Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പരിശീലകനെ എത്തിച്ച് ചെന്നൈയിന്‍; ഇനി കളി മാറും

ചെന്നൈ: ഐഎസ്എല്‍ ടീം ചെന്നൈയിന്‍ എഫ് സി പുതിയ പരിശീലകനെ നിയമിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ബേണ്‍ലിയുടെ മുന്‍ പരിശീലകനായ ഓവന്‍ കോയലിനെയാണ് ജോണ്‍ ഗ്രിഗറിക്ക് പകരക്കാരനാക്കിയത്. കഴിഞ്ഞ സീസണിലും ഇത്തവണയും ടീം മോശം പ്രകടനം നടത്തുന്നതിനെ തുടര്‍ന്ന് മുന്‍ കോച്ച് ജോണ്‍ ഗ്രിഗറിയെ ദിവസങ്ങള്‍ക്കു മുന്‍പ് ചെന്നൈയിന്‍ പുറത്താക്കിയിരുന്നു.

2009ല്‍ ബേണ്‍ലിയുടെ പരിശീലകനായിരുന്ന ഓവന്‍ കോയല്‍ സ്‌കോട്ടിഷ് ക്ലബ്ബ് റോസ് കൗണ്ടിയില്‍നിന്നാണ് ചെന്നൈയിനിലേക്കെത്തുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മികവുകാട്ടിയ ഒരു ടീമിന്റെ പരിശീലകനാകാന്‍ കഴിയുന്നത് ഏറെ അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ടീമിനെ കൂടുതല്‍ വിജയങ്ങളിലേക്ക് നയിക്കാനാകുമെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും കോച്ച് വ്യക്തമാക്കി.

owen-coyle

ബോള്‍ട്ടന്‍ വാണ്ടറേഴ്‌സിനെ 2011ല്‍ എഫ് എ കപ്പ് സെമിയിലെത്തിക്കാന്‍ ഓവന് കഴിഞ്ഞിരുന്നു. വിഗാന്‍ അത്‌ലറ്റിക്, ഹോസ്റ്റണ്‍ ഡൈനാമോ, ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സ് തുടങ്ങിയ ടീമിന്റെയും പരിശീലകനായിട്ടുണ്ട്. സീസണില്‍ ഒന്‍പതാം സ്ഥാനത്താണ് ചെന്നൈയിന്‍. തിങ്കളാഴ്ച ജംഷേദ്പൂര്‍ എഫ്‌സിയുമായുള്ള എവേ മത്സരത്തിന് മുന്‍പ് ഓവന്‍ കോയില്‍ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ.

Story first published: Wednesday, December 4, 2019, 11:37 [IST]
Other articles published on Dec 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+