Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈക്കെതിരെ എന്നും ജയിച്ചിട്ടേയുള്ളൂ, ഇത്തവണ മറ്റെരാസിക്കൊരു ഭയം

ചെന്നൈ: ചെന്നൈയിന്‍ എഫ് സി യുടെ തട്ടകത്തില്‍ മുംബൈ സിറ്റി എഫ് സി പോരിനിറങ്ങുന്നതോടെ ഐ എസ് എല്‍ സീസണിന്റെ രണ്ടാം പകുതിക്ക് കിക്കോഫ്. ഏഴ് മത്സരങ്ങളില്‍ പതിനൊന്ന് പോയിന്റുമായി മുംബൈ സിറ്റി എഫ് സി ഐ എസ് എല്ലില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍. ആറ് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുള്ള ചെന്നൈയിന്‍ എഫ് സി അഞ്ചാം സ്ഥാനത്തും.

ഇരുടീമുകളും മുഖാമുഖം വന്നപ്പോഴുള്ള ചരിത്രം പരിശോധിച്ചാല്‍ ചെന്നൈയിന്‍ എഫ് സിക്ക് വ്യക്തമായ മുന്‍തൂക്കം. കഴിഞ്ഞ രണ്ട് ഐ എസ് എല്‍ സീസണ്‍ ഉള്‍പ്പടെ നാല് തവണയാണ് ചെന്നൈയിന്‍- മുംബൈ ടീമുകള്‍ പോരടിച്ചത്. അതില്‍ നാലിലും ചെന്നൈ ടീം ജയിച്ചു.

 20-marcomaterazz

ഈ ചരിത്രം പക്ഷേ മാര്‍കോ മറ്റെരാസിയുട ഉറക്കം കെടുത്തുന്നു. കാരണം, ഐ എസ് എല്ലില്‍ ഇത്തവണ ചരിത്രം തിരുത്തപ്പെടുന്നതാണ് പൊതുവെയുള്ള ട്രെന്‍ഡ്. എഫ് സി ഗോവക്കെതിരെ ഇതുവരെ എല്ലാ കളിയും തോറ്റ ഡല്‍ഹി ഡൈനമോസ് ഇത്തവണ അത് മാറ്റിയെഴുതി. അവസാന മത്സരത്തില്‍ 2-0ന് എഫ് സി ഗോവയെ വീഴ്ത്തി. ചെന്നൈയിന്‍ എഫ് സി ടീം ആദ്യമായി ഹോംഗ്രൗണ്ടില്‍ എഫ് സി ഗോവയെ തോല്‍പ്പിച്ചു. അതുപോലെ മുംബൈ സിറ്റി ചരിത്രം മാറ്റിയെഴുതിയാലോ എന്നാണ് മറ്റെരാസി ചോദിക്കുന്നത്.

ഇന്ന് 2-0ന് ജയിച്ചാല്‍ ലീഗ് ടേബിളില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ പിറകിലാക്കി ചെന്നൈയിന്‍ എഫ് സിക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കാം.

മാര്‍ക്വു പ്ലെയര്‍ ഡിയഗോ ഫോര്‍ലാന്‍ ചെന്നൈയിനെതിരെ കളിക്കുമെന്ന് മുംബൈ സിറ്റി കോച്ച് അലക്‌സാണ്ട്രെ ഗ്യുമാറെസ് വ്യക്തമാക്കി.

മത്സരം ഇന്ന് രാത്രി 7.00ന് സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 ല്‍ തത്‌സമയം

Story first published: Wednesday, November 2, 2016, 12:12 [IST]
Other articles published on Nov 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+