Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ കപ്പ്; അത്‌ലറ്റിക്കോയെ തോല്‍പ്പിച്ച് ചെന്നൈയിന്‍ എഫ്‌സി ഫൈനലില്‍

ഭുവനേശ്വര്‍: സൂപ്പര്‍ കപ്പ് രണ്ടാം സെമിയില്‍ അത്‌ലറ്റിക്കോ കൊല്‍ക്കത്തയെ തോല്‍പ്പിച്ച് ചെന്നൈയന്‍ എഫ്‌സി ഫൈനലില്‍ കടന്നു. ഐഎസ്എല്‍ ടീമുകളുടെ സെമിയില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെന്നൈ ടീമിന്റെ വിജയം. ഫൈനലില്‍ എഫ്‌സി ഗോവയെ ചെന്നൈ നേരിടും. ഐഎസ്എല്ലില്‍ പിറകിലായിപ്പോയ ചെന്നൈയുടെ മികച്ച തിരിച്ചുവരവ് കൂടിയായി ഇത്.

chennaiyin

ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മലയാളി താരം സികെ വിനീതും അനിരുദ്ധ് ഥാപ്പയുമായി ചെന്നൈയ്ക്കായി ഗോളുകള്‍ നേടിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷം 50-ാം മിനിറ്റിലായിരുന്നു വിനീതിന്റെ ഗോള്‍. അനിരുദ്ധ് ഥാപ്പയുടെ ക്രോസില്‍ വിനീത് ഹെഡ്ഡറിലൂടെ ഗോള്‍ നേടി. 58-ാം മിനിറ്റില്‍ അനിരുദ്ധ് ടീമിന്റെ ലീഡുയര്‍ത്തിയ ഗോളും സ്വന്തമാക്കി.

ഐഎസ്എല്‍ റണ്ണറപ്പുകളായ ഗോവയ്‌ക്കെതിരെ ജയിച്ചുകയറുക ചെന്നൈയ്ക്ക് എളുപ്പമാകില്ല. മികച്ച ടീമിനെയാണ് സൂപ്പര്‍കപ്പിലും ഗോവ അണിനിരത്തുന്നത്. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയെ തോല്‍പ്പിച്ചാണ് ഗോവയുടെ വരവ്. ഗോളടിവീരന്‍ കൊറാമിനാസിന്റെ ഫോമും ഫൈനലില്‍ ഗോവയ്ക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നു.

Story first published: Thursday, April 11, 2019, 11:54 [IST]
Other articles published on Apr 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+