For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍: ജയം, സൂപ്പര്‍ മച്ചാന്‍സ് വീണ്ടും തലപ്പത്ത്... ചാംപ്യന്‍മാരുടെ വഴിയടയുന്നു

ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ചെന്നൈയുടെ വിജയം

By Manu

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ഇത്തവണ കിരീടം നിലനിര്‍ത്തുകയെന്ന എടിക്കെയുടെ മോഹം പൊലിയുന്നു. തോല്‍വികളില്‍ നിന്നു തോല്‍വികളിലേക്ക് കൊല്‍ക്കത്ത കൂപ്പുകുത്തുകയാണ്. മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയോട് എടിക്കെ 1-2ന്റെ പരാജയമേറ്റുവാങ്ങി. സീസണില്‍ കൊല്‍ക്കത്തയ്ക്കു നേരിടുന്ന അഞ്ചാമത്തെ പരാജയമാണിത്.

1

ഒന്നാംപകുതിയില്‍ ഒരു ഗോളിന് ലീഡ് ചെയ്ത ശേഷമാണ് രണ്ടാംപകുതിയില്‍ രണ്ടു ഗോളുകള്‍ വാങ്ങി കൊല്‍ക്കത്ത വീണ്ടുമൊരു തോല്‍വിയിലേക്കു വീണത്. 44ാം മിനിറ്റില്‍ മാര്‍ട്ടിന്‍ പാറ്റേഴ്‌സന്റെ ഗോളിലാണ് എടിക്കെ മല്‍സരത്തില്‍ ലീഡ് സ്വന്തമാക്കിയത്. ഇടതുമൂലയില്‍ നിന്നും ജയേഷ് റാണെ ബോക്‌സിനു കുറുകെ നല്‍കിയ മനോഹരമായ ക്രോസ് ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ പാറ്റേഴ്‌സന്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

2

52ാം മിനിറ്റില്‍ ചെന്നൈ സമനില പിടിച്ചുവാങ്ങി. മെയ്ല്‍സണ്‍ ആല്‍വസ് ബരേരോയുടെ വകയായിരുന്നു ഗോള്‍. അനിരുദ്ധ് ഥാപ്പയുടെ കോര്‍ണര്‍ കിക്ക് ഹെഡ്ഡറിലൂടെയാണ് മെയ്ല്‍സണ്‍ വലയ്ക്കുള്ളിലാക്കിയത്. 64ാം മിനിറ്റില്‍ ഇന്ത്യന്‍ സ്‌ട്രൈക്കര്‍ ജെജെ ലാല്‍പെഖ്‌ലുവ ചെന്നൈയുടെ വിജയഗോള്‍ കണ്ടെത്തി. തുടര്‍ന്നും ലീഡുയര്‍ത്താന്‍ ചെന്നൈക്കു ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഈ വിജയത്തോടെ പൂനെ സിറ്റിയെ പിന്തള്ളി ചെന്നൈ വീണ്ടും പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്കു കയറി. ചെന്നൈക്കു 23ഉം പൂനെയ്ക്ക് 22ഉം പോയിന്റാണുള്ളത്. അതേസമയം, 11 മല്‍സരങ്ങളില്‍ നിന്നു 12 പോയിന്റ് മാത്രമുള്ള എടിക്കെ എട്ടാംസ്ഥാനത്തു തുടരുകയാണ്.

Story first published: Thursday, January 25, 2018, 22:11 [IST]
Other articles published on Jan 25, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+