ജയം തുടരാന്‍ ചെന്നൈയിനും ജംഷേദ്പൂരും; പ്ലേ ഓഫ് പ്രതീക്ഷ
ചെന്നൈ: ഐഎസ്എല്‍ ആറാം സീസണിലെ ഒരു മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയും ജംഷേദ്പൂര്‍ എഫ്‌സിയും നേര്‍ക്കുനേര്‍ വരുന്നു. ചെന്നൈയുടെ മൈതാനത്ത് രാത്രി 7.30 നടക്കുന്ന മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. തോല്‍ക്കുന്ന ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിക്കും. ജയിച്ചാല്‍ വരാനിരിക്കുന്ന മത്സരഫലങ്ങളെ അടിസ്ഥാനമാക്കിയാകും പ്ലേ ഓഫിലെത്തുക.
അവസാന രണ്ട് മത്സരങ്ങളും ജയിച്ച ചെന്നൈയിന് ജംഷേദ്പൂരിനെതിരെയും ജയപ്രതീക്ഷയുണ്ട്. 15 പോയന്റുമായി പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് മുന്‍ ചാമ്പ്യന്മാര്‍. കഴിഞ്ഞ അഞ്ച് ഹോം മത്സരങ്ങളിലുമായി ആകെ ഒരു കളി മാത്രമേ ചെന്നൈയിന്‍ തോറ്റിട്ടുള്ളൂ. മോശം എവേ റെക്കോര്‍ഡുള്ള ജംഷേദ്പൂരിനെതിരെ ചെന്നൈയ്ക്ക് ജയസാധ്യതയേറും. ഓവന്‍ കോയിലിന്റെ പരിശീലകമികവില്‍ മുന്നേറുന്ന ചെന്നൈ ആക്രമണത്തിന് പ്രാധാന്യം നല്‍കിയാകും കളിക്കാനിറങ്ങുക.

കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ജയിച്ചതിന്റെ ആവേശത്തിലെത്തുന്ന ജംഷേദ്പൂരും പ്ലേ ഓഫിലെത്താന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ്. തോല്‍വികള്‍ മറിടകന്ന് വിജയവഴിയില്‍ തിരിച്ചെത്തിയതോടെ ടീമിന് മുന്നോട്ടുപോകാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. ചെന്നൈയിന്റെ ആക്രമണത്തെ ചെറുക്കുകയാകും ടീമിന്റെ പ്രധാന വെല്ലുവിളി. പരിക്കും ഫോമില്ലായ്മയും ടീമിന് തിരിച്ചടിയാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications