Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പൂനെക്ക് മുന്നില്‍ തല കുനിക്കില്ലെന്ന് ചെന്നൈ, പതിമൂന്ന് ഗോളുകള്‍ നേടിയ ഈ സ്‌കോറിംഗ് മെഷീന്‍ മറ്റെരാസി ടീമിനെ കുതിപ്പിക്കുന്നു

ചെന്നൈ: ഐ എസ് എല്ലില്‍ പൂനെ സിറ്റി എഫ് സിക്ക് മുന്നില്‍ തോല്‍ക്കില്ലെന്ന് മാര്‍കോ മറ്റെരാസിയുടെ ചെന്നൈയിന്‍ എഫ് സി ഒരിക്കല്‍ കൂടി വ്യക്തമാക്കി. ഹോം മാച്ചില്‍ മറുപടി ഇല്ലാത്ത രണ്ട് ഗോളുകള്‍ക്ക് അവര്‍ പൂനെ സിറ്റിയെ കീഴടക്കി.

44 ാം മിനിറ്റില്‍ മിസോറാമിന്റെ ജെജെ ലാല്‍പെക്യുലയും 51 ാം മിനിറ്റില്‍ ഇറ്റാലിയന്‍ താരം ഡേവിഡ് സൂചിയും ഗോളുകള്‍ നേടി. ഈ ജയത്തോടെ ചെന്നൈയിന്‍ എഫ്.സി 10 മത്സരങ്ങളില്‍ നിന്നും 13 പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. 12 പോയിന്റോടെ പൂനെ സിറ്റിയാണ് ആറാമത്. കളം നിറഞ്ഞു കളിച്ച ചെന്നൈയുടെ റാഫേല്‍ അഗസ്‌റ്റോയാണ് മാന്‍ ഓഫ് ദി മാച്ച്.

chennaipune

ചെന്നൈയിന്‍ എഫ്.സി യുടെ പരിശീലകന്‍ മാര്‍ക്കോ മറ്റെരാസി പതിവ് പോലെ ടീമില്‍ വന്‍ റൊട്ടേഷന്‍ നടപ്പിലാക്കി. പൂനെക്കെതിരെ പ്രധാനമായും അഞ്ച് മാറ്റങ്ങള്‍ മറ്റെരാസി വരുത്തി. ഈ സീസണില്‍ മാറ്റെരാസി വരുത്തുന്ന 40 ാമത്തെ മാറ്റം ആയിരുന്നു ഇത്. കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ പകരക്കാരനായി ഇറങ്ങിയ സൂചിയും ഹാന്‍സ് മോള്‍ഡറും ഇന്നലെ ആദ്യ ഇലവനില്‍ എത്തി ഗോള്‍ കീപ്പര്‍ സ്ഥാനം കെറിനു പകരം കരണ്‍ജിതിനാണ് ഇന്നലെ ലഭിച്ചത്. ജോണ്‍ ആര്‍ണെ റിസയുടെ പൊസിഷനില്‍ ബ്രസീല്‍ താരം എഡെര്‍ ഫെര്‍ണാണ്ടസും ആദ്യ ഇലവനില്‍ എത്തി. ബ്ലാസ്‌റ്റേഴ്‌സിനെതിരെ അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡില്‍ വന്ന ബെര്‍ണാര്‍ഡ് മെന്‍ഡി സെന്റര്‍ ബാക്ക് പൊസിഷനിലേക്കു മടങ്ങിയെത്തി.

മറുവശത്ത് ആന്റോണിയോ ലോപ്പസ് ഹബാസ് പൂനെ സിറ്റിയുടെ ആദ്യ ഇലവനില്‍ ഒരു മാറ്റം മാത്രം വരുത്തി. രാഹൂല്‍ ബെക്കെയ്ക്കു പകരം രാജു യുംനാം ഇറങ്ങി. ആദ്യപകുതി ഗോള്‍ രഹിതമായി സമാപിക്കുമെന്നു കരുതിയ നിമിഷത്തിലായിരുന്നു ചെന്നൈയുടെ ഗോള്‍. ഹെഡറിലൂടെ ലാല്‍ പെകുലയാണ് സ്‌കോര്‍ ചെയ്തത്. ഐഎസ്എല്ലില്‍ ജെജെ നേടുന്ന പതിമൂന്നാത്തെ ഗോളായിരുന്നു ഇത്.

ആക്രമണ പ്രത്യാക്രമണങ്ങളില്‍ ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിന്റെ 51 ാം മിനിറ്റില്‍ ഇറ്റാലിയന്‍ താരം ഡേവിഡ് സൂചി ചെന്നൈയുടെ ലീഡുയര്‍ത്തി.

Story first published: Wednesday, November 16, 2016, 9:01 [IST]
Other articles published on Nov 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+