Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിനീതും ഹാളി ചരണും ചെന്നൈ ടീമിലെത്തി; ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായേക്കും

കൊച്ചി: ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളിക്കാരായ സികെ വിനീതും ഹാളിചരണ്‍ നര്‍സാരിയും ചെന്നൈയിന്‍ എഫ്‌സിയില്‍ ചേര്‍ന്നു. ലോണ്‍ അടിസ്ഥാനത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് കളിക്കാരെ കൈമാറിയത്. ഈ സീസണ്‍ അവസാനം വരെയാണ് കളിക്കാരുടെ ലോണ്‍ കരാര്‍. സീസണില്‍ മോശം ഫോമില്‍ തുടരുന്ന ടീമുകളാണ് ചെന്നൈയിനും ബ്ലാസ്‌റ്റേഴ്‌സും.

ചെന്നൈയിന്‍ ടീമിലെ യുവതാരം ബോറിങ്ഡാവോ ബോഡോയെ ബ്ലാസ്‌റ്റേഴ്‌സിലുമെത്തിച്ചിട്ടുണ്ട്. ബോഡോയുടെ കൈമാറ്റം സ്ഥിരമായുള്ളതാണ്. വിനീതിന്റെയും ഹാളിചരണിന്റേയും വരവ് ടീമിന് ഗുണം ചെയ്യുമെന്ന് ചെന്നൈയിന്‍ പരിശീലകന്‍ ജോണ്‍ ഗ്രിഗറി പറഞ്ഞു. ഇരുവരും പരിചയസമ്പന്നരാണ്. സീസണില്‍ മുന്നേറ്റം നടത്തുകയാണ് ടീമിന്റെ ലക്ഷ്യം. സൂപ്പര്‍കപ്പില്‍ തിളങ്ങി ആരാധകരുടെ പിന്തുണ വീണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

vineeth

ചെന്നൈയിന്‍ ടീമിനായി നന്നായി കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ഹാളിചരണ്‍ പ്രകടിപ്പിച്ചു. ഐഎസ്എല്ലില്‍ ഒട്ടേറെ നേട്ടങ്ങളുണ്ടാക്കിയ ക്ലബ്ബാണിത്. എന്റെ ഒട്ടേറെ സുഹൃത്തുക്കള്‍ ടീമിലുള്ളതിനാല്‍ ഒത്തിണങ്ങാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. തന്റെ കഴിവിന്റെ പരമാവധി ടീമിനായി പുറത്തെടുക്കുമെന്നും താരം പറഞ്ഞു. ക്ലബ്ബുകളുടെ എഎഫ്‌സി കപ്പില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്ന ചെന്നൈയ്ക്ക് ഏറെ വെല്ലുവിളികളാണ് മുന്നിലുള്ളത്.

പുതിയ പരിശീലകന് കീഴിലാണ് ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ അവസാന മത്സരങ്ങള്‍ക്കിറങ്ങുന്നത്. 12 കളികളില്‍ ഒരേയൊരു ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്സ് പ്ലേഓഫില്‍ എത്തില്ലെന്ന് ഏറെക്കുറെ ഉറപ്പാണെങ്കിലും ആരാധകരെ തിരികെ എത്തിക്കുകയാകും പരിശീലകന്‍ നെലോ വിന്‍ഗാഡയുടെ ദൗത്യം. ആദ്യ ആറുസ്ഥാനങ്ങളിലൊന്നിലെത്തിക്കാന്‍ കഴിഞ്ഞാല്‍ പരിശീലകനെ സംബന്ധിച്ച് വലിയ നേട്ടമാകും അതെന്നുറപ്പാണ്.

Story first published: Friday, January 25, 2019, 12:15 [IST]
Other articles published on Jan 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+