എഎഫ്‌സി കപ്പ്; ചെന്നൈയിന്‍ എഫ്‌സിയെ സമനിലയില്‍ കുരുക്കി കൊളംബൊ
കൊളംബൊ: എഎഫ്‌സി കപ്പ് പ്ലേ ഓഫ് ആദ്യപാദത്തില്‍ ഐഎസ്എല്‍ ടീം ചെന്നൈയിന്‍ എഫ്‌സിക്ക് സമനില. കൊളംബൊ എഫ്‌സിയാണ് ചെന്നൈയെ സമനിലയില്‍ കുരുക്കിയത്. കൊളംബൊയില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍മാത്രം പിറന്നില്ല. കഴിഞ്ഞ സീസണില്‍ ഐഎസ്എല്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ ആദ്യമായാണ് എഎഫ്‌സിയില്‍ കളിക്കുന്നത്.

രണ്ട് ടീമുകളും ഒട്ടേറെ ഗോളവസരങ്ങള്‍ നഷ്ടപ്പെടുത്തി. ചെന്നൈയിന്‍ എഫ്‌സിയാണ് ആദ്യ അവസരം നഷ്ടമാക്കിയത്. ഫ്രാന്‍സിസ് മറിച്ചു നല്‍കിയ പന്തില്‍ ജെജെയുടെ തകര്‍പ്പന്‍ ഷോട്ട് പുറത്തേക്കുപോയി. കടുത്ത ചൂടിനെ തുടര്‍ന്ന് മത്സരം അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ റഫറി ബ്രേക്ക് അനുവദിച്ചിരുന്നു. ബ്രേക്കിന് ശേഷവും ചെന്നൈ ടീം ഗോളവസരങ്ങള്‍ നഷ്ടമാക്കി.
ആദ്യ പകുതിക്കുശേഷം കളി വിരസമായാണ് മുന്നോട്ടുനിങ്ങിയത്. രണ്ടു ടീമുകളും മോശം പാസുകളും നിലവാരമില്ലാത്ത ഫുട്‌ബോളും കാഴ്ചവെച്ചു. ഇതിനിടെ ചെന്നൈ രണ്ട് സുവര്‍ണാവസരങ്ങള്‍ നഷ്ടമാക്കുകയും ചെയ്തു. മലയാളി താരം സികെ വിനീത് അവസാന പതിനഞ്ച് മിനിറ്റ് കളത്തിലിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. പ്ലേ ഓഫ് രണ്ടാംപാദമത്സരം മാര്‍ച്ച് 13ന് അഹമ്മദാബാദില്‍വെച്ചുനടക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications