Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എഎഫ്‌സി കപ്പ്; ജയിച്ചിട്ടും ചെന്നൈയിന്‍ എഫ്‌സി പുറത്ത്

കാഠ്മണ്ഠു: എഎഫ്‌സി കപ്പ് ടൂര്‍ണമെന്റില്‍ ഐഎസ്എല്‍ ടീം ചെന്നൈയിന്‍ എഫ്‌സി പുറത്തായി. ഗ്രൂപ്പി ഇ യിലെ അവസാന മത്സരത്തില്‍ നേപ്പാള്‍ ടീം മനാംഗ് മര്‍ഷ്യാഗ്ഡിയെ 3-2 എന്ന സ്‌കോറിന് ചെന്നൈയിന്‍ തോല്‍പ്പിച്ചെങ്കിലും നോക്കൗട്ട് റൗണ്ടില്‍ ഇടം പിടിക്കാനായില്ല. ഇതേ ഗ്രൂപ്പില്‍നിന്നും ബംഗ്ലാദേശ് ടീം അബഹാനി ലിമിറ്റഡ് ധാക്ക മറ്റൊരു ഇന്ത്യന്‍ ടീമായ മിനര്‍വ പഞ്ചാബിനെ ഒരു ഗോളിന് തോല്‍പ്പിച്ച് അടുത്ത റൗണ്ടില്‍ ഇടംനേടി.

chennaiyin-fc

ചെന്നൈയ്ക്കുവേണ്ടി മുഹമ്മദ് റാഫി ഇരട്ടഗോള്‍ നേടി. 53, 88 മിനിറ്റുകളിലായിരുന്നു റാഫിയുടെ ഗോള്‍. ഇലി സാബിയ(66)യുടെ വകയാണ് മറ്റൊരു ഗോള്‍. അഫീസ് ഒലവാലെ(71, 79) മിനിറ്റുകളില്‍ മനാംഗ് ടീമിനായും ഗോള്‍ സ്വന്തമാക്കി. മത്സരത്തില്‍ പന്തടക്കത്തിലും മുന്നേറ്റത്തിലും ചെന്നൈയിന്‍ ആധിപത്യം പുലര്‍ത്തി. ജയം നേടാനായെങ്കിലും നോക്കൗട്ടില്‍ കടക്കാനാകാത്തത് ടീമിന് തിരിച്ചടിയായി.

മിനര്‍വ പഞ്ചാബ് അവസാന സെക്കന്റില്‍ വഴങ്ങിയ ഗോളാണ് ചെന്നൈയുടെ വഴിയടച്ചത്. മാസി സെയ്ഗാനി(90+3) അബഹാനിക്കുവേണ്ടി വിജയഗോള്‍ നേടി. ജയം ലക്ഷ്യമാക്കിയിറങ്ങിയ മിനര്‍വയ്ക്ക് മേധാവിത്വം കാട്ടാനായെങ്കിലും ഗോള്‍ നേടാനായില്ല. മിനര്‍വയുടെ മുന്നേറ്റങ്ങളുടെ മുനയൊടിച്ച അബഹാനി നിര്‍ണായക ഗോള്‍നേടി അടുത്ത റൗണ്ട് ഉറപ്പിക്കുകയും ചെയ്തു.

Story first published: Thursday, June 27, 2019, 9:42 [IST]
Other articles published on Jun 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+