Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഛേത്രി വെടിയുണ്ടയില്‍ ചാംപ്യന്‍മാര്‍ 'തീര്‍ന്നു'... ഇഞ്ചുറിടൈമില്‍ 'ഡൈനാമോ'സ് തെളിഞ്ഞു

ചെന്നൈ/ബെംഗളൂരു: സൂപ്പര്‍ സണ്‍ഡേയില്‍ ഐഎസ്എല്ലിലെ ആദ്യ പോരാട്ടം സമനിലയില്‍. മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയും ഡല്‍ഹി ഡൈനാമോസും തമ്മിലുള്ള കളിയാണ് സമനിലയില്‍ കലാശിച്ചത്. പോയിന്റ് പട്ടികയില്‍ തലപ്പത്തു നില്‍ക്കുന്ന ചെന്നൈയെ അവസാനസ്ഥാനക്കാരായ ഡല്‍ഹി 2-2ന് പിടിച്ചുകെട്ടുകയായിരുന്നു. 27ാം പിറന്നാള്‍ ദിനത്തില്‍ കളത്തിലിറങ്ങിയ ബെര്‍ത്ത്‌ഡേ ബോയ് ജെജെ ലാല്‍പെഖ്‌ലുവയുടെ ഇരട്ടഗോൡ ചെന്നൈ 2-1ന്റെ വിജയമുറപ്പിച്ചതായിരുന്നു. എന്നാല്‍ ഇഞ്ചുറിടൈമില്‍ ഡല്‍ഹി സമനില ഗോള്‍ കണ്ടെത്തി.
രണ്ടാമത്തെ മല്‍സരത്തില്‍ മുന്‍ ഐ ലീഗ് ജേതാക്കളായ ബെംഗളൂരു എഫ്‌സി നിലവിലെ ചാംപ്യന്‍മാരായ എടിക്കെയെ പരാജയപ്പെടുത്തി. ഹോം മാച്ചില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഈ സീസണിലെ അരങ്ങേറ്റക്കാര്‍ കൂടിയായ ബെംഗളൂരുവിന്റെ വിജയം.

ഛേത്രി മാജിക്ക്

ഛേത്രി മാജിക്ക്

ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സുനില്‍ ഛേത്രിയുടെ വണ്ടര്‍ ഗോളിലാണ് ബെംഗളൂരു എടിക്കെയെ വീഴ്ത്തിയത്. 39ാം മിനിറ്റിലായിരുന്നു സ്റ്റേഡിയത്തിലെ ബെംഗളൂരു ആരാധകരെ ആവേശത്തിലാറാടിച്ച ഛേത്രിയുടെ സൂപ്പര്‍ ഗോള്‍. എടിക്കെ പ്രതിരോധനിരയുടെ വീഴ്ചയ്‌ക്കൊടുവില്‍ പന്ത് ലഭിച്ച ഛേത്രി ബോക്‌സിന് അരികില്‍ നിന്നു തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് എടിക്കെ ഗോള്‍കീപ്പറെ നിസ്സഹായനാക്കി വലയില്‍ തറയ്ക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് ഛേത്രി ടീമിനായി സ്‌കോര്‍ ചെയ്യുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരായ കഴിഞ്ഞ മല്‍സരത്തിലും താരം ലക്ഷ്യം കണ്ടിരുന്നു.

വീണ്ടും തലപ്പത്ത്

വീണ്ടും തലപ്പത്ത്

ഒരു ഇടവേളയ്ക്കു ശേഷം ബെംഗളൂരു ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കു ശേഷം കഴിഞ്ഞ കളിയില്‍ ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത ബെംഗളൂരു ഇപ്പോള്‍ ബെംഗളൂരുവിനെയും തോല്‍പ്പിച്ചാണ് ഒന്നാംസ്ഥാനത്തേക്കു കയറിയത്.
ചെന്നൈയ്ന്‍ എഫ്‌സിയെയാണ് ബെംഗളൂരു രണ്ടാംസ്ഥാനത്തേക്കു പിന്തള്ളിയത്. ബെംഗളൂരുവിന് 18ഉം ചെന്നൈക്കു 17ഉം പോയിന്റാണുള്ളത്.

ചെന്നൈയെ ഞെട്ടിച്ച് ഡല്‍ഹി

ചെന്നൈയെ ഞെട്ടിച്ച് ഡല്‍ഹി

സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചെന്നൈയെ സ്തബ്ധരാക്കി ഡല്‍ഹിയാണ് ആദ്യം മുന്നിലെത്തിയത്. ഡേവിഡ് ഗെയാത്തയാണ് ഡല്‍ഹിക്കായി ലക്ഷ്യം കണ്ടത്. ഈ ഞെട്ടലില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ ചെന്നൈ സമനിലയ്ക്കായി ആക്രമിച്ചു കളിച്ചു. ഒന്നാംപകുതി തീരാന്‍ മൂന്നു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ജെജെയിലൂടെ ചെന്നൈ അര്‍ഹിച്ച സമനില കൈക്കലാക്കുകയും ചെയ്തു.

രണ്ടാംപകുതി നാടകീയം

രണ്ടാംപകുതി നാടകീയം

രണ്ടാംപകുതിയിലും ജെജെ ഗോളടിമികവ് തുടര്‍ന്നു. 51ാം മിനിറ്റില്‍ ജെജെ വീണ്ടും നിറയൊഴിച്ചതോടെ ചെന്നൈ 2-1ന്റെ ലീഡ് കരസ്ഥമാക്കി. ഈ ഗോൡ ചെന്നൈ ജയവും വിലപ്പെട്ട മൂന്നു പോയിന്റും ഉറപ്പിച്ചിരിക്കവെയായിരുന്നു ഇഞ്ചുറിടൈമില്‍ 'ഡൈനാമോ കത്തിയത്'. ഗ്യുയോന്‍ ഫെര്‍ണാണ്ടസാണ് ചെന്നൈയെ സ്തബ്ധരാക്കിയ ഡല്‍ഹിയുടെ സമനില ഗോളിന് അവകാശിയായത്.

Story first published: Sunday, January 7, 2018, 22:09 [IST]
Other articles published on Jan 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+