Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കിരീടം നിലനിര്‍ത്താന്‍ ചെന്നൈയിന്‍ എഫ് സി

നിലവിലെ ചാമ്പ്യന്‍മാര്‍ എന്നതാണ് ചെന്നൈയിന്‍ എഫ് സിയുടെ ആത്മബലം. ഐ എസ് എല്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം എന്ന ഖ്യാതി ചെന്നൈ പടയുടെ മുഖ്യ ലക്ഷ്യം. ചെന്നൈയിന്‍ എഫ് സിയെ കുറിച്ച് ഒറ്റനോട്ടത്തില്‍.

chennaiyinfc

ഹോം ഗ്രൗണ്ട് : ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, ചെന്നൈ

സീറ്റിംഗ് കപ്പാസിറ്റി : 45,000

ഉടമകള്‍ : ബോളിവുഡ് താരം അഭിഷേക് ബച്ചന്‍, ക്രിക്കറ്റ് താരം എം എസ് ധോണി, വിറ്റാ ദനി

കോച്ച് : മാര്‍ക്കോ മെറ്റരാസി (ഇറ്റലി)

അസി. കോച്ച് : ഫ്രാങ്കോ പാഷ്‌ക്വിലേറ്റി (ഇറ്റലി)

സയ്യിദ് സബീര്‍ പാഷ (ഇന്ത്യ)

ഗോള്‍ കീപ്പിംഗ് കോച്ച് :
ഫ്രാന്‍സിസ്‌കോ ഫ്രാന്‍സെസ് (ഇറ്റലി)

മാര്‍ക്വൂ താരം : ജോണ്‍ ആര്‍നെ റീസെ (നോര്‍വെ)

ടീമംഗങ്ങള്‍

ഗോള്‍ കീപ്പര്‍മാര്‍ - കരണ്‍ജിത് സിംഗ്, പവന്‍ കുമാര്‍ (ഇന്ത്യ). ദുവൈന കര്‍ (ജമൈക്ക).

ഡിഫന്‍സ് - നല്ലപ്പന്‍ മോഹന്‍രാജ്, അഭിഷേക് ദാസ്, പ്രസൂണ്‍ജിത് ചക്രബര്‍ത്തി, ധനചന്ദ്ര സിംഗ്, മെഹ്‌റാജുദ്ദീന്‍ വദു, ജെറി ലാലിന്‍സുല, (ഇന്ത്യ), ബെര്‍ണാഡ് മെന്‍ഡി (ഫ്രാന്‍സ്), ജോണ്‍ ആര്‍നെ റീസെ (നോര്‍വെ), എലി സാബിയ, എഡര്‍ മൊന്റേരിയോ ഫെര്‍ണാണ്ടസ് (ബ്രസീല്‍).

മിഡ്ഫീല്‍ഡ് - ബാല്‍ജിത് സാഹ്‌നി, അനിരുദ്ധ് താപ്പ, ബോറിന്‍ഗഡോ ബോറോ, ഹര്‍മന്‍ജോത് കാബ്‌റ, തോയ് സിംഗ്, ധനപാല്‍ ഗണേഷ്, സിയാം ഹാങ്കല്‍, സക്കീര്‍ മുണ്ടമ്പ്ര (ഇന്ത്യ), ഹാന്‍സ് മല്‍ഡര്‍ (നെതര്‍ലാന്‍ഡ്), മാനുവല്‍ ബ്ലാസി, റാഫേല്‍ അഗസ്റ്റോ (ബ്രസീല്‍).

ഫോര്‍വേഡ് - ബേദേസോര്‍ സിംഗ്, ഡാനിയേല്‍ ലാലിന്‍പുയ, ജെജെ ലാല്‍പെഗുല, ജയേഷ് റാണ, ഉത്തംരാജ്, (ഇന്ത്യ), ഡേവിഡ് സുസി, മൗറിസിയോ പെല്‍സോ (ഇറ്റലി), ഡുഡു ഒമെഗ്‌ബെമി (നൈജീരിയ).

സീസണ്‍ 2014 - സെമിഫൈനല്‍

ലീഗ് റൗണ്ടിലെ 14 മത്സരങ്ങളില്‍ ആറ് ജയം, അഞ്ച് സമനില, മൂന്ന് തോല്‍വി. സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് പരാജയം. എട്ട് ഗോള്‍ നേടിയ ബ്രസീലിയന്‍ എലാനോ ബ്ലൂമര്‍ ടോപ് സ്‌കോറര്‍.

സീസണ്‍ 2015 - ജേതാക്കള്‍

ലീഗ് റൗണ്ടിലെ 14 മത്സരങ്ങളില്‍ ഏഴ് ജയം, ഒരു സമനില, ആറ് തോല്‍വി. സെമിയില്‍ വിജയം അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്കെതിരെ. ഫൈനലില്‍ എഫ് സി ഗോവയെ പരാജയപ്പെടുത്തി (3-2). 13 ഗോള്‍ നേടിയ സ്റ്റീവന്‍ മെന്‍ഡോസ ടോപ് സ്‌കോറര്‍.

പ്രീ-സീസണ്‍ -2016

ഇറ്റലിയിലെ പെറുജിയയില്‍ നാലാഴ്ചയോളം നീണ്ട പരിശീലനം. ഇറ്റലിയിലെ ലോവര്‍ ഡിവിഷന്‍ ലീഗിലെ ടീമുകളുമായി സന്നാഹ മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ എഎസ്ഡി ടോറഗോനയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കും രണ്ടാം മത്സരത്തില്‍ പോളോ റോസി അക്കാദമിയെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കും മൂന്നാം മത്സരത്തില്‍ എഎസ്ഡി ഗുലാഡോ ഗാസ്‌കാസ്റ്റല്‍ഡയെ എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തി.

ഒക്‌ടോബര്‍ രണ്ടിന് കൊല്‍ക്കത്തയില്‍ അത്‌ലറ്റിക്കോക്കെതിരെയാണ് ആദ്യ മത്സരം.

Story first published: Friday, September 30, 2016, 9:40 [IST]
Other articles published on Sep 30, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+