Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ് ഫുട്‌ബോള്‍; ബഗാനെ വീഴ്ത്തിയ ചെന്നൈ സിറ്റി കിരീടത്തിലേക്ക്

ചെന്നൈ: ഐ ലീഗ് ഫുട്‌ബോളില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ ചെന്നൈ സിറ്റിക്ക് ജയം. കൊല്‍ക്കത്ത വമ്പന്മാരായ മോഹന്‍ ബഗാനെ 3-1 നാണ് ചെന്നൈ തോല്‍പ്പിച്ചത്. നെസ്റ്റര്‍ ഗോര്‍ഡില്ലോ (8), സാന്‍ഡ്രോ റോഡ്രിഗസ് (15), പെഡ്രോ മാന്‍സി (23) എന്നിവര്‍ ചെന്നൈയ്ക്കായി വലകുലുക്കിയപ്പോള്‍ വില്യം ലാല്‍നുഫേല (37) മോഹന്‍ ബഗാനായി ആശ്വാസഗോള്‍ കണ്ടെത്തി.

chennai

ജയത്തോടെ ചെന്നൈ ഐ ലീഗ് ഫുട്ബോള്‍ കിരീടത്തിലേക്ക് അടുത്തു. 18 മത്സരങ്ങളില്‍ 40 പോയന്റുമായി ചെന്നൈ ഒന്നാം സ്ഥാനത്താണ്. രണ്ടാമതുള്ള റിയല്‍ കശ്മീരിന് 17 മത്സരങ്ങളില്‍ നിന്നും 33 പോയന്റാണുള്ളത്. അട്ടിമറികള്‍ നടന്നില്ലെങ്കില്‍ ചെന്നൈ ഇക്കുറി കിരീടം നേടുമെന്ന് ഉറപ്പാണ്. അതേസമയം, കേരള ടീം ഗോകുലം എഫ്‌സി 17 കളികളില്‍നിന്നും 14 പോയന്റുമായി 10-ാം സ്ഥാനത്താണ്.

ഞായറാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ റിയല്‍ കാശ്മീര്‍ ഇന്ത്യന്‍ ആരോസുമായി സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും രണ്ടുഗോള്‍വീതമാണ് നേടിയത്. അമര്‍ജിത് സിങ്(76), കെപി രാഹുല്‍(91) എന്നിവര്‍ ഇന്ത്യന്‍ ആരോസിനായി ഗോളുകള്‍ നേടി. അബെന്‍ഡഗോ തെറ്റ(82), മസണ്‍ റോബര്‍ട്‌സണ്‍(89) എന്നിവര്‍ കാശ്മീരിനായും സ്‌കോര്‍ ചെയ്തു. 19 മത്സരങ്ങളില്‍നിന്നും 18 പോയന്റുമായി 7-ാം സ്ഥാനത്താണ് ഇന്ത്യന്‍ ആരോസ്.

Story first published: Monday, February 25, 2019, 11:49 [IST]
Other articles published on Feb 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+