വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പിന്റെ ആവേശവുമായി കൊച്ചു കൂട്ടുകാരും

By Desk

ഓമല്ലൂർ: ലോകകപ്പ് ഫുട്‌ബോളിനെ കൊച്ചു കൂട്ടുകാർ വരേേവറ്റത് പഠനാനുഭവമാക്കി മാറ്റി. ഓമല്ലൂർ പന്ന്യാ ലി ഗവ. യുപി സ്‌കൂളും കൊടുന്തറ ഗവ. എൽപി സ്‌കൂളും സംയുക്തമായി കുട്ടികൾക്ക് ഗോൾ എന്ന പേരിൽ പ്രവർത്തന പുസ്തകം തയാറാക്കിയത് ശ്രദ്ധേയമാകുന്നു.

ലോകകപ്പിന്റെ ആവേശം നിറഞ്ഞു നിൽക്കുമ്പോൾ പഠനപ്രവർത്തനവുമായി ബന്ധിപ്പിച്ചു കാര്യങ്ങൾ അന്വേഷിക്കുന്ന പുസ്തകമാണിത്. 2018 ലോകകപ്പ് ഫുട്‌ബോളിന്റെ വിശേഷങ്ങൾ എഴുതിയും വരച്ചും ഒട്ടിച്ചു ചേർക്കാൻ അവസരം നൽകും വിധമാണു പുസ്തകം തയാറാക്കിയിരിക്കുന്നത്. ക്ലാസ് റൂമിലെ പഠന പ്രവർത്തനങ്ങളുമായി കണ്ണി ചേർക്കാൻ കഴിയും വിധമുള്ള പ്രവർത്തനങ്ങളും പുസ്തകത്തിന്റെ ഉള്ളടക്കമാണ്.

football

ലോകകപ്പിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെയും സ്ഥാനം കണ്ടെത്തി നിറം നൽകുന്നതിനും അക്ഷാംശ രേഖാംശ രേഖകളുമായി ബന്ധപ്പെടുത്തി സ്ഥാനം കണ്ടെത്തുന്നതിനും പുസ്തകം അവസരമൊരുക്കുന്നു. പന്ന്യാലി ഗവ. യുപി സ്‌കൂൾ പ്രഥമാധ്യാപകൻ രാജേഷ് എസ്. വള്ളിക്കോടും കൊടുന്തറ സ്‌കൂൾ അധ്യാപകൻ ആർ. അരുൺ കുമാറും ചേർന്നാണു പുസ്തകം തയാറാക്കിയിരിക്കുന്നത്. കാർട്ടൂണിസ്റ്റ് ഷാജി മാത്യുവാണു മുഖചിത്രം രൂപകൽപന ചെയ്തിരിക്കുന്നത്.

പന്ന്യാലി ഗവ. യുപി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു സ്​കൂൾ ലീഡർമാരായ ആതിരയ്ക്കും കീർത്തനയ്ക്കും പുസ്തകം കൈമാറി പ്രകാശനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സാജു കൊച്ചുതുണ്ടിൽ, സ്‌കൂൾ വികസന സമിതി ചെയർമാൻ ജെ.കെ.ടി. ജോർജ്, സി.സി. അജികുമാർ, പി.ജെ. സ്മിതകുമാരി, ജ്ഞാനം കൺമണി, പി. പ്രശാന്ത്, റസീനാ ബീഗം, പാർഥിവ്, ഡെയ്‌സി ടി. കോശി എന്നിവർ പ്രസംഗിച്ചു.

Story first published: Saturday, June 30, 2018, 17:05 [IST]
Other articles published on Jun 30, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X