പൂനെ: ഐഎസ്എല്ലിന്റെ ഈ സീസണില്‍ ഒരു ജയം പോലും നേടാനാവാതെ വലയുകയായിരുന്ന നിലവിലെ ചാംപ്യന്മാരായ ചെന്നൈയ്ന് സിറ്റിയുടെ കഷ്ടകാലം തീര്‍ന്നു. തുടര്‍ച്ചയായ തിരിച്ചടികള്‍ക്കു ശേഷം ചെന്നൈ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. എവേ മല്‍സരത്തില്‍ പൂനെ സിറ്റിയെയാണ് ചെന്നൈ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കു തകര്‍ത്തുവിട്ടത്.
A match with plenty of goals and talking points comes to an end with @ChennaiyinFC picking up their first win of #HeroISL 2018-19.#LetsFootball #PUNCHE #FanBannaPadega pic.twitter.com/wz6SQywGYM
— Indian Super League (@IndSuperLeague) November 6, 2018
ഒന്നാംപകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് രണ്ടാംപകുതിയില്‍ 20 മിനിറ്റിനിടെ നാലു ഗോളുകള്‍ പൂനെയുടെ വലയ്ക്കുള്ളിലേക്ക് അടിച്ചുകയറ്റി ചെന്നൈ വിജയക്കൊടി പാറിച്ചത്. ഒമ്പതാം മിനിറ്റില്‍ മലയാളി താരം ആഷിഖ് കുരുണിയനിലൂടെയാണ് പൂനെ മുന്നിലെത്തുന്നത്. ഈ ലീഡ് 53ാം മിനിറ്റ് വരെ നിലനിര്‍ത്താന്‍ അവര്‍ക്കു സാധിക്കുകയും ചെയ്തു. എന്നാല്‍ 54ാം മിനിറ്റില്‍ മെയ്ല്‍സണിലൂടെ സമനില പിടിച്ചുവാങ്ങിയ ചെന്നൈ രണ്ടു മിനിറ്റിനുള്ളില്‍ ഗ്രിഗറി നെല്‍സണിലൂടെ 2-1ന്റെ ലീഡ് നേടി. 69ാം മിനിറ്റില്‍ ഇനിഗോ കാല്‍ഡെറോണ്‍ സ്കോര്‍ 3-1ആക്കി. 72ാം മിനിറ്റില്‍ തോയ് സിങ് നാലാം ഗോളും നേടിയതോടെ ചെന്നൈ വിജയമുറപ്പിച്ചു. ഇഞ്ചുറിടൈമില്‍ ജൊനാതന്‍ വിയയാണ് പൂനെയുടെ രണ്ടാം ഗോള്‍ മടക്കിയത്.
A goal, an assist and telling contributions in both defence and attack sums up Mailson Alves' performance tonight. He is the Hero of the Match.#HeroISL #LetsFootball #PUNCHE #FanBannaPadega pic.twitter.com/uqD9ZNp7Je
— Indian Super League (@IndSuperLeague) November 6, 2018
ഈ ജയത്തോടെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്തു നിന്നും ചെന്നൈ കരകയറുകയും ചെയ്തു. രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ചെന്നൈ എട്ടാം സ്ഥാനത്തേക്കു കയറി. ഏഴു മല്‍സരങ്ങളില്‍ നിന്നും ഓരോ ജയവും സമനിലയും അഞ്ചു തോല്‍വിയുമടക്കം നാലു പോയിന്റാണ് ചെന്നൈക്കുള്ളത്.