വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചെന്നൈയിന്‍ എഫ്‌സിയുടെ പരിശീലകന്‍ ജോണ്‍ ഗ്രിഗറി സ്ഥാനമൊഴിഞ്ഞു

ചെന്നൈ: ഐഎസ്എല്‍ ആറാം സീസണിലും മോശം തുടക്കം ലഭിച്ചതിനെ തുടര്‍ന്ന് ചെന്നൈയിന്‍ എഫ്‌സിയുടെ പരിശീലകന്‍ ജോണ്‍ ഗ്രിഗറി സ്ഥാനമൊഴിഞ്ഞു. ഒരു തവണ ടീമിനെ ചാമ്പ്യന്മാരാക്കിയ ഗ്രിഗറിക്ക് കഴിഞ്ഞ സീസണ്‍ മുതല്‍ തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്തായിരുന്ന ചെന്നൈയിന്‍ ഇത്തവണയും മോശം പ്രകടനം നടത്തിയതോടെയാണ് സ്വന്തം താത്പര്യപ്രകാരം ഗ്രിഗറി ടീം വിടാന്‍ തീരുമാനിച്ചത്.

ഗ്രിഗറിയുടെ സേവനത്തിന് ക്ലബ്ബ് നന്ദിയറിയിച്ചു. ടീമിനെ ഏറ്റവും മികവുറ്റ രീതിയില്‍ നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എഎഫ്‌സിക്ക് ടീമിന് യോഗ്യത നേടിക്കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചു. 2019ല്‍ സൂപ്പര്‍ കപ്പിന്റെ ഫൈനലിലുമെത്തിച്ചു. ജോണ്‍ ഗ്രിഗറിക്ക് എല്ലാവിധ നന്ദിയും അറിയിക്കുന്നതായും നല്ല ഭാവിക്കായി ആശംസിക്കുന്നതായും ക്ലബ്ബിന്റെ ഒദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

johngregory

<strong>അവിശ്വസനീയ യോര്‍ക്കറുകള്‍, സ്ലോ ബോളുകളും ഉഗ്രന്‍... ഇന്ത്യന്‍ പേസറെ വാഴ്ത്തി മലിങ്ക</strong> അവിശ്വസനീയ യോര്‍ക്കറുകള്‍, സ്ലോ ബോളുകളും ഉഗ്രന്‍... ഇന്ത്യന്‍ പേസറെ വാഴ്ത്തി മലിങ്ക

ചെന്നൈയിന്‍ 2017-18 സീസണില്‍ കിരീടം നേടിയപ്പോള്‍ ജോണ്‍ ഗ്രിഗറിയായിരുന്നു പരിശീലകന്‍. എന്നാല്‍, തൊട്ടടുത്തവര്‍ഷം ടീം ഏറ്റവും അവസാന സ്ഥാനത്തായി. ഇത്തവണയും കാര്യങ്ങള്‍ ടീമിന് അനുകൂലമല്ല. ബെംഗളുരു എഫ്‌സിയുമായി 3-0 എന്ന സ്‌കോറിന് തോറ്റപ്പോള്‍ തന്നെ ടീം വിടുന്ന കാര്യത്തില്‍ ഗ്രിഗറി സൂചന നല്‍കിയിരുന്നു. പുതിയ പരിശീലകനെത്തുന്നോടെ ടീമിന് മുന്നോട്ടുപോകാനാകുമെന്നാണ് ക്ലബ്ബിന്റെ പ്രതീക്ഷ.

Story first published: Saturday, November 30, 2019, 11:01 [IST]
Other articles published on Nov 30, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X