റയല്‍ കൂടുതല്‍ പണം നല്‍കി ടീമിലെത്തിച്ച താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ബെയ്ല്‍.റൊണാള്‍ഡോയാണ് തലപ്പത്ത്. റൊണാള്‍ഡോ യുവന്റസിലേക്ക് മാറിയതിന് പിന്നാലെ ബെയ്‌ലിന് റയലില്‍ ഉത്തരവാദിത്തം കൂടിയെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ താരത്തിനായില്ല. ഇതോടെയാണ് ബെയ്‌ലിനെ ഒഴിവാക്കാന്‍ റയല്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. പരിശീലകന്‍ സിനദിന്‍ സിദാനുമായും ബെയ്‌ലിന് അഭിപ്രായ ഭിന്നതയുണ്ടായിരുന്നെങ്കിലും താരത്തെ റയല്‍ നിലനിര്‍ത്തുകയായിരുന്നു.

Story first published: Saturday, February 22, 2020, 17:50 [IST]
Other articles published on Feb 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+