For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: നാലടി, ഗോവയുടെ കഥ കഴിഞ്ഞു... ഫൈനല്‍ ഉറപ്പാക്കി ചെന്നൈ (4-1)

രണ്ടാം പകുതിയിലാണ് ചെന്നൈ നാലു ഗോളുകളും നേടിയത്

1
2059840

ചെന്നൈ: ഐഎസ്എല്ലില്‍ ഉജ്ജ്വല പ്രകടനത്തിലൂടെ കിരീട ഫേവറിറ്റുകളായി മാറിയ എഫ്‌സി ഗോവയ്ക്കു ആദ്യപാദ സെമിയില്‍ ഞെട്ടിക്കുന്ന തോല്‍വി. സ്വന്തം മൈതാനത്തു നടന്ന ആവേശകരമായ പോരാട്ടത്തില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു ഗോവയെ മുന്‍ ചാംപ്യന്മാരായ ചെന്നൈയ്ന്‍ എഫ്‌സി സ്തബ്ധരാക്കി. ഈ വിജയത്തോടെ ചെന്നൈ ഫൈനല്‍ ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു. രണ്ടാം പാദത്തില്‍ ഇനി അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഗോവയ്ക്കു ഫൈനല്‍ പ്രതീക്ഷയുള്ളൂ.

1

പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത് സെമിയിലേക്കു കുതിച്ച ഗോവയെ വിറപ്പിക്കുന്ന കളിയാണ് ചെന്നൈ പുറത്തെടുത്തത്. കളിയിലുടനീളം ആധിപത്യം പുലര്‍ത്തുകയും ഗോളവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുകയും ചെയ്ത ചെന്നൈ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. രണ്ടാം പകുതിയില്‍ ഗോവയ്ക്കുമേല്‍ ചെന്നൈയുടെ നീലപ്പട കത്തിക്കയറുകയായിരുന്നു. നായകന്‍ ലൂസിയാന്‍ ഗൊയാന്‍ (54ാം മിനിറ്റ്), അനിരുദ്ധ് ഥാപ്പ (61), ഏലി സാബിയ (77), ലാലിയന്‍സുവാല ചാങ്‌തെ (79) എന്നിവരാണ് ചെന്നൈയുടെ സ്‌കോറര്‍മാര്‍. ഗോവയുടെ ആശ്വാസഗോള്‍ 85ാം മിനിറ്റില്‍ സേവിയര്‍ ഗാമയുടെ വകയായിരുന്നു.

കളിയുടെ ആദ്യപകുതിയില്‍ പാസിങിലും ബോള്‍ പൊസെഷനിലും ഒരു പടി മുന്നില്‍ നിന്ന ടീം ഗോവയായിരുന്നു. എന്നാല്‍ കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിച്ചത് ചെന്നൈയായിരുന്നു. ഗോവന്‍ ഗോളി നവാസിന്റെ ചില മികച്ച സേവുകളും ഇടപെടലുകളുമാണ് ആദ്യ പകുതിയില്‍ ചെന്നൈയെ ലീഡ് നേടുന്നതില്‍ നിന്നു തടഞ്ഞുനിര്‍ത്തിയത്. 16ാം മിനിറ്റില്‍ ക്രിവെല്ലാറോയിലൂടെ ചെന്നൈ അക്കൗണ്ട് തുറക്കേണ്ടതായിരുന്നു. എന്നാല്‍ ക്രിവെല്ലാറോയുടെ തകര്‍പ്പനൊരു ക്ലോസ്‌റേഞ്ച് ഷോട്ട് ഗോളി വലതു വശത്തേക്ക് ഡൈവ് ചെയ്ത് തട്ടിയകറ്റി. തുടര്‍ന്നും ചില ഗോളവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ ചെന്നൈയ്ക്കായെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.

2

രണ്ടാംപകുതിയില്‍ ചെന്നൈയുടെ ഗോള്‍ വര്‍ഷം തന്നെയാണ് കണ്ടത്. 54ാം മിനിറ്റില്‍ ഗൊയാനാണ് ചെന്നൈയുടെ ഗോള്‍വേട്ടയ്ക്കു തിരികൊളുത്തിയത്. ക്രിവെല്ലാറോയുടെ തകര്‍പ്പനൊരു ഫ്രീകിക്ക് ബോക്‌സിനുള്ളില്‍ വച്ച് ഉയര്‍ന്നു ചാടിയ ഗൊയാന്‍ ഹെഡ്ഡറിലൂടെ ഒഴിഞ്ഞ വലയിലേക്കു വഴി തിരിച്ചുവിടുകയായിരുന്നു. ഈ ഗോളിന്റെ ഞെട്ടല്‍ മാറും മുമ്പ് ഏഴു മിനിറ്റിനുള്ളില്‍ ഥാപ്പ സ്‌കോര്‍ 2-0 ആക്കി. ബോക്‌സിനു തൊട്ടരികില്‍ വച്ച് ഥാപ്പ തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് വലയില്‍ തുളഞ്ഞു കയറുമ്പോള്‍ ഡൈന് ചെയ്ത ഗോളി നവാസിന് തൊടാന്‍ പോലുമായില്ല.

3

77ാം മിനിറ്റില്‍ സാബിയയിലൂടെ ചെന്നൈ ലീഡുയര്‍ത്തി. ജെറി ഇടതു വിങില്‍ നിന്നും ബോക്‌സിനു കുറുകെ അളന്നു മുറിച്ചു നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ഗോവയ്ക്കു പിഴച്ചപ്പോള്‍ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ പന്ത് വലയിലേക്ക് തട്ടിയിടുക മാത്രമേ സാബിയക്കു ചെയ്യേണ്ടിയിരുന്നുള്ളൂ. രണ്ടു മിനിറ്റിനുള്ളില്‍ ചെന്നൈ സ്‌കോര്‍ 4-0 ആക്കി ഉയര്‍ത്തി. മൂന്നാം ഗോള്‍ വന്ന അതേ ആംഗിളില്‍ നിന്നായിരുന്നു ഈ ഗോളും. ഇടതു വിങിലൂടെയുള്ള നീക്കത്തിനൊടുവില്‍ ചാങ്‌തെ വലയിലേക്കു തൊടുത്തത്. 85ാം മിനിറ്റില്‍ ഗാമ ഗോവയുടെ ആശ്വാസ ഗോള്‍ മടക്കി. ജാഹുവിന്റെ ലോങ് ബോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ഗൊയാനു പിഴച്ചപ്പോള്‍ ഗാമ വലയിലേക്ക് പന്ത് പ്ലെയ്‌സ് ചെയ്യുകയായിരുന്നു.

Story first published: Saturday, February 29, 2020, 21:33 [IST]
Other articles published on Feb 29, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+