ഐഎസ്എല്‍; ജയം തുടരാന്‍ ചെന്നൈയിന്‍, എതിരാളി കരുത്തര്‍
ചെന്നൈ: ഐഎസ്എല്‍ ആറാം സീസണിലെ മോശം തുടക്കത്തിനുശേഷം താളം വീണ്ടെടുത്തുകഴിഞ്ഞ ചെന്നൈയിന്‍ എഫ്‌സി ബോക്‌സിങ് ഡേയില്‍ ഗോവയ്‌ക്കെതിരെ ഇറങ്ങുന്നു. ചെന്നൈയില്‍ രാത്രി 7.30നാണ് മത്സരം. അവസാന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ നേടിയ വമ്പന്‍ ജയം നല്‍കിയ ആത്മവിശ്വാസവുമായാണ് ചെന്നൈ പോയന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഗോവയെ നേരിടാന്‍ ഒരുങ്ങുന്നത്.
അവസാന നാല് മത്സരങ്ങളില്‍ രണ്ട് ജയവും രണ്ട് സമനിലയുമാണ് ചെന്നൈയുടേത്. പുതിയ പരിശീലകന്‍ ഓവന്‍ കോയില്‍ എത്തിയശേഷം ടീം മെച്ചപ്പെട്ടുകഴിഞ്ഞു. അതുകൊണ്ടുതന്നെ ഗോവയ്‌ക്കെതിരായ മത്സരത്തില്‍ അനായാസ ജയം നേടാമെന്നാണ് ടീമിന്റെ പ്രതീക്ഷ. നിലവില്‍ എട്ടാം സ്ഥാനത്തുള്ള ചെന്നൈയെ ജയം ആറാം സ്ഥാനത്തേക്കുയര്‍ത്തും. നെറിജസ് വാല്‍സ്‌കിസ് ഗോളടി തുടരുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ നാലു കളികളില്‍ നിന്നും വാല്‍സ്‌കിസ് അഞ്ച് ഗോളുകള്‍ നേടിക്കഴിഞ്ഞു.

ഒടുവിലത്തെ മൂന്ന് കളികളിലും ജയിച്ചാണ് ഗോവയുടെ വരവ്. കളി ചെന്നൈയുടെ തട്ടകത്തിലായാലും ഗോവ ജയം ഉറപ്പിക്കുന്നു. ഫെറാന്‍ കൊറോമിനാസ്, ഹ്യൂഗോ ബൊമസ് എന്നിവര്‍ സീസണിലും മികവുകാട്ടുന്നു. അതേസമയം, ഗോവയുടെ ആക്രമണത്തെ നേരിടാന്‍ ചെന്നൈ പ്രതിരോധം കരുത്തുറ്റതാണ്. പരിക്കില്‍നിന്നും മടങ്ങിവന്നശേഷം കൊറാമിനാസ് ഫോം വീണ്ടെടുത്തിട്ടുണ്ട്. ആറുഗോളുകള്‍ ഇത്തവണ നേടിക്കഴിഞ്ഞു. അട്ടിമറികളൊന്നും നടന്നില്ലെങ്കില്‍ ഗോവ അനായാസം ജയിക്കുമെന്നാണ് പ്രവചനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications