Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL; സെമി ഫൈനലിന് തുടക്കമാകുന്നു, ഇന്ന് ചെന്നൈയിന്‍ ഗോവ പോരാട്ടം

മഡ്ഗാവ്: ഐഎസ്എല്‍ ആറാം സീസണിലെ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നു. ആദ്യ സെമിയില്‍ എഫ്‌സി ഗോവയും ചെന്നൈയിനും തമ്മിലാണ് പോരാട്ടം. ചെന്നൈയില്‍ മൈതാനത്ത് നടക്കുന്ന ആദ്യപാദ സെമിയില്‍ മത്സരം തീപാറും. എടികെയും ബെംഗളുരു എഫ്‌സിയും തമ്മിലാണ് രണ്ടാം സെമി. ഞായറാഴ്ച ബെംഗളുരുവിന്റെ മൈതാനത്ത് ആദ്യപാദ മത്സരം നടക്കും. ഇന്ത്യന്‍സമയം രാത്രി 7.30നാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുക.

ഓവന്‍ കോയില്‍ പരിശീലകനായി സ്ഥാനമേറ്റെടുത്തശേഷം അതിഗംഭീരമായ കുതിപ്പ് നടത്തിയ ടീമാണ് ചെന്നൈയിന്‍. രണ്ടുതവണ കിരീടം നേടിയ മുന്‍ ചാമ്പ്യന്മാരുടെ പകിട്ടോടുകൂടിയാണ് ടീം സെമിയില്‍ സ്ഥാനം ഉറപ്പിച്ചതും. സീസണ്‍ തുടക്കത്തില്‍ മങ്ങിപ്പോയ ടീം അവസാന മത്സരങ്ങളില്‍ മികവുകാട്ടി. ക്രിവല്ലാരോ വാല്‍സ്‌കിസ് സഖ്യത്തിന്റെ ഗോളടിമികവ് ടീമിന് തുണയായി. 20 ഗോളുകളും പരസ്പരം 11 അസിസ്റ്റുകളുമാണ് ഇരുവരും നടത്തിയത്. എഫ്‌സി ഗോവയുടെ പ്രതിരോധത്തിന് പിടിപ്പത് പണിയുണ്ടാക്കാന്‍ ഇവര്‍ക്ക് കഴിയും. അനിരുഥ് ഥാപ്പ, ഇഡ്വിന്‍ വാന്‍സ്‌പോള്‍ തുടങ്ങിയവരും ചെന്നൈയിന്‍ നിരയില്‍ മികച്ച കളി പുറത്തെടുത്തു.

islsemichennainfcvsfcgoa

കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ജയിച്ചാണ് ഗോവ സെമിയില്‍ ഇറങ്ങുന്നത്. ലീഗ് മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ ഗോവ കിരീടസാധ്യയുള്ള ടീമാണ്. സീസണ്‍ തുടക്കം മുതല്‍ ഗോവ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. അഹമ്മദ് ജഹോഹ്, ഹ്യൂഗോ ബൗമസ്, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ മധ്യനിരയിലും ഫെറാന്‍ കൊറോമിനാസ് മുന്നേറ്റത്തിലും ഉജ്വലമായ കളിയാണ് കാഴ്ചവെക്കുന്നത്. എഡു ബേദിയ, ജാക്കിചന്ദ് എന്നിവരും ചെന്നൈയിന്‍ പ്രതിരോധത്തിന് ഭീഷണിയാകും. സീസണ്‍ മുഴവന്‍ സ്ഥിരതയോടെ കളിക്കുന്ന ഗോവയ്ക്ക് തന്നെയാണ് മത്സരത്തില്‍ ജയസാധ്യത.

Story first published: Saturday, February 29, 2020, 8:54 [IST]
Other articles published on Feb 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+