Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: കുതിപ്പിനൊരുങ്ങി ചെന്നൈയിന്‍, അഭിമാന ജയത്തിനായി നോര്‍ത്ത് ഈസ്റ്റും

ചെന്നൈ: ഐഎസ്എല്‍ ആറാം സീസണില്‍ മോശം പ്രകടനം നടത്തുന്ന ചെന്നൈയിന്‍ എഫ്‌സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും നേര്‍ക്കുനേര്‍ വരുന്നു. പോയന്റ് പട്ടികയില്‍ താഴേത്തട്ടിലുള്ള ഇരു ടീമുകള്‍ക്കും പ്ലേ ഓഫ് സാധ്യത ഏറെക്കുറെ അവസാനിച്ചെങ്കിലും അവസാന ഘട്ടത്തില്‍ അഭിമാനപ്പോരാട്ടം നടത്താനാകും കളിക്കിറങ്ങുക. ചെന്നൈയുടെ മൈതാനത്ത് രാത്രി 7.30നാണ് മത്സരം.

പരിശീലകനെ മാറ്റി പരീക്ഷിച്ചിട്ടും സീസണില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് ഏറെ മുന്നോട്ട് പോകാനായിട്ടില്ല. 11 കളികളില്‍ നിന്നും 12 പോയന്റുമായി ടീം എട്ടാം സ്ഥാനത്താണ്. ഒടുവിലത്തെ കളിയില്‍ ഹൈദരാബാദിനെ തോല്‍പ്പിക്കാനായത് മാത്രമാണ് ആശ്വാസം. ശേഷിക്കുന്ന മത്സരങ്ങളെല്ലാം ജയിച്ചാല്‍ മാത്രമേ ഓവന്‍ കോയിലിന്റെ ടീമിന് പ്ലേ ഓഫില്‍ സാധ്യതയുള്ളൂ. അതുകൊണ്ടുതന്നെ നോര്‍ത്ത് ഈസ്റ്റിനെതിരെ രണ്ടുകല്‍പ്പിച്ചുള്ള പോരാട്ടത്തിനാണ് ടീം ഇറങ്ങുക.

chennaiyinfc vs northeastunited

സൂപ്പര്‍താരം അസമോവ ഗ്യാന്‍ അണിനിരക്കുന്ന നോര്‍ത്ത് ഈസ്റ്റ് മോശം ഫോമില്‍ വലയുകയാണ്. കഴിഞ്ഞ ആറ് മത്സരങ്ങളിലും ടീമിന് ജയിക്കാനായിട്ടില്ല. സീസണ്‍ തുടക്കത്തില്‍ മികവുകാട്ടിയ ടീം പിന്നീട് പിന്നോക്കം പോവുകയായിരുന്നു. പരിക്കുമൂലം ഗ്യാനിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവുകയും ചെയ്തു. ഒടുവിലത്തെ നാല് കളികളിലും തോറ്റ നോര്‍ത്ത് ഈസ്റ്റിന് അത്ഭുതപ്രകടനം നടത്തിയാല്‍ മാത്രമേ ചെന്നൈയില്‍ വിജയം നേടാന്‍ കഴിയൂ. 10 കളിയില്‍ നിന്നും 11 പോയന്റുള്ള ടീം ഇപ്പോഴും പ്ലേ ഓഫ് പ്രതീക്ഷയിലാണ്. ഇരു ടീമുകളും സമനിലയില്‍ പിരിയുമെന്നാണ് പ്രവചനം.

Story first published: Thursday, January 16, 2020, 12:01 [IST]
Other articles published on Jan 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+