Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീ സീസണ്‍ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ തളച്ച് ഗോകുലം

ചെന്നൈ: സീസണ്‍ മുന്നോടിയായുള്ള മത്സരത്തില്‍ ഐഎസ്എല്‍ ടീം ചെന്നൈയിന്‍ എഫ്‌സിയെ സമനിലയില്‍ തളച്ച് ഗോകുലം കേരള. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ 1-1നാണ് മത്സരം അവസാനിച്ചത്. ചെന്നൈയിനായി വിദേശതാരം റാഫേല്‍ കാരിവെല്ലറോ ഗോള്‍ നേടിയപ്പോള്‍ കേരള ടീമിനായി പ്രതിരോധനിരക്കാരന്‍ ആന്ദ്രെ എറ്റീന്‍ സമനില കണ്ടെത്തി. നായകന്‍ മര്‍ക്കസ് ജോസഫില്ലാതെയാണ് ഗോകുലം കളിച്ചത്.

മികച്ച ഫോമിലാണ് ഗോകുലം പ്രീ സീസണില്‍ കളിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഐ എസ് എല്‍ ചാമ്പ്യന്മാരായ ബെംഗളുരു എഫ് സിയെ 3-1ന് തോല്‍പ്പിച്ചു. അതിനു മുമ്പ് മുംബൈ സിറ്റി സമനിലയിലും പിടിച്ചിരുന്നു. പ്രീ സീസണില്‍ ആദ്യ മത്സരത്തിനിറങ്ങിയ ചെന്നൈ ടീമിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. അഹമ്മദാബാദ്, ഭുവനേശ്വര്‍ എന്നിവിടങ്ങളിലായി നടത്തിയ ക്യാമ്പിന് ശേഷമാണ് ചെന്നൈ ടീം കളിക്കിറങ്ങിയത്.

football

പുതിയ കളിക്കാരെ പരീക്ഷിക്കാനും കളിക്കാരുടെ ഫോര്‍മേഷന്‍ മാറ്റാനും ചെന്നൈ മത്സരം വിനിയോഗിച്ചു. കഴിഞ്ഞ സീസണില്‍ ഐഎസ്എല്ലില്‍ മോശം പ്രകടനം നടത്തിയ ടീമാണ് ചെന്നൈയിന്‍. അതുകൊണ്ടുതന്നെ പുതിയ സീസണില്‍ ആരാധകരെ സംതൃപ്തരാക്കുന്ന പ്രകടനം പുറത്തെടുക്കാനാകും ടീമിന്റെ ശ്രമം. ഗോകുലം എഫ്‌സിയും മത്സരം കളിക്കാരുടെ മികവ് പരീക്ഷിക്കാനായി വിനിയോഗിച്ചു.

Story first published: Wednesday, October 9, 2019, 11:05 [IST]
Other articles published on Oct 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+