ഐഎസ്എല്ലില്‍ ചെന്നൈയിന്‍ ഹൈദരാബാദ് മത്സരം; ജയപ്രചവനം ആര്‍ക്ക്
ചെന്നൈ: ഐഎസ്എല്‍ ആറാം സീസണില്‍ ചെന്നൈയിന്‍ ഹൈദരാബാദ് ടീമുകള്‍ ആദ്യമായി നേര്‍ക്കുനേര്‍ വരുന്നു. തിങ്കളാഴ്ച രാത്രി 7.30ന് ചൈന്നൈയുടെ തട്ടകത്തിലാണ് മത്സരം. സീസണില്‍ മോശം പ്രകടനം നടത്തുന്ന രണ്ട് ടീമുകളാണ് ഹൈദരാബാദും ചെന്നൈയും. നാല് കളികള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു സമനില മാത്രം സ്വന്തമായുള്ള ചെന്നൈ 10-ാം സ്ഥാനത്തും ഒരു ജയം നേടിയ ഹൈദരാബാദ് 9-ാം സ്ഥാനത്തുമാണ്.
മികച്ച കളിക്കാരെ ടീമിലെടുത്തിട്ടും ജോണ്‍ ഗ്രിഗറിയുടെ ചെന്നൈ ടീമിന് ഒരു കളി പോലും ജയിക്കാന്‍ കഴിയാത്തതില്‍ ആരാധകര്‍ നിരാശയിലാണ്. അതുകൊണ്ടുതന്നെ ഹൈദരാബാദിനെതിരായ മത്സരം ടീമിന് നിര്‍ണായകവുമാകും. പുതുതായി എത്തിയ കളിക്കാര്‍ ഒത്തിണക്കം കാട്ടാത്തതാണ് ടീമിന്റെ പ്രധാന തലവേദന. ബെംഗളുരുവിനെതിരെ 3-0ത്തിന് തോറ്റശേഷം ഇറങ്ങുന്ന ചെന്നൈ ആത്മവിശ്വാസം തിരിച്ചുപിടിക്കുമെന്നാണ് പ്രതീക്ഷ. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായുള്ള ഇടവേള ടീമിന് ഊര്‍ജം നല്‍കുമെന്നും പരിശീലകന്‍ കണക്കുകൂട്ടുന്നു.

പേരുമാറ്റിയെത്തിയ ഹൈദരാബാദിനും ഇത്തവണ നിലയുറപ്പിക്കാനായിട്ടില്ല. മുന്‍നിര കളിക്കാര്‍ക്ക് പരിക്കേറ്റത് ടീമിന് തിരിച്ചടിയായി. കേരളത്തിനെതിരായ വിജയം മാത്രമാണ് ടീമിന് ആശ്വാസം. പ്രതിരോധത്തില്‍ ആദില്‍ ഖാന്റെ സേവനം ടീമിന് ലഭിക്കില്ല. മാഴ്‌സലീന്യോയുടെ മികവില്‍ മുന്നേറ്റനിര ഗോളിടിച്ചാല്‍ ടീമിന് ജയിച്ചുകയറാം. പ്രതിരോധത്തിലെ ചോര്‍ച്ചയടക്കുക പരിശീലകന് വെല്ലുവിളിയാകും. ഹൈദരാബാദ് ചെന്നൈ മത്സരത്തില്‍ സമനിലയാണ് പ്രവചനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications