ചാംപ്യന്‍മാരുടെ കാത്തിരിപ്പ് നീളുന്നു, നാലാമങ്കത്തിലും ജയം നേടാനാവാതെ ചെന്നൈ... സമനില മാത്രം

ദില്ലി: ഐഎസ്എല്ലിന്റെ ഈ സീസണിലെ ആദ്യ ജയത്തിനു വേണ്ടി നിലവിലെ ചാംപ്യന്മാരായ ചെന്നൈയ്ന്‍ എഫ്‌സിയുടെ കാത്തിരിപ്പ് നീളുന്നു. ആവേശകരമായ എവേ മല്‍സരത്തില്‍ ഡല്‍ഹി ഡൈനാമോസുമായി ചെന്നൈ ഗോള്‍രഹിത സമനില കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. സീസണില്‍ കളിച്ച നാലു മല്‍സരങ്ങളിലും ചെന്നൈക്കു ജയിക്കാനായിട്ടില്ല. ആദ്യ മൂന്നു മല്‍സരങ്ങളിലും പരാജയപ്പെട്ട ചാംപ്യന്‍മാര്‍ക്ക് ഡല്‍ഹിക്കെതിരേ തോല്‍വി നേരിട്ടില്ലെന്നതില്‍ ആശ്വസിക്കാം.
മികച്ച പ്രകടനമാണ് കളിയിലുടനീളം ചെന്നൈ കാഴ്ചവച്ചത്. ജയത്തിനു വേണ്ടി അവര്‍ കൈയ്‌മെയ് മറന്ന് പൊരുതിയെങ്കിലും ഡല്‍ഹി ഗോള്‍കീപ്പര്‍ ഡൊറാണ്‍സോറോയെ കീഴ്‌പ്പെടുത്താനായില്ല. ഗോളെന്നുറച്ച ചെന്നൈയുടെ നിരവധി ശ്രമങ്ങളാണ് അദ്ദേഹം വിഫലമാക്കിയത്. ഹീറോ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയതും ഡൊറോണ്‍സോറോ തന്നെയാണ്. കളിയുടക്കം തുടക്കം മുതല്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ഡൊറോണ്‍സോറോടെയാണ് ഈ സമനിലയ്ക്ക് ഡല്‍ഹി കടപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ ചുരുങ്ങിയത് നാലു ഗോളുകള്‍ക്കെങ്കിലും ഡല്‍ഹി പരാജയപ്പെടുമായിരുന്നു. രണ്ടാം മിനിറ്റില്‍ തന്നെ ആദ്യ സേവ് നടത്തിയ ഡൊറോണ്‍സോറോ പിന്നീട് ചെന്നൈയുടെ വില്ലനായി ഡല്‍ഹി ഗോള്‍മുഖത്ത് പറന്ന് സേവുകള്‍ നടത്തുകയായിരുന്നു.
ഈ മല്‍സരത്തില്‍ നേടിയ സമനിലയോടെ ലഭിച്ച ഒരോയൊരു പോയിന്റ് മാത്രമാണ് ചെന്നൈയുടെ അക്കൗണ്ടിലുള്ളത്. 10 ടീമുകളുടെ ലീഗില്‍ നിലവില്‍ ഒമ്പതാംസ്ഥാനത്താണ് ചാംപ്യന്‍മാര്‍. ചെന്നൈയെക്കൂടാതെ ഒരു പോയിന്റ് തന്നെ നേടി പൂനെ സിറ്റിയാണ് അവസാന സ്ഥാനത്തുള്ളത്. ഈ സീസണില്‍ ഒരു മല്‍സരം പോലും ജയിച്ചിട്ടില്ലാത്ത മൂന്നു ടീമുകളിലൊന്ന് കൂടിയാണ് ചെന്നൈ. ഡല്‍ഹി, പൂനെ എന്നിവരാണ് മറ്റു ടീമുകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications